KeralaNEWS

പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫിനു പിന്നാലെ  മോൻസ് ജോസഫിൻ്റെ മകൾ മരീനയും സജീവ രാഷ്ട്രീയത്തിലേക്ക്

    കേരള കോൺഗ്രസിലും മക്കൾ രാഷ്ട്രീയം തഴച്ചു വളരുന്നു. കെ.എം മാണിയുടെ മകൻ ജോസ് കെ മാണി സജീവ രാഷ്ട്രീയത്തിലെത്തിയതിനു പിന്നാലെ കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫും പാർട്ടിയുടെ നേതൃനിരയിൽ വന്നു. അപുവിന് പാർട്ടിയിൽ നിർണായക  ചുമതലകൾ നൽകിയിട്ടുണ്ട്. മാത്രമല്ല തൊടുപുഴയിൽ അടുത്ത വട്ടം അപു മത്സരിക്കാനാണ് സാദ്ധ്യത.

ഇപ്പോഴിതാ കേരള കോൺഗ്രസ് (ജെ) എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മകൾ മരീന മോൻസും സജീവ രാഷ്ട്രീയത്തിലേക്ക്. കെഎസ്‍സി സംസ്ഥാന സെക്രട്ടേറിയറ്റിൽ മരീന അംഗമായി. ഈയിടെ കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്തേക്കു നടന്ന പദയാത്രയായ റബർ ലോങ് മാർച്ചിൽ മോൻസിനൊപ്പം മുഴുവൻ സമയവും പങ്കെടുത്താണ് മരീന പൊതുവേദിയിൽ സജീവമായത്.

Signature-ad

മാന്നാനം സെന്റ് ജോസഫ് ട്രെയ്നിങ് കോളജ് ബിഎഡ് വിദ്യാർഥിനിയാണ്. മൂവാറ്റുപുഴ നിർമല കോളജിൽ എംഎസ്‍സിക്കു പഠിക്കുമ്പോൾ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍സി പാനലിൽ മത്സരിച്ച് വിജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് മോൻസിനു വേണ്ടി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

റബർ ലോങ് മാർച്ചിൽ പങ്കെടുക്കാൻ അന്ന് മരീന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ സോണിയ ആദ്യം സമ്മതിച്ചില്ല. മോൻസ് പക്ഷേ മകളെ പിന്തുണച്ചു.

പൊതുപ്രവർത്തനം ഇഷ്ടമാണ്. ചെറുപ്പം മുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അച്ചാച്ചൻ മോൻസ് തന്നെയാണ് മരീനയുടെ ഇഷ്ട നേതാവ്. വിദ്യാർഥി സംഘടനയിലെയും പോഷകസംഘടനകളിലെയുമൊക്കെ നേതാക്കളെയും പ്രവർത്തകരെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ട്. എന്നാൽ അമ്മയെപ്പോലെ അധ്യാപികയാകാനാണ് താൽപര്യം.  മോൻസിൻ്റെ ഭാര്യ സോണിയ കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്.

Back to top button
error: