KeralaNEWS

മധുവിധു തീരും മുമ്പേ മരണം തട്ടി എടുത്തു: ബുള്ളറ്റ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് കാസർകോട് യുവാവിന് ദാരുണാന്ത്യം

    കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസം തികയും മുമ്പേ യുവാവിനു ദാരുണാന്ത്യം. ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചളിയങ്കോട്ടെ സ്വാലിഹിന്റെ മകൻ സിദ്ദീഖ് (28) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കെ എസ് ടി പി റോഡിൽ കളനാട് ഓവർ ബ്രിഡ്‌ജിന് സമീപമായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ ആണ് അപകടം നടന്നത്.

രാവിലെ  4.30 മണിയോടെ പ്രദേശവാസികളാണ് ഉമേഷ് ക്ലബിന് സമീപത്ത് യുവാവും  ബൈക്കും വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ യുവാവിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Signature-ad

ബുള്ളറ്റ് തെങ്ങിലിടിച്ച് മറിഞ്ഞതാകാം അപകട കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പടന്നയിലെ ഫാത്തിമയുമായി സിദ്ദീഖിന്റെ വിവാഹം നടന്നിട്ട് ഒന്നരമാസം തികഞ്ഞിട്ടില്ല.. ഭാര്യയെ വീട്ടിൽ കൊണ്ടുവിട്ട് മടങ്ങിവരുന്നതിനിടെയായിരുന്നു ദാരുണാപകടം. മധുവിധു തീരും മുൻപേയുണ്ടായ സിദ്ദീഖിന്റെ അവിചാരിത മരണം ഉറ്റവരെയെല്ലാം കണ്ണീരിലാഴ്ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: