IndiaNEWS

ആന്ധ്രയില്‍ നാല് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെച്ചു; പിന്നില്‍ ടിഡിപിയെന്ന് ആരോപണം

അമരാവതി: ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലു?ഗ് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എന്‍ ടി.വി., 10 ടി.വി. എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചത്. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാതൊരു വിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ടി.ഡി.പി സര്‍ക്കാര്‍ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകള്‍ അപ്രത്യക്ഷമാകുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജ?ഗന്‍ മോഹ?ന്‍ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടി.വി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാന്‍ സമ്മര്‍ദമുണ്ടാകുന്നു എന്നാണ് വൈ.എസ്.ആര്‍.സി.പിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

Signature-ad

എന്നാല്‍, ടി.ഡി.പിയോ സംസ്ഥാനത്തെ ഏതെങ്കിലും എന്‍.ഡി.എ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി. മന്ത്രി എന്‍ ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ടെന്നും ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് സമയം കളയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: