KeralaNEWS

ബി.ജെ.പി ജില്ലാ നേതാവ് കിടപ്പാടം തട്ടിയെടുത്തു; ആരോപണവുമായി പട്ടികജാതി മോര്‍ച്ച നേതാവ്

കോട്ടയം: ബി.ജെ.പി ജില്ലാ നേതാവ് വീടും സ്ഥലവും തട്ടിയെടുത്തെന്ന് പട്ടിക ജാതി മോര്‍ച്ച പ്രാദേശിക നേതാവിന്റെ ആരോപണം. ബി.ജെ.പി ജില്ലാ ജനല്‍ സെക്രട്ടറി എസ്.രതീഷിനെതിരെ തോട്ടക്കാട് സ്വദേശി എം.ആര്‍ ദിലീപും കുടുംബവുമാണ് ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ വീട് കോടതി ഉത്തരവിനെ തുടര്‍ന്ന് ജപ്തി ചെയ്തിരുന്നു. രതീഷിനെ ബി.ജെ.പി നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ദിലീപും കുടുംബവും ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തോട്ടക്കാട് സ്വദേശി സ്വദേശി എം.ആര്‍ ദിലീപ് പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റാണ്. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ് പലിശയ്ക്ക് പണം നല്‍കിയ ശേഷം തന്റെ കിടപ്പാടം തട്ടിയെടുത്തെന്നാണ് ദീലിപിന്റെ ആരോപണം. പാര്‍ട്ടിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ സമരം തുടരുമെന്നും ദിലീപ് മീഡിയവണിനോട് പറഞ്ഞു.നേതാക്കള്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ച നടത്തി വഞ്ചിച്ചതായി ദിലീപിന്റെ കുടുംബം ആരോപിച്ചു. അതേസമയം, ആരോപണങ്ങള്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് തള്ളി.

Signature-ad

വാകത്താനം സര്‍വീസ് സഹകരണ ബാങ്കില്‍ ദിലീപ് പണയപ്പെടുത്തിയ ഭൂമി, താന്‍ നിയമപരമായി ബാധ്യതകള്‍ തീര്‍ത്താണ് സ്വന്തമാക്കിയത് . നിയമപരമായി രേഖകള്‍ പരിശോധിച്ചാണ് ചങ്ങനാശേരി മുനിസിഫ് കോടതി അനുകൂല വിധി പുറപ്പെടുവിപ്പിച്ചതെന്നും രതീഷ് വ്യക്തമാക്കി.

 

Back to top button
error: