Month: June 2024

  • Health

    രോഗവാഹകന്‍, ഈച്ചകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് സൂക്ഷിക്കണം

    വൃത്തിയില്ലായ്മയുടെ പ്രതീകമായും പകര്‍ച്ചവ്യാധികളുടെ സൈറണായും പരിഗണിക്കുന്ന ഈച്ചയുടെ ശല്യം നാള്‍ക്കുനാള്‍ കൂടുന്നു. വീട്ടിലും ഓഫീസിലും കടകളിലും യോഗസ്ഥലങ്ങളിലുമെല്ലാം കൂട്ടംകൂട്ടമായി ഈച്ചയെത്തുന്നത് വലിയതോതില്‍ അസ്വസ്ഥതയുണ്ടാക്കുന്നുമുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിലും ഈ പ്രശ്‌നം മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ധിച്ചിട്ടും ഇത് ചെറുക്കാന്‍ ഒരു ശാസ്ത്രീയപ്രതിവിധിയുണ്ടായിട്ടില്ല. ഈച്ച വന്നിരുന്ന ഭക്ഷണത്തോട് കടുത്ത അയിത്തം പുലര്‍ത്തിയിരുന്നവര്‍ പലരും ഈച്ചയെ വീശിയകറ്റി വിശപ്പകറ്റുന്ന കാഴ്ചകളിലേക്ക് ഹോട്ടലുകള്‍ മാറി. പല ബേക്കറികളിലെയും ചില്ലുകൂട്ടിലെ പലഹാരങ്ങള്‍ക്കുമേല്‍ വന്നിരിക്കുന്ന ഈച്ചകളും അന്യമല്ലാത്ത കാഴ്ചയായി. വേനല്‍മഴയ്ക്കുമുമ്പേ തുടങ്ങിയ ഈ ഈച്ചശല്യം മാങ്ങയും ചക്കയും പഴുത്തുവീഴുന്ന കാലമായതിനാലാണെന്ന് ആദ്യം കരുതിയിരുന്നു. എന്നാല്‍, മഴക്കാലമായിട്ടും ഈച്ചകളുയര്‍ത്തുന്ന പൊറുതികേടിന് അറുതിയുണ്ടായില്ല. ഈച്ചകളുടെ എണ്ണം ക്രമാതീതമായി പെരുകുമ്പോള്‍ അവയെ നേരിടാന്‍ വിപണിയില്‍ ഇപ്പോള്‍ ഒരു എളുപ്പവഴി ഒരുങ്ങിയിട്ടുണ്ട് -ഒട്ടിപ്പോ സ്റ്റിക്കര്‍. നോട്ടുപുസ്തകം തുറന്നുവെക്കുന്നതുപോലെ ഒരു കാര്‍ഡ്. ഈ കാര്‍ഡ് തുറന്നുവെച്ചാല്‍ അതിലെ പശയില്‍ വന്നിരിക്കുന്ന ഈച്ചകള്‍ അതില്‍ ഒട്ടിപ്പോവും. 10 രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തിയ ഈ ഒട്ടിപ്പോ സ്റ്റിക്കറാണ് പല പ്രധാനവേദികളിലും ഈച്ചയ്‌ക്കെതിരേയുള്ള ‘മരുന്ന്’. ഈച്ചകളെ…

    Read More »
  • Kerala

    നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി; കൂടരഞ്ഞിയില്‍ 2 മരണം

    കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയില്‍ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 2 പേര്‍ മരിച്ചു. 3 പേര്‍ക്കു പരുക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരന്‍ പുളിക്കുന്നത്ത് (62), ജോണ്‍ കമുങ്ങുംതോട്ടില്‍ (65) എന്നിവരാണു മരിച്ചത്. കടവരാന്തയില്‍ ഇരുന്നവരാണു മരിച്ച രണ്ടുപേരും. രാവിലെ ഒന്‍പതരയോടെയാണ് അപകടം. പൂവാറന്‍തോടില്‍നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമ ജോമോന്‍, പിക്കപ്പ് ഡ്രൈവര്‍ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീന്‍ തേക്കുംകുറ്റി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാലക്കാട്ട് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. കെ. ശിവദാസന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ. ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്ക്. നാട്ടുകല്‍ സ്റ്റേഷനില്‍നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം

    Read More »
  • LIFE

    മിഡില്‍ക്ലാസ് ആളുകള്‍ ധനികരാകാത്തത് അവരുടെ ഈ വിശ്വാസങ്ങള്‍ കാരണം

    ധനികര്‍ കൂടുതല്‍ ധനികര്‍ ആയിക്കൊണ്ടിരിക്കും, ശരിയാണ്. എത്രയോ കോടീശ്വരന്മാരുടെ ജീവിതം അതിന് തെളിവാണ്. അതേപോലെ മിഡില്‍ക്ലാസ് അഥവാ ഇടത്തരം സാമ്പത്തികമുള്ളവര്‍ എന്നും മിഡില്‍ക്ലാസ് ആയിരിക്കും എന്നതും ഒരു വസ്തുത തന്നെയാണ്. എന്തുകൊണ്ടാണ് മിഡില്‍ക്ലാസ് ആളുകള്‍ക്ക് ജീവിതത്തില്‍ സമ്പന്നരാകാന്‍ കഴിയാതെ പോകുന്നത്? ചില വിശ്വാസങ്ങളാണ് കാരണം. സമ്പന്നരെ കൂടുതല്‍ സമ്പന്നതയിലേക്ക് നയിക്കുന്നതും മിഡില്‍ക്ലാസ് എന്നും മിഡില്‍ക്ലാസ് ആയി തുടരുന്നതും ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ള ചില വിശ്വാസങ്ങള്‍ കാരണമാണ്. സമ്പന്നരായ ആളുകള്‍ക്ക് മിഡില്‍ക്ലാസിനെ അപേക്ഷിച്ച് വ്യത്യസ്തമായ വിശ്വാസങ്ങളും തത്വചിന്തകളും നയതന്ത്രങ്ങളും ഉണ്ട്. പണം കൊണ്ട് മായാജാലമല്ല അവരുടെ ധനികരാകുന്നതിനുള്ള രഹസ്യം, ചില മൂല്യങ്ങളും ചിന്താരീതികളുമാണ് കൂടുതല്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ അവരെ സഹായിക്കുന്നത്. ധനികരാകുന്നതില്‍ നിന്നും മിഡില്‍ക്ലാസിനെ തടയുന്ന ചില ചിന്തകളും വിശ്വാസങ്ങളും അബദ്ധധാരണകളും നോക്കാം. ഇഷ്ടമില്ലാത്ത ജോലി ആണെങ്കിലും… മിഡില്‍ക്ലാസ് ആയ മിക്കയാളുകളും നിലനില്‍പ്പിന് വേണ്ടി ഇഷ്ടമില്ലാത്ത ജോലിയില്‍ മനസ്സില്ലാമനസ്സോടെ വര്‍ഷങ്ങളോളം തുടരും. ഈ ജോലിയില്‍ തുടരുന്നിടത്തോളം കാലം അവര്‍ ജോലിയില്‍ നിന്ന്…

    Read More »
  • NEWS

    ”ചിത്രീകരണത്തിനിടെ സൂപ്പര്‍താരം മോശമായി പെരുമാറി! നാണമില്ലാത്തവനെ എന്ന് വിളിച്ച് തല്ലി”

    ബോളിവുഡ് സുന്ദരി കാജോളിന്റെ അമ്മ എന്നതിലുപരി മുന്‍കാല നടിയായിരുന്നു തനൂജ. നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടി പല അഭിമുഖങ്ങളിലൂടെയും തന്റെ സിനിമാ ജീവിതത്തെ പറ്റിയും അധികമാര്‍ക്കും അറിയാത്ത ലൊക്കേഷനിലെ കഥകളുമൊക്കെ നടി വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ സൂപ്പര്‍താരം ധര്‍മേന്ദ്രയുമായി ഉണ്ടായ പ്രശ്നത്തെ കുറിച്ചും പിന്നീട് അദ്ദേഹം സ്വന്തം സഹോദരനെ പോലെ ആയതിനെ പറ്റിയും തനൂജ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുമിച്ച് അഭിനയിച്ചിരുന്ന സമയത്ത് മോശമായി പെരുമാറിയ ധര്‍മേന്ദ്രയെ താന്‍ തല്ലേണ്ടി വന്നിട്ടുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തനൂജ പറഞ്ഞത്. 1965 ലാണ് സംഭവം നടക്കുന്നത്. അന്ന് തനൂജയും ധര്‍മ്മേന്ദ്രയും നായിക, നായകന്മാരായി അഭിനയിച്ച ചിത്രമാണ് ചാന്ദ് ഔര്‍ സൂരജ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് താരങ്ങള്‍ കൂടുതല്‍ സൗഹൃഗത്തിലാവുന്നത്. അന്ന് നടന്‍ ധര്‍മേന്ദ്ര ആദ്യ ഭാര്യയായ പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു. ‘ഞങ്ങള്‍ ദുലാല്‍ ഗുഹയുടെ അടുത്ത് വെച്ചാണ് ചാന്ദ് ഔര്‍ സൂരജിന്റെ ചിത്രീകരണത്തിലായിരുന്നു. ഞാനും ധരുവും നല്ല ചങ്ങാതിമാരായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുക…

    Read More »
  • Crime

    ഉറക്കമുണര്‍ന്നപ്പോള്‍ ആണ് പെണ്ണായി! സമ്മതമില്ലാതെ ജനനേന്ദ്രിയം നീക്കിയെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്നും യുവാവിന്റെ പരാതി

    ലഖ്‌നൗ: തന്റെ സമ്മതമില്ലാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി യുപി സ്വദേശി. മുസഫര്‍നഗര്‍ സ്വദേശിയായ മുജാഹിദ്(20) ആണ് പരാതിയുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയക്കിടെ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായും യുവാവ് ആരോപിക്കുന്നു. സുഹൃത്തായ ഓംപ്രകാശാണ് തന്നെ ചതിച്ചതെന്ന് മുജാഹിദ് പറയുന്നു. മുസാഫര്‍നഗര്‍ ജില്ലയിലെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ഒത്തുചേര്‍ന്നാണ് ഓംപ്രകാശ് കൃത്യം നിര്‍വഹിച്ചതെന്ന് മുജാഹിദ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് തന്നെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടി. ജൂണ്‍ മൂന്നിന് മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് മുജാഹിദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തനിക്ക് രോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും മയക്കുമരുന്ന് നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുകയായിരുന്നുവെന്നുമാണ് മുജാഹിദിന്റെ ആരോപണം. ”അവന്‍ എന്നെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിറ്റേന്ന് രാവിലെയായിരുന്നു ഓപ്പറേഷന്‍. ബോധം വന്നപ്പോള്‍ ഞാനൊരു പെണ്‍കുട്ടിയായി മാറിയിരുന്നു” മുജദാഹിദ് വിശദമാക്കി. ഉറക്കമുണര്‍ന്നപ്പോള്‍ സ്ത്രീയാണെന്നും വിവാഹം കഴിക്കാന്‍ ലഖ്‌നൗവിലേക്ക് കൊണ്ടുപോകുമെന്നും ഓംപ്രകാശ് പറഞ്ഞതായി മുജാഹിദ് വ്യക്തമാക്കുന്നു. ”എതിര്‍ത്താല്‍ എന്റെ പിതാവിനെ കൊല്ലുമെന്ന് അദ്ദേഹം…

    Read More »
  • Kerala

    തമിഴ്നാട്ടില്‍ മഴ കുറഞ്ഞു; കേരളത്തില്‍ സെഞ്ച്വറി കടന്ന് തക്കാളി വില

    തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയര്‍ന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയില്‍ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. മുന്‍പന്തിയില്‍ തുടരുന്നത് ഇഞ്ചിയുടെ നിരക്ക് തന്നെയാണ്. 240 രൂപയാണ് എറണാകുളത്ത് നിരക്ക്. മഴയില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് വില കാടാന്‍ കാരണം. 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ ഒറ്റയടിക്ക് 40 രൂപയിലെത്തി. ബീന്‍സിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. വിലക്കയറ്റം സാധാരണക്കാരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉല്‍പാദനം കുറഞ്ഞതിനാല്‍ വരും ദിവസങ്ങളിലും ഇത് വിപണിയില്‍ പ്രതിഫലിക്കും. സര്‍ക്കാര്‍ സംവിധാനം ഇടപ്പെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.  

    Read More »
  • Crime

    ഗര്‍ഭഛിദ്രത്തിന് ശേഷവും ബലാത്സംഗം ചെയ്തു; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

    തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോര്‍ട്ട്. പ്രതിയെ മൂന്നു ദിവസത്തേക്ക് പോക്സോ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെണ്‍കുട്ടിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡനത്തിന്…

    Read More »
  • India

    അവസാനനിമിഷം കേജ്‌രിവാളിനു തിരിച്ചടി; ജാമ്യ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

    ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കെ അവസാന നിമിഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു തിരിച്ചടി.േകജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹര്‍ജിയില്‍ ഹൈക്കോതി അടിയന്തരമായി വാദം കേള്‍ക്കും. ഹര്‍ജി പരിഗണിക്കുന്നതു വരെയാണു ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. ഈ ഹര്‍ജി തീര്‍പ്പാകുന്നതുവരെ കേജ്‌രിവാളിനു ജയില്‍ മോചിതനാകാന്‍ സാധിക്കില്ല.  

    Read More »
  • Kerala

    പാര്‍ട്ടി പറയും മുരളി ചെയ്യും! ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവെന്നും വെളിപ്പെടുത്തല്‍

    തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട്ടില്‍ പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് സ്വന്തം കുടുംബം പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ”ഞാന്‍ വടകര എം പിയായിരിക്കുമ്പോഴും ആഴ്ചയില്‍ രണ്ട് തവണ വട്ടിയൂര്‍ക്കാവില്‍ വരാറുണ്ടായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും എനിക്കില്ല, അതിനാല്‍ത്തന്നെ വട്ടിയൂര്‍ക്കാവില്‍ സജീവമായിട്ടുണ്ടാകും. സ്വന്തം ഇഷ്ടപ്രകാരമല്ല വട്ടിയൂര്‍ക്കാവ് വിട്ടുപോയത്. പാര്‍ട്ടി പറഞ്ഞിട്ട് വടകര പോയി. അവിടെ നിന്ന് തൃശൂരിലേക്ക് മാറാന്‍ പറഞ്ഞു, മാറി. തോല്‍വിയുണ്ടായി. ഇനിയുള്ള ഒന്നുരണ്ട് വര്‍ഷക്കാലം വട്ടിയൂര്‍ക്കാവില്‍ ഉണ്ടാകും.”- മുരളീധരന്‍ വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ വ്യക്തമാക്കി. ‘മത്സരിക്കണോ, മാറി നില്‍ക്കണോ, എവിടെ മത്സരിക്കണം എന്നൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ എന്റെ ചോയിസ് എപ്പോഴും വട്ടിയൂര്‍ക്കാവ് ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമായി ഇറങ്ങും. അതിനുമുമ്പ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ വരുമ്പോള്‍ അവര്‍ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും’- അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍…

    Read More »
  • Kerala

    സ്‌കൂളില്‍ 220 പ്രവൃത്തിദിനം; ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

    തിരുവനന്തപുരം: ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് പ്രവൃത്തിദിനം 200 ആക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തില്‍ തീരുമാനമായി. ആറ് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിയെ യോഗത്തില്‍ ചുമതലപ്പെടുത്തി. ഒന്‍പതും പത്തും ക്ലാസുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം പ്രവൃത്തിദിനങ്ങള്‍ തീരുമാനമെടുക്കും. ഈ അധ്യായവ വര്‍ഷത്തെ പ്രവൃത്തി ദിനങ്ങള്‍ 220 ആക്കി കൂട്ടിയതില്‍ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. വിദ്യാഭ്യാസാവകാശനിയമം ചൂണ്ടിക്കാണിച്ച് ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകാരെ അധിക ശനിയാഴ്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ ഭരണ-പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. ദിവസം അധിക അധ്യായന സമയം ഏര്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാന്‍ എകെഎസ്ടിയു നിര്‍ദേശം മുന്നോട്ടുവെച്ചു. സ്‌കൂള്‍ പ്രവൃത്തിദിനങ്ങളില്‍ 20 ദിനങ്ങള്‍ കുറച്ച് ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകള്‍ക്ക് 200 പ്രവൃത്തിദിനങ്ങള്‍ തുടരണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.

    Read More »
Back to top button
error: