Month: June 2024
-
Kerala
ശമ്പളമില്ലാത്തതിനാല്‍ വരാന്‍ നിവൃത്തിയില്ല സര്‍! ഹാജരാകാന്‍ നിര്‍ദേശിച്ച ഡിവൈഎസ്പിയോട് സിപിഒ
പത്തനംതിട്ട: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക് കുറിപ്പിട്ടതിനു സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനോട് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശമ്പളമില്ലാത്തതിനാല്‍ നിവൃത്തിയില്ലെന്ന് മറുപടി. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒയും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ യു.ഉമേഷാണ് (ഉമേഷ് വള്ളിക്കുന്ന്) അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഇത്തരത്തില്‍ മറുപടി നല്‍കിയത്. ”സര്‍, 7 മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ വരാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വം ബോധിപ്പിച്ചുകൊള്ളുന്നു” എന്നാണ് നോട്ടീസില്‍ തന്നെ എഴുതി മറുപടിയായി നല്‍കിയിരിക്കുന്നത്. അങ്കമാലിയില്‍ ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയെയും കൂട്ടിനു പോയ 3 പൊലീസുകാരെയും പൊലീസ് തന്നെ പിടികൂടിയ സംഭവത്തിനു പിന്നാലെയാണ് ഉമേഷ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.
Read More » -
Food
പൊണ്ണത്തടിയനെ എന്തിനു കൊള്ളാം…? പരിഹാസം കേൾക്കണ്ട, സ്ലിം ആകാൻ മാത്രമല്ല, കടുത്ത മാനസിക രോഗങ്ങളിൽ നിന്ന് മോചനം നേടാനും കീറ്റോ ഡയറ്റ് ഉത്തമം
ലോകത്തിൽ അമിതവണ്ണം മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം 100 കോടി കവിഞ്ഞതായി ലോകാരോഗ്യ സംഘടന പറയുന്നു. അമിതവണ്ണം കുറയ്ക്കാൻ പല വഴികൾ തേടി നെട്ടോട്ടമോടുകയാണ് പലരും. പക്ഷേ ആർക്കെങ്കിലും പൂർണഫലം ലഭിച്ചതായി അറിവില്ല. എന്നാൽ പുതിയ കാലത്ത് വണ്ണം കുറയ്ക്കാനും സ്ലിം ആകാനും പലരും പിന്തുടരുന്ന ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ്. എന്നാല്‍ വണ്ണം കുറയ്ക്കാൻ മാത്രമല്ല കടുത്ത മാനസിക രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനും കീറ്റോ ഡയറ്റ് സഹായിക്കും. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചിത്തഭ്രമവും ബൈപോളാര്‍ ഡിസോഡറും ബാധിച്ച 21 മുതിര്‍ന്നവരിലാണ് നാലു മാസം നീണ്ട പഠനം നടത്തിയത്. ഇക്കാലയളവില്‍ ഇവര്‍ 10 ശതമാനം കാര്‍ബോഹൈഡ്രേറ്റും 30 ശതമാനം പ്രോട്ടീനും 60 ശതമാനം കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിച്ചു. ഇവരുടെ ശരീരത്തിൻ്റെ തുലനാവസ്ഥയിലും മനോനിലയിലും ഗണ്യമായ പുരോഗതി ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. ചിത്തഭ്രമം, ബൈപോളാര്‍ ഡിസോഡര്‍ തുടങ്ങിയ പല മാനസിക രോഗങ്ങളുടെയും നിയന്ത്രണത്തിനായി…
Read More » -
Kerala
ദാരുണം: സ്കൂട്ടർ അപകടത്തിൽ അമ്മയും മകനും മരിച്ചു, ഗൃഹനാഥൻ പരിക്കുകളോടെ ആശുപത്രിയിൽ; സംഭവം വടക്കന്‍ പറവൂരില്‍
കൊച്ചി: വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടിൽ ക്ലയിസന്റെ ഭാര്യ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ക്ലയിസൻ ചികിത്സയിലാണ്. ഇന്ന് (ഞായർ ) രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബന്ധുവിന്റെ വീട്ടീൽപോയി മടങ്ങുകയായിരുന്നു കുടുംബം. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽവിൻ.
Read More » -
Kerala
മധുവിധു തീരും മുമ്പേ മരണം തട്ടി എടുത്തു: ബുള്ളറ്റ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് കാസർകോട് യുവാവിന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസം തികയും മുമ്പേ യുവാവിനു ദാരുണാന്ത്യം. ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചളിയങ്കോട്ടെ സ്വാലിഹിന്റെ മകൻ സിദ്ദീഖ് (28) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കെ എസ് ടി പി റോഡിൽ കളനാട് ഓവർ ബ്രിഡ്‌ജിന് സമീപമായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ ആണ് അപകടം നടന്നത്. രാവിലെ 4.30 മണിയോടെ പ്രദേശവാസികളാണ് ഉമേഷ് ക്ലബിന് സമീപത്ത് യുവാവും ബൈക്കും വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ യുവാവിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ബുള്ളറ്റ് തെങ്ങിലിടിച്ച് മറിഞ്ഞതാകാം അപകട കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പടന്നയിലെ ഫാത്തിമയുമായി സിദ്ദീഖിന്റെ വിവാഹം നടന്നിട്ട് ഒന്നരമാസം തികഞ്ഞിട്ടില്ല.. ഭാര്യയെ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങിവരുന്നതിനിടെയായിരുന്നു ദാരുണാപകടം. മധുവിധു തീരും മുൻപേയുണ്ടായ സിദ്ദീഖിന്റെ അവിചാരിത മരണം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി.
Read More » -
NEWS
കുത്തിത്തിരുപ്പ് മാധ്യമങ്ങളും കുന്നായ്മക്കൂട്ടങ്ങളും അലമുറയിടുന്നു, പുതിയ മന്ത്രിക്ക് ദേവസ്വം കൊടുത്തില്ലെന്ന്, തന്നാലും നിരസിക്കുമായിരുന്നു എന്ന് മന്ത്രി ഒ.ആർ കേളു
പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായി ഒ.ആർ കേളു ഇന്ന് ചുമതലയേറ്റു. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. കെ രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലേക്കാണ് പുതിയ മന്ത്രി എത്തിയത്. വയനാടിന്റ ചരിത്രത്തിലെ ആദ്യ സി.പി.എം മന്ത്രിയായാണ് കേളു 2-ാംപിണറായി സര്‍ക്കാരില്‍ എത്തുന്നത്. മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് 2016ല്‍ ഒ.ആര്‍ കേളു എംഎല്‍എ ആയത്. തുടര്‍ച്ചയായി പത്തുവര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം സംസ്ഥാന സമിതിയിലെ വയനാട് ജില്ലയില്‍ നിന്നുള്ള ആദ്യ പട്ടികവര്‍ഗ നേതാവാണ് കേളു. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നൽകില്ല എന്നാണ് കുത്തിത്തിരിപ്പ് മധ്യമങ്ങളും ദോഷൈക ദൃക്കുകളായ പ്രതിപക്ഷവും അലമുറയിടുന്നത്. ‘കെ. രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ ദേവസ്വം എടുത്തു മാറ്റിയത് തെറ്റായ തീരുമാനമാണെ’ന്നു വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ പതിവു പോലെ രംഗത്ത് വന്നു. കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമാണെന്ന് ആദിവാസി…
Read More » -
Crime
കണ്ണൂരില്‍ വീണ്ടും ബോംബ് സ്ഫോടനം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കണ്ണൂര്‍: പാനൂര്‍ ചെണ്ടയാട് ബോംബ് സ്‌ഫോടനം. കണ്ടോത്തുംചാല്‍ വലിയറമ്പത്ത് മുക്കില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്. റോഡിന്റെ നടുവില്‍ കെട്ട് ബോംബ് എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കണ്ടോത്തുംചാല്‍ നടേമ്മല്‍ കനാല്‍ പരിസരത്ത് വീട്ടമ്മയുടെ വീടിന്റെ മതിലില്‍ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് തൊട്ടടുത്ത പ്രദേശത്ത് പകല്‍ സമയത്ത് സ്‌ഫോടനം നടന്നത്. പാനൂര്‍ സി ഐ, എസ് എച്ച് ഒ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണൂര്‍ കൂത്തുപറമ്പില്‍ കഴിഞ്ഞദിവസം രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബുകള്‍ നിര്‍വീര്യമാക്കി. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തെരച്ചില്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സ്റ്റേഷന്‍ പരിധിയിലെയും ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. കൂത്തുപറമ്പ്, തലശേരി,…
Read More » -
Crime
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ഒളിവില്‍പ്പോയ ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: യുവതിയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിതയാണ് (26)? മരിച്ചത്. ഒളിവില്‍പ്പോയ ഭര്‍ത്താവായ നിഖിലിനെ പൊലീസ് പിടികൂടി. ഇയാളെയും രണ്ട് കുട്ടികളെയും യുവതിയുടെ മരണശേഷം കാണാനില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. സജിതയും ഭര്‍ത്താവും കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. നിഖില്‍ മദ്യപിച്ചെത്തി പ്രശ്‌നം ഉണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, തിരുവനന്തപുരം വെളളറടയിലും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അരുള നന്ദകുമാര്‍- ഷൈനി ദമ്പതികളുടെ മകന്‍ അഖിലേഷ് കുമാറാണ് മരിച്ചത്. വീട്ടില്‍ ജനാലയിലെ കമ്പിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ തുണിയുപയോഗിച്ച് പിന്നില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തൂങ്ങിമരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് പുറത്തുനിന്നും ആരും വന്നിട്ടില്ലെന്നാണ് വിവരം. വെള്ളറട പൊലീസും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും കുട്ടിയുടെ വീട്ടിലെത്തി തെളിവുകള്‍…
Read More » -
India
ആന്ധ്രയില്‍ നാല് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു; പിന്നില്‍ ടിഡിപിയെന്ന് ആരോപണം
അമരാവതി: ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലു?ഗ് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എന്‍ ടി.വി., 10 ടി.വി. എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചത്. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാതൊരു വിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ടി.ഡി.പി സര്‍ക്കാര്‍ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകള്‍ അപ്രത്യക്ഷമാകുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജ?ഗന്‍ മോഹ?ന്‍ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടി.വി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാന്‍ സമ്മര്‍ദമുണ്ടാകുന്നു എന്നാണ് വൈ.എസ്.ആര്‍.സി.പിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. എന്നാല്‍, ടി.ഡി.പിയോ സംസ്ഥാനത്തെ ഏതെങ്കിലും എന്‍.ഡി.എ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി. മന്ത്രി എന്‍ ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ടെന്നും…
Read More » -
Kerala
70ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 657 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AA 502380 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AL 905704 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.
Read More » -
Kerala
പാലക്കാട് ജനങ്ങളുടെ ശബ്ദമാകാന്‍ യുവനേതാവ് വരും; രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി ഷാഫി
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ശബ്ദമാകാന്‍ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പില്‍. ഔദ്യോഗിക ചര്‍ച്ചകള്‍ക്കു ശേഷം ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും നാട്ടിലെ വികസനത്തിനും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരനായ നേതാവു തന്നെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കിയാണ് വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിലിന്റെ പ്രതികരണം. കേരളത്തില്‍ ആവശ്യത്തിനുള്ള പ്ലസ് വണ്‍ സീറ്റില്ല എന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ അംഗീകരിക്കണം. മറ്റ് ധൂര്‍ത്തുകള്‍ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനം നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല. ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള ശ്രമം ഭയം കാരണമാണ്. കൂടുതല്‍ പേര്‍ പ്രതികള്‍ ആകുമോയെന്ന സിപിഎമ്മിന്റെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു.
Read More »