തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ജൂലൈ ഒന്നിന് വൺവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ ദക്ഷിണ റെയിൽവേ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം.
നാളെ രാവിലെ 10:45ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും.
എട്ട് കോച്ചുകളുള്ള 06001 എന്ന ട്രെയിനാണ് സർവീസ് നടത്തുക. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട് മെയിൻ, കണ്ണൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.
രാത്രി 10 മണിക്ക് ട്രെയിൻ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.