KeralaNEWS

‘തൃശൂരിലെ വോട്ടർമാരെ ആരാധിക്കുന്നു, ജാതി- രാഷ്ട്രീയ നിറങ്ങൾ നോക്കാത്ത വോട്ടർമാരാണ് എന്നെ വിജയിപ്പിച്ചത്;’ സുരേഷ് ഗോപി

‘ജാതിയോ രാഷ്ട്രീയ ചായ്‌വോ കണക്കിലെടുക്കില്ലെന്ന് ദൃഡനിശ്ചയം ചെയ്ത വോട്ടർമാരാണ് തൃശൂരിൽ ബിജെപിക്ക് വിജയം സമ്മാനിച്ചത്.  ഈ വിജയം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാൻ പാർട്ടിക്ക് സാധിക്കണം…’

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ പാർട്ടി പ്രവർത്തകർക്ക് നന്ദിയറിയിച്ചു കൊണ്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

Signature-ad

തൃശൂരിലെ വോട്ടർമാർക്കിടയിലെ മനംമാറ്റം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഊർജം പകരുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.  ഉപതിരഞ്ഞെടുപ്പുകളും യോഗത്തിൽ ചർച്ചയായി.

‘‘തൃശൂരിലെ വോട്ടർമാരുടെ മനസ്സിലുണ്ടായ മാറ്റത്തെ ഞാൻ ആരാധിക്കുന്നു. ആ മനംമാറ്റം കേരളത്തിലെ വോട്ടർമാർക്കിടയില്‍ വലിയ ഊർജം പകർന്നു. രാഷ്ട്രീയ പാർട്ടികളുടെയൊന്നും കയ്യിലൊതുങ്ങാതെ, പക്ഷപാതമില്ലാതെ ജനങ്ങൾ വിധിയെഴുതിയതാണ് ഇത്തരമൊരു വിജയം ബിജെപിക്ക് സമ്മാനിച്ചത്. ഇതു വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നാണ് ആത്മവിശ്വാസം.’’
സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: