NEWSSocial Media

”ചിത്രീകരണത്തിനിടെ സൂപ്പര്‍താരം മോശമായി പെരുമാറി! നാണമില്ലാത്തവനെ എന്ന് വിളിച്ച് തല്ലി”

ബോളിവുഡ് സുന്ദരി കാജോളിന്റെ അമ്മ എന്നതിലുപരി മുന്‍കാല നടിയായിരുന്നു തനൂജ. നിരവധി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടി പല അഭിമുഖങ്ങളിലൂടെയും തന്റെ സിനിമാ ജീവിതത്തെ പറ്റിയും അധികമാര്‍ക്കും അറിയാത്ത ലൊക്കേഷനിലെ കഥകളുമൊക്കെ നടി വെളിപ്പെടുത്തിയിട്ടുണ്ട്.

അത്തരത്തില്‍ സൂപ്പര്‍താരം ധര്‍മേന്ദ്രയുമായി ഉണ്ടായ പ്രശ്നത്തെ കുറിച്ചും പിന്നീട് അദ്ദേഹം സ്വന്തം സഹോദരനെ പോലെ ആയതിനെ പറ്റിയും തനൂജ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരുമിച്ച് അഭിനയിച്ചിരുന്ന സമയത്ത് മോശമായി പെരുമാറിയ ധര്‍മേന്ദ്രയെ താന്‍ തല്ലേണ്ടി വന്നിട്ടുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തനൂജ പറഞ്ഞത്.

Signature-ad

1965 ലാണ് സംഭവം നടക്കുന്നത്. അന്ന് തനൂജയും ധര്‍മ്മേന്ദ്രയും നായിക, നായകന്മാരായി അഭിനയിച്ച ചിത്രമാണ് ചാന്ദ് ഔര്‍ സൂരജ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് താരങ്ങള്‍ കൂടുതല്‍ സൗഹൃഗത്തിലാവുന്നത്. അന്ന് നടന്‍ ധര്‍മേന്ദ്ര ആദ്യ ഭാര്യയായ പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു.

‘ഞങ്ങള്‍ ദുലാല്‍ ഗുഹയുടെ അടുത്ത് വെച്ചാണ് ചാന്ദ് ഔര്‍ സൂരജിന്റെ ചിത്രീകരണത്തിലായിരുന്നു. ഞാനും ധരുവും നല്ല ചങ്ങാതിമാരായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിക്കുക വരെ ചെയ്യുമായിരുന്നു. അന്ന് വളരെ രസകരമായിരുന്നു. മാത്രമല്ല കുടുംബവുമായിട്ടും നല്ല ബന്ധമായിരുന്നു. ഭാര്യ പ്രകാശിനെ പോലും അദ്ദേഹം എന്നെ പരിചയപ്പെടുത്തി. അന്ന് മൂത്തമകന്‍ സണ്ണി ഡിയോളിന് അഞ്ച് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മകള്‍ ലാലിക്ക് ഏകദേശം ആറ് മാസമായിരുന്നു പ്രായം.

ഒരു ദിവസം ധര്‍മേന്ദ്ര എന്നെ ഫ്ലേര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന ഞാന്‍ അദ്ദേഹത്തിനിട്ട് തല്ലി. ‘നാണമില്ലാത്തവനെ, എനിക്കറിയാം നിന്റെ ഭാര്യയ്ക്കും നിനക്കും എന്നോട് ശൃംഗരിക്കാനുള്ള ധൈര്യമുണ്ടെന്ന്’ എന്നിങ്ങനെ ബഹളമുണ്ടാക്കി. ഇതോടെ അദ്ദേഹം എന്നോട് അപേക്ഷിച്ചു.

”തനു, എന്നോട് ക്ഷമിക്കൂ, ദയവായി എന്നെ നിങ്ങളുടെ സഹോദരനായി കണ്ടാല്‍ മതിയെന്നും പറഞ്ഞു. എനിക്കെന്റെ സ്വന്തം സഹോദരനുണ്ട്. അദ്ദേഹത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നും പറഞ്ഞ് ഞാനത് നിരസിച്ചു. ഏറെ നേരം സംസാരിച്ചതിന് ശേഷം ഞാനൊരു കറുത്ത നൂലെടുത്ത് അവന്റെ കൈത്തണ്ടയില്‍ കെട്ടിയെന്നും”- 2014-ല്‍ ഫിലിംഫെയറുമായുള്ള അഭിമുഖത്തില്‍, നടി പറഞ്ഞു.

നടിയായി ഏറെ കാലം നിറഞ്ഞ് നിന്നതിന് ശേഷമാണ് തനൂജ വിവാഹിതയാവുന്നത്. 1973 ല്‍ നിര്‍മാതാവായ ഷോമു മുഖര്‍ജിയെയാണ് നടി വിവാഹം കഴിക്കുന്നത്. ശേഷം കജോള്‍, തനിഷ എന്നിങ്ങനെ രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.

അതേസമയം, അന്ന് വിവാഹിതനായിരുന്ന ധര്‍മേന്ദ്ര ആദ്യ ഭാര്യ നിലനില്‍ക്കെ നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. ആദ്യ വിവാഹത്തില്‍ താരത്തിന് നാല് മക്കളും ജനിച്ചിരുന്നു. രണ്ടാമത് ഹേമമാലിനിയെ വിവാഹം കഴിച്ചതോടെ ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും ജനിച്ചു. ഇപ്പോള്‍ കുടുംബസമേതം ജീവിക്കുകയാണ് നടന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: