KeralaNEWS

നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി; കൂടരഞ്ഞിയില്‍ 2 മരണം

കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയില്‍ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി 2 പേര്‍ മരിച്ചു. 3 പേര്‍ക്കു പരുക്കേറ്റു. കുളിരാമുട്ടി സ്വദേശികളായ സുന്ദരന്‍ പുളിക്കുന്നത്ത് (62), ജോണ്‍ കമുങ്ങുംതോട്ടില്‍ (65) എന്നിവരാണു മരിച്ചത്. കടവരാന്തയില്‍ ഇരുന്നവരാണു മരിച്ച രണ്ടുപേരും. രാവിലെ ഒന്‍പതരയോടെയാണ് അപകടം.

പൂവാറന്‍തോടില്‍നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമ ജോമോന്‍, പിക്കപ്പ് ഡ്രൈവര്‍ മുഹമ്മദ് റിയാസ്, ശിഹാബുദ്ദീന്‍ തേക്കുംകുറ്റി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Signature-ad

അതേസമയം, പാലക്കാട്ട് നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു.
ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. കെ. ശിവദാസന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ. ഷെമീര്‍ എന്നിവര്‍ക്കാണ് പരിക്ക്. നാട്ടുകല്‍ സ്റ്റേഷനില്‍നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം

Back to top button
error: