Month: June 2024

  • Kerala

    ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വാഹനമിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

    പാലക്കാട്: വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ സഞ്ചരിച്ച വാഹനമിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് ചെര്‍പ്പുളശേരി ആലിക്കുളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇ ബുള്‍ജെറ്റിന്റെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇ ബുള്‍ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിന്‍, ലിബിന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. എബിനും ലിബിനും ചെര്‍പ്പുളശേരിയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്കും അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് വാഹനം രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ ഇ ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആര്‍.ടി ഓഫീസില്‍ കയറി സംഘര്‍ഷമുണ്ടാക്കിയ വ്‌ലോഗര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രാവല്‍ വ്‌ളോഗര്‍മാരും കണ്ണൂര്‍ കിളിയന്തറ സ്വദേശികളുമായ എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസുമാണ്…

    Read More »
  • Crime

    ഗര്‍ഭാശയ കാന്‍സറിന് കീമോ കഴിഞ്ഞിരിക്കെ പീഡനം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

    പത്തനംതിട്ട: ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോള്‍ ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തിയ യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചു. യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിമാന്‍ഡിലാണ്. സെര്‍വിക് കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരപ്രവര്‍ത്തിക്ക് ഇരയായി മരിച്ചത്. മെയ് 28 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കൊല്ലമുള സ്വദേശി ജയനെതിരേ കഴിഞ്ഞ 19 ന് പൊലീസ് കേസെടുക്കുകയും വെച്ചൂച്ചിറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെരുന്തേനരുവിക്ക് സമീപമുള്ള വാടക വീട്ടില്‍ വച്ചാണ് പല തവണ ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. വിസമ്മതിച്ച യുവതിയെ കട്ടിലില്‍ നിന്ന് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗുരുതരമായ തോതില്‍ രക്തസ്രാവം ഉണ്ടായി കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. കോട്ടയം…

    Read More »
  • Kerala

    വെള്ളാപ്പള്ളി പാര്‍ട്ടിയെ ഒരുപാട് സഹായിച്ച വ്യക്തി;പിന്തുണച്ച് ജി.സുധാകരന്‍

    ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒരുപാട് സഹായിച്ച വ്യക്തിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അഭിപ്രായം തുറന്നു പറയുന്ന ആളാണദ്ദേഹമെന്നും പ്രശ്നമുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അമ്പത് വര്‍ഷമായി വെള്ളാപ്പള്ളിയെ എനിക്ക് നേരിട്ടറിയാം. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണദ്ദേഹം. ആരോടും, ഒന്നും അദ്ദേഹത്തിന് ചോദിക്കേണ്ട ആവശ്യമില്ല. സിപിഎമ്മിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമൊക്കെ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങള്‍ അദ്ദേഹം പറയാറുണ്ട്. അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെടുത്ത നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് സംശയമുണ്ടെങ്കില്‍ അദ്ദേഹത്തോട് സംസാരിച്ച് തീര്‍ക്കാവുന്നതേ ഉള്ളൂ’- സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസം പി ചിത്തരഞ്ജനും എച്ച്.സലാമും ഉള്‍പ്പടെയുള്ള നേതാക്കളും വെള്ളാപ്പള്ളിയെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ജി.സുധാരനും വെള്ളാപ്പള്ളിക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ സിപിഎം സ്വീകരിച്ച പൊതുനിലപാടിന് വിരുദ്ധമായാണിപ്പോള്‍ ഇദ്ദേഹത്തെ പിന്തുണച്ച് നേതാക്കളുടെ പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് വെള്ളാപ്പള്ളി നടേശനെ…

    Read More »
  • Kerala

    കണ്ണൂരില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

    കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു. മൃതദേഹങ്ങള്‍ ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • Kerala

    ചിട്ടിപ്പണം ലഭിച്ചില്ല, പ്രസിഡന്റിനെതിരേ ആത്മഹത്യാക്കുറിപ്പ്; മൃതദേഹവുമായി സഹ. സംഘം ഓഫീസില്‍ പ്രതിഷേധം

    തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം. ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി ജയകുമാര്‍ ആണെന്ന് എഴുതിയിരുന്നു. ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആര്‍.ഡി.ഒ. സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ നിലപാട്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി. പണം തിരിച്ചുകിട്ടാനുള്ള കൂടുതല്‍പേര്‍ സഹകരണ സംഘത്തിനെതിരേ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.  

    Read More »
  • India

    ഝാര്‍ഖണ്ഡില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍; നീറ്റ് തട്ടിപ്പില്‍ ഗുജറാത്തിലും തിരച്ചില്‍

    ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഹിന്ദി പത്രത്തില്‍ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റമെന്നു സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എഹ്സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലം എന്നിവര്‍ക്കു ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ടെന്നാണു കരുതുന്നത്. ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍ടിഎ) നിരീക്ഷകനായും ഒയാസിസ് സ്‌കൂള്‍ സെന്റര്‍ കോഓര്‍ഡിനേറ്ററായും ആലമിനെ നിയമിച്ചിരുന്നു. മേയ് അഞ്ചിന് എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയുടെ ഹസാരിബാഗ് ജില്ലാ കോര്‍ഡിനേറ്ററായിരുന്നു എഹ്സാനുല്‍ ഹഖ്. ഹസാരിബാഗ് ജില്ലയില്‍ നിന്നുള്ള 5 പേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗുജറാത്തില്‍, ഗോധ്ര പൊലീസ് നേരത്തേ അന്വേഷിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടു ഗോധ്ര, ഖേഡ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലെ 7 സ്ഥലങ്ങളില്‍ സിബിഐ സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജൂണ്‍…

    Read More »
  • Health

    പ്രാതലില്‍ പ്രോട്ടീന്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ…

    പ്രാതലില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ?ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജ്ജം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സഹായകമാണ്. പേശികളുടെ ബലം വര്‍ദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയം വര്‍ദ്ധിപ്പിക്കുക, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുക എന്നിവയ്‌ക്കെല്ലാം പ്രോട്ടീന്‍ സഹായകമാണ്. അതിനാല്‍, ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍… മുട്ട ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട. അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രാതലില്‍ മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ആയോ കഴിക്കാവുന്നതാണ്. പനീര്‍ പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ ഭക്ഷണമാണ് പനീര്‍. ഇത് പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ബദാം പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം, ചര്‍മ്മത്തിന്റെ ആരോഗ്യം, ഊര്‍ജ്ജം എന്നിവയ്ക്ക് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍…

    Read More »
  • Kerala

    സ്റ്റാഫ് റൂമില്‍ ഉറക്കം, പഠിപ്പിക്കുന്നത് മനസിലാകുന്നില്ല; കോട്ടയത്തെ അധ്യാപകര്‍ക്ക് മലബാറിലേക്ക് സ്ഥലംമാറ്റം

    കോട്ടയം: കുട്ടികളെ ശരിയായി പഠിപ്പിക്കാതെയും സ്റ്റാഫ് റൂമില്‍ ഉറങ്ങിയും സമയം കളഞ്ഞ ഒരു കൂട്ടം അധ്യാപകരെ സ്ഥലം മാറ്റിയത് മലബാറിലേക്ക്. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്. എസിലെ അഞ്ച് അധ്യാപകരെയാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇംഗ്ലീഷ് അധ്യാപിക നീതു ജോസഫ്, ബോട്ടണി അധ്യാപിക വി.എം. രശ്മി, കോമേഴ്‌സ് അധ്യാപിക ടി.ആര്‍, മഞ്ജു, ഹിന്ദി അധ്യാപിക എ.ആര്‍ ലക്ഷ്മി, ഫിസിക്‌സസ് അധ്യാപിക ജെസി ജോസഫ് എന്നിവരെയാണ് മാറ്റിയത്. നീതു ജോസഫിനെ വയനാട് കല്ലൂര്‍ ഗവ. എച്ച്.എസ്.എസിലേക്കും വി.എം. രശ്മിയെ വയനാട് നീര്‍വാരം ഗവ എച്ച്.എസ്.എസിലേക്കും ടി.ആര്‍. മഞ്ജുവിനെ കണ്ണൂര്‍ വെല്ലൂര്‍ ഗവ. എച്ച്.എസ്. എസിലേക്കും എ.ആര്‍.ലക്ഷ്മിയെ വയനാട് പെരിക്കല്ലൂര്‍ ഗവ. എച്ച്. എസ്.എസിലേക്കും ജെസി ജോസഫിനെ കോഴിക്കോട് ബേപ്പൂര്‍ ഗവ. എച്ച്.എസ്.എസിലേക്കുമാണ് മാറ്റിയത്. ഈ അധ്യാപകര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) സ്‌കൂളിലെത്തി കുട്ടികളോടും പി.ടി.എ ഭാരവാഹികളോടും സംസാരിച്ച് അന്വേഷണം…

    Read More »
  • Crime

    എംഡിഎംഎ വിറ്റ് ഗോവയില്‍ പോയി അടിച്ചുപൊളിക്കും; പുന്നപ്രക്കാരിയായ 24കാരി അറസ്റ്റില്‍

    കോഴിക്കോട്: രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ 24കാരി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ് പിടിയിലായത്. ബംഗളരൂവില്‍നിന്നാണ് അന്വേഷണസംഘം ഇവരെ പിടികൂടിയത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടിയതിന് പിന്നാലെയാണ് ലഹരി കടത്ത് സംഘത്തില്‍ ഉണ്ടായിരുന്നു ജുമിയെ പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവര്‍ത്തിച്ചത് ജുമിയയാണെന്നും പൊലീസ് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി ഇതിലൂടെ ഉണ്ടാക്കുന്ന പണംകൊണ്ട് ആര്‍ഭാടജീവിതം നയിച്ച് ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ വലിയ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയാണ് പതിവ്. മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബംഗളൂരുവില്‍നിന്നും രണ്ടാംപ്രതി പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനെ…

    Read More »
  • NEWS

    പുട്ടേട്ടന്‍ ചതിച്ചാശാനേ! കിമ്മിന് സമ്മാനിച്ച കാറിന് ദക്ഷിണ കൊറിയ ബന്ധം

    ന്യൂയോര്‍ക്ക്: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നല്‍കിയ ഔറസ് ലിമസീന്‍ കാറുകള്‍ സന്തോഷത്തോടെ വാങ്ങിയപ്പോള്‍ ഇങ്ങനൊരു ‘ചതി’ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രതീക്ഷിച്ചിരിക്കില്ല. കാറിന്റെ പല ഭാഗവും ഉത്തരകൊറിയയുടെ ചിരവൈരിയായ ദക്ഷിണകൊറിയയില്‍ നിര്‍മിച്ചവയാണ്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് കാറിന്റെ ഘടകഭാഗങ്ങളില്‍ ചിലത് അവിടെനിന്ന് ഇറക്കുമതിചെയ്തതാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. കസ്റ്റംസ് രേഖകളില്‍നിന്നാണ് ഈ വിവരം കിട്ടിയത്. റിപ്പോര്‍ട്ടിനോട് ഔറസ് കമ്പനി പ്രതികരിച്ചിട്ടില്ല. ഔറസ് കാറുകള്‍, മോട്ടോര്‍സൈക്കിള്‍ എന്നിവയുടെ നിര്‍മാണത്തിനായി 2018-നും 2023-നുമിടയില്‍ 3.4 കോടി ഡോളറിന്റെ (ഏകദേശം 283 കോടി രൂപ) സാമഗ്രികളാണ് റഷ്യ ഇറക്കുമതിചെയ്തത്. കാറിന്റെ ബോഡി നിര്‍മിക്കാനുള്ള ലോഹഭാഗങ്ങള്‍, സെന്‍സറുകള്‍, സ്വിച്ചുകള്‍, വെല്‍ഡിങ് ഉപകരണം എന്നിവയുള്‍പ്പെടെ ദക്ഷിണകൊറിയയില്‍നിന്നുമാത്രം ഇറക്കുമതിചെയ്തത് 1.55 കോടി ഡോളറിന്റെ സാധനങ്ങള്‍. ഇന്ത്യ, ചൈന, തുര്‍ക്കി, ഇറ്റലി, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും റഷ്യ സാമഗ്രികളിറക്കി. 2024 ഫെബ്രുവരിയില്‍ ഔറസ് കമ്പനിക്ക് യു.എസ്. ഉപരോധമേര്‍പ്പെടുത്തി. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള അചഞ്ചലമായ ബന്ധത്തിന്റെ ദൃഷ്ടാന്തമായാണ് കിമ്മിന്,…

    Read More »
Back to top button
error: