NEWS

കുത്തിത്തിരുപ്പ് മാധ്യമങ്ങളും കുന്നായ്മക്കൂട്ടങ്ങളും അലമുറയിടുന്നു, പുതിയ മന്ത്രിക്ക് ദേവസ്വം കൊടുത്തില്ലെന്ന്, തന്നാലും നിരസിക്കുമായിരുന്നു എന്ന് മന്ത്രി ഒ.ആർ കേളു 

    പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായി ഒ.ആർ കേളു ഇന്ന്  ചുമതലയേറ്റു. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം  സെക്രട്ടേറിയറ്റിലെത്തിയാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. കെ രാധാകൃഷ്ണൻ രാജിവച്ച  ഒഴിവിലേക്കാണ് പുതിയ മന്ത്രി എത്തിയത്.

വയനാടിന്റ ചരിത്രത്തിലെ ആദ്യ സി.പി.എം മന്ത്രിയായാണ് കേളു 2-ാംപിണറായി സര്‍ക്കാരില്‍ എത്തുന്നത്. മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് 2016ല്‍ ഒ.ആര്‍ കേളു എംഎല്‍എ ആയത്. തുടര്‍ച്ചയായി പത്തുവര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം സംസ്ഥാന സമിതിയിലെ വയനാട് ജില്ലയില്‍ നിന്നുള്ള ആദ്യ പട്ടികവര്‍ഗ നേതാവാണ് കേളു.

Signature-ad

  കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നൽകില്ല എന്നാണ് കുത്തിത്തിരിപ്പ് മധ്യമങ്ങളും ദോഷൈക ദൃക്കുകളായ പ്രതിപക്ഷവും അലമുറയിടുന്നത്.

‘കെ. രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ ദേവസ്വം എടുത്തു മാറ്റിയത് തെറ്റായ തീരുമാനമാണെ’ന്നു വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ പതിവു പോലെ രംഗത്ത് വന്നു. കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമാണെന്ന്  ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനും വിമർശിച്ചു.
എന്നാൽ ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു എന്നാണ്  മന്ത്രി ഒ.ആർ കേളു പറയുന്നത്.

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ:
”വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി- പട്ടികവർഗ വകുപ്പ്. ജനങ്ങളുമായിഅടുത്തിടപഴകാനും അവരുടെ കാര്യങ്ങൾ കേൾക്കാനുമാണ് ഞാൻ ഇത്രയും കാലം ശ്രമിച്ചത്. കേൾക്കുന്ന കാര്യങ്ങൾ ആത്മാർത്ഥമായി തന്നെ ചെയ്യും. വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ ഉൾപ്പെടെ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിയായതോടെ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടും. പട്ടികജാതി-പട്ടികവർഗ വഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതികളെല്ലാം ഉയരുന്നുണ്ട്.

കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തും. കാലതാമസമുണ്ടാകില്ല. ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയില്ല. ഞാനാദ്യമായാണ് മന്ത്രി പദത്തിലെത്തുന്നത്. ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവർത്തനംവെച്ച് പട്ടികജാതി പട്ടികവർഗമേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൽ പറ്റും. ദേവസ്വം വകുപ്പുൾപ്പെടെ അനുഭവസമ്പത്തുള്ളവർ ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം. ഇവ തന്നിരുന്നെങ്കിൽ ഞാൻ തന്നെ വേണ്ടെന്ന് പറയുമായിരുന്നു.”

കേളവിനേക്കാൾ പാർട്ടിയിൽ സീനിയറാണ് കെ രാധാകൃഷ്ണൻ. മാത്രമല്ല ഭരണ പരിചയമുള്ള നേതാവും. ഇതിനെല്ലാം ഉപരി ആരെ മന്ത്രിയാക്കണമെന്നും ഏത് വകുപ്പ് നൽകണമെന്നും തീരുമാനിക്കേണ്ടത് പാർട്ടിയല്ലേ…? അതിനിടയിൽ എടങ്കോലിടാൻ സി.പി.എം വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവും രംഗത്തെത്തിയത് വിചിത്രമെന്നാണ് പൊതുവികാരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: