Month: June 2024
-
India
പൊതുപരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ പിഴയും 10 വര്‍ഷം തടവും; നിയമം വിജ്ഞാപനം ചെയ്തു
ന്യൂഡല്‍ഹി: പൊതുപരീക്ഷ ക്രമക്കേടുകള്‍ തടയല്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്. നിയമ ലംഘകര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഇന്നലെ രാത്രിയോടാണ് നിയമം വിജ്ഞാപനം ചെയ്ത് പുറത്തിറങ്ങിയത്. അതിനിടെ ബിഹാര്‍ ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടക്കേണ്ട പരീക്ഷയായിരുന്നു. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് ബിഹാര്‍ സര്‍ക്കാരിന്റെ വിശദീകരണം.
Read More » -
Crime
മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകര്‍ത്തു; അമ്മയ്‌ക്കെതിരെയും കേസ്
പത്തനംതിട്ട: വിദ്യാര്‍ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിന്റെ അസ്ഥി ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് വിദ്യാര്‍ഥിനിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തത്. അതേസമയം പ്രതി രാധാകൃഷ്ണപിള്ള അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു. മകള്‍ പറഞ്ഞതിന്‍ പ്രകാരം കാര്യമന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാര്‍ഥിനിയുടെ അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാര്‍ഥിനിയുടെ അമ്മ അടിച്ചു തകര്‍ക്കുകയുമായിരുന്നു. സംഭവത്തില്‍ രാധാകൃഷ്ണപിള്ള (59) യ്‌ക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. നെല്ലിമുകള്‍ ജംക്ഷനില്‍ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് ബസില്‍ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയോടാണ് രാധാകൃഷ്ണപിള്ള മോശമായി പെരുമാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു. സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ നിന്ന പ്രതിയോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ ഇവരെയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
Read More » -
Crime
ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം; കോടതിയോടുള്ള വെല്ലുവിളിയെന്ന് കെ.കെ രമ
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. മുന്നോടിയായി കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി കത്തുനല്‍കി. കേസില്‍ ശിക്ഷിക്കപ്പെട്ടവരും കൊടുംക്രിമിനലുകളുമായ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവര്‍ക്ക് ഇളവുനല്‍കാനാണ് ശ്രമം. കോടതിവിധി മറികടന്നാണ് സര്‍ക്കാരിന്റെ നടപടി. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, ടി.കെ.രജീഷ് എന്നിവര്‍ ഉള്‍പ്പടെ വിവിധ കേസുകളിലെ 56 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസിലെ ഇരകളുടെ ബന്ധുക്കള്‍, പ്രതികളുടെ അയല്‍വാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷായിളവ് തേടി ടിപി കേസ് പ്രതികള്‍ ഒരുമാസം മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം തള്ളി. പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെ.കെ രമ പറഞ്ഞു. ‘പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാന്‍ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയില്‍…
Read More » -
Crime
വളാഞ്ചേരി കൂട്ടബലാത്സംഗം; 3 പ്രതികളും കസ്റ്റഡിയില്‍
മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികള്‍ പിടിയിലായതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായതിനുശേഷം അറസ്റ്റിലേക്ക് കടക്കുമെന്നു പൊലീസ് അറിയിച്ചു.
Read More » -
Kerala
മുത്തശ്ശിയുടെ വായിൽ തുണിതിരുകി മർദ്ദിച്ച് ആഭരണങ്ങളും പണവും കവർന്നു, ചെറുമകളും ഭർത്താവും പിടിയിൽ
80കാരി വയോധികയുടെ വായിൽ തുണിതിരുകിക്കയറ്റിയശേഷം മർദ്ദിച്ച് കൈയിലെ സ്വർണവളയും കമ്മലും പണവും കവർന്നു. കൊല്ലം ഉളിയക്കോവിൽ പാർവതിമന്ദിരത്തിൽ യശോധയാണ് കവർച്ചക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചെറുമകൾ പാർവതി (24) ഭർത്താവ് ശരത് (28) എന്നിവർ പിടിയിലായി. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: നിരന്തരം പണം ആവശ്യപ്പെട്ട് വയോധികയെ ഇരുവരും ശല്യംചെയ്യുമായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിലെത്തിയ ശരത് വയോധികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് കമ്മലും വളയും ഊരാൻ ആവശ്യപ്പെട്ടു. കൂട്ടാക്കാതിരുന്ന വയോധികയുടെ വായിൽ തുണി കുത്തിക്കയറ്റിയശേഷം കമ്മലും വളയും ഊരിയെടുത്തു. അലമാരയിലുണ്ടായിരുന്ന 25,000 രൂപയും ശരത് കവർന്നു. പാർവതിയുടെ സാന്നിധ്യത്തിലായിരുന്നു വയോധികയെ മർദിക്കുകയും ആഭരണങ്ങൾ എടുക്കുകയും ചെയ്തത്. വാളുകാട്ടി ഭീഷണിപ്പെടുത്തിശേഷം ഇരുവരും രക്ഷപ്പെട്ടു. മർദനത്തിൽ വയോധികയുടെ മൂന്നു പല്ലുകൾ നഷ്ടപ്പെടുകയും ചുണ്ടുകൾക്ക് മുറിവേൽക്കുകയും ചെയ്തു. ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ ഉമയനല്ലൂരിലെ വീട്ടിൽനിന്നു രക്ഷപ്പെടുകയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളെ കഴക്കൂട്ടം ഭാഗത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ഇവരുടെയും…
Read More » -
Crime
കള്ളക്കടത്ത് മാഫിയയുടെ വിളയാട്ടം: കാസര്‍കോട് പ്രവാസി യുവാവിനെ കെട്ടിതൂക്കി ക്രൂരമായി തല്ലിക്കൊന്ന കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്
ഉത്തരകേരളത്തിൽ കള്ളക്കടത്ത് മാഫിയയുടെ വിളയാട്ടം. കാസർകോട് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2022 ജൂണ്‍ 6നാണ് പുത്തിഗെ സ്വദേശി അബൂബകര്‍ സിദ്ദീഖിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഗൾഫിലെ 40 ലക്ഷം രൂപയുടെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് സംഭവം. ഒരാഴ്ച മുമ്പ് ഗള്‍ഫിലേക്ക് പോയ അബൂബകര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം പൈവളിഗെയിലെ വിജനമായ കുന്നിൻ മുകളിൽ മരത്തിൽ തലകീഴായി കെട്ടി തൂക്കി ഇഞ്ചിഞ്ചായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട് ആശുപത്രിയില്‍ ഉപേക്ഷിച്ച് കൊലയാളി സംഘം രക്ഷപ്പെട്ടു. കള്ളക്കടത്ത് സംഘം ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് പണം ഈടാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചു.…
Read More » -
India
നേടിയ അറിവുകളൊന്നും പൂര്‍ണ്ണമല്ല, അറിഞ്ഞതിനും അപ്പുറത്തേക്ക് അറിയാനുളള അന്വേഷണമാണ് ഓരോ വ്യക്തിക്കും വിവേകവും വിജ്ഞാനവും സമ്മാനിക്കുന്നത്
വെളിച്ചം അയാള്‍ കടല്‍തീരത്തുകൂടി നടക്കുമ്പോഴാണ് ഒരു കുട്ടി കരയുന്നത് കണ്ടത്. കാരണമന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു: “ഈ കടല്‍ എന്റെ കയ്യിലെ കപ്പിനുള്ളില്‍ കയറുന്നില്ല…” ഇത് കേട്ട് അയാളും കരയാന്‍ തുടങ്ങി. കുട്ടി കാരണമന്വേഷിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: “ഈ കടല്‍ എന്റെ കപ്പിനുളളിലും കയറുന്നില്ല.” “അതിന് അങ്ങയുടെ കയ്യില്‍ കപ്പില്ലല്ലോ…?” കുട്ടി ചോദിച്ചു. അയാള്‍ പറഞ്ഞു: “എന്റെയുള്ളില്‍ ഞാനും ഒരു കപ്പ് കൊണ്ടുനടക്കുന്നുണ്ട്. അതില്‍ ഈ ലോകത്തിലെ അറിവു മുഴുവന്‍ നിറയ്ക്കാനായിരുന്നു എന്റെ ശ്രമം. ഇപ്പോഴാണ് അത് അസാധ്യമാണെന്ന് ഞാനും തിരിച്ചറിഞ്ഞത്.” കുട്ടി ആ കപ്പ് കടലിലേക്ക് വലിച്ചെറിഞ്ഞിട്ടു പറഞ്ഞു: “കടല്‍ എന്റെ കപ്പിനുള്ളില്‍ കയറിയില്ലെങ്കിലും കപ്പിനെ കടലിന് ഉള്ളിലേക്കെടുക്കാന്‍ കഴിയും…” ചിരിച്ചുകൊണ്ട് കുട്ടി ഓടിപ്പോയി. എല്ലാം തികയുന്നവരും എല്ലാം നേടുന്നവരും ആരുമില്ല. എല്ലാവരും ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് കണ്ടും കേട്ടും അനുഭവിച്ചു പോകുന്നുവെന്ന് മാത്രം. എല്ലാ അറിവും നേടിയിട്ടല്ല ആരും വലിയവരാകുന്നത്. നേടിയ അറിവുകളുടെ ആഴവും ആധികാരികതയും പ്രായോഗികതയുമാണ് അറിവിന്റെ…
Read More » -
Kerala
കുളിമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച 23കാരി ആശുപത്രിയിൽ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ ശ്രീലിമ (23) ആണ് മരിച്ചത്. കൈവേലി ടൗണിനടുത്തു താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിലാണ് വ്യാഴാഴ്ച വൈകീട്ട് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിലായിരുന്ന യുവതി ഇന്ന് (വെള്ളി)വൈകീട്ടോടെ മരിച്ചു. ടീച്ചർ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പിഎസ്‍സി പരീക്ഷാ പരിശീലനത്തിലായിരുന്നു. മാതാപിതാക്കൾ: രവീന്ദ്രൻ, റീജ. സഹോദരൻ: ശ്രീഹരി.
Read More » -
NEWS
‘കിമ്മൂട്ടന് പുട്ടേട്ടന്റെ’ സമ്മാനം ഓറസ് ലിമോസിന്‍; വൈറലായി ഒരു കാര്‍ യാത്രയും
പ്യോങ്യാങ്: ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. 24 വര്‍ഷത്തിനു ശേഷം ആദ്യമായാണ് പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷാ, വാണിജ്യം, സാമ്പത്തികം ,ടൂറിസം സാംസ്‌കാരികം എന്നിങ്ങനെ സര്‍വമേഖലയിലും സഹകരിക്കാനുള്ള തന്ത്ര പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഉത്തരകൊറിയയിലെത്തിയ പുടിന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറിയിരുന്നു. റഷ്യന്‍ നിര്‍മതി ഓറസ് ലിമോസിന്‍ കാറാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇരുവരും ആഡംബര കാറില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 40-കാരനായ കിമ്മിനെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി 71-കാരനായ പുടിന്‍ കാറിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തി. റഷ്യന്‍ സ്റ്റേറ്റ് ടിവിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പുടിനെയും തൊട്ടടുത്ത സീറ്റിലിരിക്കുന്ന കിമ്മിനെയും വീഡിയോയില്‍ കാണാം. തമാശയൊക്കെ പറഞ്ഞ് വളരെ ആസ്വദിച്ച് കാറോടിക്കുന്ന പുടിനെയാണ് കാണുന്നത്. എല്ലാം കേട്ട് നിറചിരിയോടെ ഇരിക്കുന്ന കിമ്മിനെയും കാണാം. റഷ്യന്‍ നിര്‍മ്മിത ഓറസ് ലിമോസിന്‍ റഷ്യന്‍ നേതാവ് കിമ്മിന്…
Read More » -
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന്; തിരുത്തലുകള്‍ക്കും അവസരം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമുള്ള അവസാന തീയതി ഇന്നാണ് (ജൂണ്‍ 21). 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്കാണ് അര്‍ഹത. ഉടന്‍ ഉപതിരെഞ്ഞെടുപ്പുനടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടികയാണ് പുതുക്കുന്നത്. തദ്ദേശവോട്ടര്‍പട്ടികയുടെ കരട് sec.kerala.gov.in വെബ്‌സൈറ്റിലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പരിശോധിക്കാം. പേരുചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കണം. അപേക്ഷകര്‍ വോട്ടര്‍ പട്ടിയില്‍ പേര് ചേര്‍ക്കാന്‍ ഫോറം നമ്പര്‍ നാലിലും തിരുത്തലുകള്‍ക്ക് ഫോറം നമ്പര്‍ ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിങ് സ്റ്റേഷനില്‍ നിന്നോ സ്ഥലമാറ്റത്തിന് ഫോറം നമ്പര്‍ ഏഴിലും sec.kerala.gov.in ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അപേക്ഷകന് ഹിയറിങ് നോട്ടീസ് ലഭിക്കും. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ നല്‍കാം.…
Read More »