KeralaNEWS

ശമ്പളമില്ലാത്തതിനാല്‍ വരാന്‍ നിവൃത്തിയില്ല സര്‍! ഹാജരാകാന്‍ നിര്‍ദേശിച്ച ഡിവൈഎസ്പിയോട് സിപിഒ

പത്തനംതിട്ട: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക് കുറിപ്പിട്ടതിനു സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനോട് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശമ്പളമില്ലാത്തതിനാല്‍ നിവൃത്തിയില്ലെന്ന് മറുപടി. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒയും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ യു.ഉമേഷാണ് (ഉമേഷ് വള്ളിക്കുന്ന്) അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് ഇത്തരത്തില്‍ മറുപടി നല്‍കിയത്.

”സര്‍, 7 മാസമായി ശമ്പളം തരാത്തതിനാല്‍ അങ്ങയുടെ ഓഫീസില്‍ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ വരാന്‍ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂര്‍വം ബോധിപ്പിച്ചുകൊള്ളുന്നു” എന്നാണ് നോട്ടീസില്‍ തന്നെ എഴുതി മറുപടിയായി നല്‍കിയിരിക്കുന്നത്.

Signature-ad

അങ്കമാലിയില്‍ ഗുണ്ടാവിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പിയെയും കൂട്ടിനു പോയ 3 പൊലീസുകാരെയും പൊലീസ് തന്നെ പിടികൂടിയ സംഭവത്തിനു പിന്നാലെയാണ് ഉമേഷ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

 

Back to top button
error: