Month: June 2024
-
Crime
ഭര്‍ത്താവിനെ മര്‍ദിക്കുന്നതു ചോദ്യംചെയ്തു; സി.ഐ കരണത്തടിച്ചെന്ന് ഗര്‍ഭിണി
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ സി.ഐ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എറണാകുളം നോര്‍ത്തില്‍ ഹോം സ്റ്റേ നടത്തുന്ന യുവതിയുടെ ഭര്‍ത്താവിനെ കഴിഞ്ഞദിവസം നടന്ന കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കാനായി യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെ പോലീസ് മര്‍ദിക്കുന്നതായി കാണുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വനിതാ പോലീസ് അടക്കം എത്തി അവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചു. ഇതിനിടെ സി.ഐ. കരണത്തടിച്ചതായാണ് യുവതിയുടെ ആരോപണം. അതേസമയം, യുവതിയുടെ ആരോപണം സി.ഐ. നിഷേധിച്ചു. സ്റ്റേഷനുള്ളില്‍ തര്‍ക്കമുണ്ടായതോടെ പിടിച്ചുമാറ്റുക മാത്രമാണുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. യുവതിയുടെ ഭര്‍ത്താവിന്റെ പേരില്‍ വേറെയും കേസുകളുണ്ടെന്നും മര്‍ദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. സംഭവശേഷം യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി.
Read More » -
Crime
ഭാര്യയുടെ വിദേശജോലിയെച്ചൊല്ലി കലഹം; മരുമകന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു
ഇടുക്കി: പൈനാവില്‍ മകളുടെ ഭര്‍ത്താവിന്റെ പെട്രോള്‍ ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയില്‍ അന്നക്കുട്ടി (68) യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജൂണ്‍ അഞ്ചിനാണ് മരുമകന് സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ലിയക്കും പരുക്കേറ്റിരുന്നു. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവാണ് സന്തോഷ്. ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകന് ജിന്‍സിന്റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കണമെന്നും, ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയ സന്തോഷിനെ പിന്നീട് ബോഡിമെട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » -
Kerala
പരിയാരത്ത് ഹൃദയ ശസ്ത്രക്രിയ നിലച്ചു; രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്തു
കണ്ണൂര്‍: പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു. കാത് ലാബ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്തു. ഓപ്പറേഷന് തിയറ്റര്‍ അറ്റകുറ്റപണികള്‍ക്കായി നേരത്തെ അടിച്ചിരുന്നു. കാത് ലാബിലെ ട്യൂറോസ്കോപിക് ട്യൂബ് കേടായതാണ് ലാബിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. ആന്‍ജിയോഗ്രാം,ആന്‍ജിയോപ്ലാസ്റ്റി ,പേസ്മേക്കര്‍ ഘടിപ്പിക്കല്‍ എന്നിവക്കായി കാത്തിരുന്ന 26 ഓളം രോഗികളെയാണ് ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്.അഞ്ച് ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന രോഗികളെപ്പോലും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. മൂന്ന് കാത് ലാബുകളാണ് പരിയാരത്തുണ്ടായിരുന്നത്. കാലപ്പഴക്കം കാരണം ഒന്നിന്റെ പ്രവര്‍ത്തനം നേരത്തെ നിലച്ചിരുന്നു. രണ്ടാമത്തെ കാത് ലാബ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഈ കാത് ലാബ് യഥാസമയം അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ല. മൂന്നാമത്തെ കാത് ലാബ് കൂടി പണിമുടക്കിയതോടെയാണ് രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യമുണ്ടായത്.
Read More » -
India
തമിഴ്നാട് വ്യാജമദ്യ ദുരന്തത്തിൽ 50 മരണം, കാഴ്ച നഷ്ടപ്പെട്ടത് നിരവധി പേർക്ക്: മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ
തമിഴ്നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡി കണ്ടെത്തിയത്. പിടിയിലായ ചിന്നദുരൈ വ്യാജമദ്യവുമായി ബന്ധപ്പെട്ട 70തോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന 8 പേര് കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. 96 ഓളം പേര് ചികിത്സയിലാണ്. ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്ക് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി റിട്ടയേഡ് ജഡ്ജിയെ ഏകാംഗ കമ്മീഷനായി തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
Read More » -
Crime
ക്യാമറയും ഐഫോണും മോഷ്ടിച്ചത് ‘ഇയാളെ പോലൊരാള്‍’; ഭിന്നശേഷിക്കാരന് കസ്റ്റഡിയില്‍ മര്‍ദനം
ഇടുക്കി: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശിയും കാമറമാനുമായ അഭിഷേകിനെയാണ് തൊടുപുഴ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ യുവാവിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തില്‍ മര്‍ദ്ദന പരാതി ഉന്നയിക്കുന്നതാണെന്നുമായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ വിശദീരണം. മുഖത്തും ശരീരത്തിനും മര്‍ദനമേറ്റ അഭിഷേക് മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടി. മാസങ്ങള്‍ക്ക് മുന്‍പ് അഭിഷേക് തൊടുപുഴ കോലാനിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അവിടുത്തെ ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ചയായിരുന്നു കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അഭിഷേകിനെ കസ്റ്റിയിലെടുത്തത്. സംഭവദിവസം താന്‍ തൊടുപുഴയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെയാണ് എസ് ഐ ഉള്‍പ്പെടെ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്നും അഭിഷേക് ആരോപിച്ചു. അതേസമയം, അഭിഷേകിനെ ‘പോലൊരാള്‍’ എന്ന പരാതിയെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും തൊടുപുഴ പൊലീസ് പറഞ്ഞു. മര്‍ദ്ദനം നടന്നിട്ടില്ലെന്നും യുവാവിന്റെ മെഡിക്കല്‍ പരിശോധനയുള്‍പ്പടെ നടത്തിയതാണെന്നും പൊലീസ് പറഞ്ഞു. …
Read More » -
Crime
10 വര്‍ഷത്തെ അടുപ്പം; 50-കാരന്റെ കൊലപാതകത്തില്‍ കുടുങ്ങിയത് കാമുകി, നടുങ്ങിയത് നാട്ടുകാര്‍
ആലപ്പുഴ: ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷി (50) ന്റെ കൊലപാതകത്തില്‍ കാമുകി സ്മിത അറസ്റ്റിലായതിന്റെ അമ്പരപ്പില്‍ നാട്ടുകാര്‍. ആര്‍ക്കും ഒരു സംശയത്തിനും ഇടനല്‍കാതെയായിരുന്നു രാജേഷിന്റെ മരണാനന്തരചടങ്ങുകളില്‍ സ്മിതയുടെ പെരുമാറ്റം. രാജേഷിന്റെ സുഹൃത്ത് എന്നനിലയില്‍ സ്മിതയെ രാജേഷിന്റെ അടുത്തബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. ഇങ്ങനെയൊരു ചതി സ്മിതയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഇവരും കരുതിയില്ല. ആരോ ഫോണില്‍ വിളിച്ചറിയിച്ചാണ് രാജേഷിന്റെ മരണം താന്‍ അറിഞ്ഞതെന്നാണ് സ്മിത രാജേഷിന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. രാജേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയതുമുതല്‍ സംസ്കാരം കഴിയുന്നതുവരെ എല്ലാക്കാര്യത്തിലും സ്മിത സജീവമായി ഉണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങിയവരോടൊപ്പവും മൃതദേഹത്തോടൊപ്പം ആംബുലന്‍സിലും സ്മിതയുണ്ടായിരുന്നു. രാജേഷിന്റെ ബന്ധുക്കളോട് താന്‍ മൃതദേഹത്തില്‍ കോടിസമര്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ എന്നും സ്മിത തിരക്കിയിരുന്നു. രാജേഷും സ്മിതയും തമ്മിലുള്ള അടുപ്പത്തിന് പത്തുവര്‍ഷത്തിനടുത്ത് പഴക്കമുണ്ടെന്ന് രാജേഷിന്റെ ബന്ധുക്കള്‍ പറയുന്നു. രാജേഷിന്റെ മദ്യപാനം കാരണം രണ്ടുവര്‍ഷം മുന്‍പ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇതില്‍ ഒരു ആണ്‍കുട്ടിയുണ്ട്. ഈ കുട്ടി രാജേഷിനൊപ്പമായിരുന്നു. ഈ…
Read More » -
Kerala
‘നെറ്റ്’ ചോദ്യപ്പേപ്പര്‍ ഡാര്‍ക്ക്നെറ്റില്‍ 5 ലക്ഷത്തിന്? സിബിഐ അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: നെറ്റ് ക്രമക്കേടില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ പിടികൂടാന്‍ ഡാര്‍ക്ക്നെറ്റ് എക്സ്പ്ലോറേഷന്‍ സോഫ്റ്റ്വെയര് അടക്കമുള്ളവ ഉപയോഗിക്കുമെന്നും ആഭ്യന്തരമന്ത്രാലയ സൈബര്‍ സുരക്ഷാ വിഭാഗവുമായി സഹകരിക്കുമെന്നും സിബിഐ അറിയിച്ചു. ജൂണ്‍ 18നായിരുന്നു എന്‍ടിഎയുടെ യുജിസി നെറ്റ് പരീക്ഷ. എന്നാല്‍, പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പിറ്റേന്നുതന്നെ നാഷനല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് യുജിസിയെ അറിയിച്ചു. ഡാര്‍ക്ക്നെറ്റില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമാണെന്നും 5-6 ലക്ഷം രൂപയ്ക്കാണ് ഇതു വിറ്റുപോകുന്നതെന്നുമായിരുന്നു വിവരം. നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളില്‍ രാജവ്യാപക പ്രതിഷേധം ഇന്നും തുടരും. കോണ്‍ഗ്രസ് ഇന്ന് പിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, എന്‍ടിഎ നിരോധിക്കുക, ബിജെപി – ആര്‍എസ്എസ് പിടിയില്‍നിന്നു വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കുക, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണു പ്രതിഷേധം. എന്എസ്യു ജില്ലാ ആസ്ഥാനങ്ങളിലും സര്‍വകലാശാലകളിലും പ്രതിഷേധ മാര്‍ച്ച് നടത്തും.
Read More » -
India
ഇന്ത്യ- ശ്രീലങ്ക ദൂരം കേവലം 23 കിലോമീറ്റർ മാത്രം: ധനുഷ്കോടിയിൽ നിന്നും തലൈമന്നാറിലേയ്ക്കുള്ള പുതിയ പാലം യാഥാർത്ഥ്യമായേക്കും
ഇന്ത്യയെയും ശ്രീലങ്കയേയും തമ്മിൽ ബന്ധിപ്പിച്ച് കടൽപ്പാലം നിർമിക്കാനുള്ള സാധ്യതകൾ പരിശോധിച്ച് കേന്ദ്രസർക്കാർ. തമിഴ്നാട്ടിലെ ധനുഷ്കോടിയെയും ശ്രീലങ്കയിലെ തലൈമന്നാറിനെയും ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ നീളമുള്ള കടല്പാലം നിർമിക്കാനുള്ള സാധ്യതാ പഠനവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ദേശീയപാതാ അതോറിറ്റിക്കാണ് സാധ്യതാ പഠനത്തിന്റെ ചുമതല. റെയിൽ- റോഡ് സൗകര്യങ്ങളോടെയുള്ളതായിരിക്കും പാലം. 6 മാസം മുമ്പ് തയീറാക്കിയ സാമ്പത്തിക സാങ്കേതിക സഹകരണ കരാര്‍ പ്രകാരം 40,000 കോടി രൂപയുടെ പ്രവര്‍ത്തനത്തിന് ധാരണയായിട്ടുണ്ടെന്നും പുതിയ റെയിൽവെ ലൈനും എക്സ്പ്രസ് വേയും ഉള്‍പ്പെടുന്ന പദ്ധതിക്ക് ഏഷ്യന്‍ വികസന ബാങ്കിന്റെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വർഷം ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പാലത്തിന്റെ നിര്‍മാണ സാധ്യത പരിശോധിക്കാമെന്ന് അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലെ ട്രിങ്കോമാലി, കൊളംബോ തുറമുഖം എന്നിവിടങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ശ്രീലങ്ക മുന്നോട്ടു വച്ചത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നും തലൈമന്നാറിലേക്ക് പോകുന്ന പാലത്തിന് 23 കിലോമീറ്ററാണ് ദൈര്‍ഘ്യം.…
Read More »