Month: June 2024

  • Kerala

    ഒ.ആര്‍.കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    തിരുവനന്തപുരം: ഒ.ആര്‍. കേളു രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയുടെ ഭാഗമായി. മാനന്തവാടി എംഎല്‍എയായ കേളു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേല്‍ക്കുന്നത്. നാടിന്റെ സ്പന്ദനമറിയുന്ന ജനപ്രതിനിധിയെന്ന നിലയില്‍ മാനന്തവാടിക്കാരും ആഹ്ലാദത്തിലാണ്. വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. ഒ.ആര്‍. കേളു എം.എല്‍.എയുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു. വയനാട്ടില്‍നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സിപിഎം ജനപ്രതിനിധിയാണ് കേളു.

    Read More »
  • Social Media

    മുന്‍മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ്.അയ്യര്‍, ചിത്രം വൈറല്‍

    തിരുവനന്തപുരം: മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ കെട്ടിപ്പിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിടുമ്പോള്‍ അത് ഇത്രയേറെ പ്രചരിക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഓര്‍ത്തില്ല. ”ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാന്‍ മലയാളി സ്ത്രീകള്‍ക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോള്‍ വളരെ സന്തോഷമായി” എന്ന് ദിവ്യയുടെ ഫോണിലേക്ക് ഒട്ടേറെ വനിതകളുടെ സന്ദേശമെത്തി. പത്തനംതിട്ട കലക്ടറായിരുന്നപ്പോള്‍, അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നു ദിവ്യ പറഞ്ഞു. എംപിയായതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന്‍ രാജിവച്ച ദിവസം ഭര്‍ത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ചിത്രം പകര്‍ത്തിയത്.

    Read More »
  • NEWS

    സല്‍മാനെ ഞാന്‍ കെട്ടിപ്പിടിച്ചത് രജനികാന്തിന് ഇഷ്ടപ്പെട്ടില്ല; അന്ന് കരയേണ്ടിവന്നുവെന്ന് നടി രംഭ

    തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് രംഭ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന നടിയായും സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഉയരങ്ങള്‍ കയ്യടക്കിയ ശേഷം രംഭ അഭിനയജീവിതം ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് താരം. എന്നാല്‍ ഇന്നും സിനിമ പ്രേമികള്‍ക്ക് രംഭയെ മറക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ താരത്തിന്റെ ഒരു അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ താരം രജനികാന്തും രംഭയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ‘അരുണാചലം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില കാര്യങ്ങളാണ് അഭിമുഖത്തില്‍ രംഭ പറഞ്ഞത്. ഷൂട്ടിംഗിനിടെ രജനികാന്ത് തന്നെ കളിയാക്കിയെന്നും അന്ന് കരയേണ്ടിവന്നുവെന്നും രംഭ പറഞ്ഞു. ”അരുണാചലത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ നടന്‍ സല്‍മാന്‍ ഖാനൊപ്പം ‘ബന്ധന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. രാവിലെ രജനിസാറിന്റെ സിനിമയിലും ഉച്ച മുതല്‍ സല്‍മാന്‍ ഖാന്റെ സിനിമയിലുമാണ് അഭിനയിക്കുന്നത്. ഒരു ദിവസം അരുണാചലത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സല്‍മാന്‍ ഖാനും ജാക്കി ഷ്റോഫും എത്തി. അവരെ കണ്ടപ്പോള്‍ ഞാന്‍…

    Read More »
  • Crime

    പാടത്ത് പണിയെടുക്കാന്‍ വിസമ്മതിച്ച ആദിവാസി യുവതിയെ തടവിലാക്കി പീഡിപ്പിച്ചു; മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേച്ചു

    ഹൈദരാബാദ്: പാടത്തു പണിയെടുക്കാന്‍ വിസമ്മതിച്ച ആദിവാസി സ്ത്രീയെ തടവില്‍വച്ച് പീഡിപ്പിച്ച ശേഷം തീവച്ച കേസില്‍ പാട്ടക്കൃഷിക്കാരനും യുവതിയുടെ സഹോദരിയും സഹോദരീ ഭര്‍ത്താവും അടക്കം നാലുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ നാഗര്‍ കര്‍ണൂല്‍ ജില്ലയിലാണ് സംഭവം. ജൂണ്‍ 8 മുതല്‍ 19 വരെയാണ് യുവതിയെ തടവിലിട്ടു പീഡിപ്പിച്ചത്. പാടത്തു പാട്ടക്കൃഷി നടത്തിയിരുന്ന വെങ്കടേഷ് എന്നയാളോട് യുവതിയും സഹോദരിയും പണം കടംവാങ്ങിയിരുന്നു. പാടത്തു പണിയെടുത്ത് വീട്ടാം എന്നായിരുന്നു കരാര്‍. എന്നാല്‍ കുറച്ചു ദിവസം പണിയെടുത്ത ശേഷം സഹോദരിയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവതി ജോലി നിര്‍ത്തി പോയി. വെങ്കടേഷും സഹായികളും യുവതിയെ ബലമായി പിടിച്ചുകൊണ്ടുവന്ന് തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. മര്‍ദിച്ച് മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി തേച്ചു. സാരിയില്‍ ഡീസലൊഴിച്ച് കത്തിച്ചു. സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഒത്താശയോടെയായിരുന്നു അക്രമം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘമാണ് യുവതിയെ രക്ഷിച്ചത്. സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ലൈംഗികാതിക്രമത്തിനും കൊലപാതകശ്രമത്തിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  

    Read More »
  • Crime

    ISRO ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പോലീസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കി, യുവതിക്കെതിരെ കേസ്

    കാസര്‍കോട്: പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ യുവതി ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി. കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ്. ഐ.എ.എസ്., ഐ.എസ്.ആര്‍.ഒ ഉദ്യോ?ഗസ്ഥ ചമഞ്ഞും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട്, യുവാവിന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ മുമ്പും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസില്‍ കുടുക്കിയതായും ആരോപണമുണ്ട്. യുവതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

    Read More »
  • Crime

    30 കോടിയുടെ കൊക്കെയ്ന്‍ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ടാന്‍സാനിയന്‍ ദമ്പതികള്‍ അറസ്റ്റില്‍

    കൊച്ചി: മുപ്പതുകോടിയുടെ കൊക്കെയ്ന്‍ വയറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ദമ്പതികളെ ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടി. ദോഹയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ സ്വദേശികളായ ഒമറി അത്തുമണി ജോങ്കോ, വേറോനിക്ക അഡ്രഹേം എന്നിവരെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ വച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്. ഇരുവരുടെയും വയറ്റില്‍നിന്നും 2 കിലോയോളം വരുന്ന ലഹരിയാണ് കണ്ടെത്തിയത്. പൂര്‍ണമായും ഇതു പുറത്തെടുത്തശേഷം രണ്ടുപേരേയും റിമാന്‍ഡ് ചെയ്യും. പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് കൊക്കെയ്ന്‍ കൈമാറാനായി എത്തിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

    Read More »
  • Crime

    മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു, കാരണം കുടുംബവഴക്ക്

        തൃശ്ശൂരിലെ മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് (ഞായർ) രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധർമം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    കണ്ണൂരിൽ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്നു: 19കാരി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ ഇന്നലെയും അറസ്റ്റില്‍

        കണ്ണൂര്‍ നഗരത്തെ മയക്കു മരുന്ന് മാഫിയ പിടി മുറുക്കിയിട്ട് കാലം കുറെയായി. പ്രതിദിനം എക്സൈസ്- പൊലീസ് സംഘത്തിൻ്റെ വലയിൽ വീഴുന്നത്  അസംഖ്യം പേരാണ്. കഴിഞ്ഞ ദിവസവും മയക്ക് മരുന്നുമായി 19 കാരി വിദ്യാര്‍ഥിനിയടക്കം 3പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാര്‍കോട്ടിക് ആക്ട് പ്രകാരമാണ് മയക്കുമരുന്ന് വില്‍പനക്കാരെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സിനാന്‍(20), മുഹമ്മദ് ശെസീന്‍(21), അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിപി ഫര്‍സീന്‍(19) എന്നിവരെ ഫോര്‍ട്ട് റോഡിലെ യോയോ സ്റ്റേയില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയില്‍ നിന്നും 5.60 ഗ്രാം എംഡിഎംഎയും 3.72 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ് ജില്‍ പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ മുറിയിലെ കട്ടിലില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണല്‍,…

    Read More »
  • Kerala

    തോമസ് ചാഴിക്കാടന്‍ എങ്ങനെ തോറ്റു? സി.പി.ഐയുടെ വിമര്‍ശനങ്ങളെന്തിന്? സ്റ്റിയറിങ് കമ്മിറ്റിയുമായി കേ.കോ.മാ

    കോട്ടയം: തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്. വൈകീട്ട് മൂന്നിന് കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. കോട്ടയത്ത് തോമസ് ചാഴിക്കാടന്റെ തോല്‍വി, കേരളാ കോണ്‍ഗ്രസിനെതിരെ സി.പി.ഐ നേതൃയോഗങ്ങളിലുണ്ടായ വിമര്‍ശനങ്ങള്‍ എന്നിവ ചര്‍ച്ചയാകും. രാജ്യസഭാ സീറ്റ് സി.പി.എം വിട്ടു നല്‍കിയത് നേട്ടമായെന്ന് കേരളാ കോണ്‍ഗ്രസ് വിലയിരുത്തുന്നു. എതിര്‍ വിഭാഗത്തിന്റെ വിമര്‍ശങ്ങള്‍ രാജ്യ സഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കേരളാ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ നിലപാടുകള്‍ എന്നിവ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വം നേതാക്കള്‍ക്കും അണികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാതലത്തിലാണ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചേരുന്നത്.  

    Read More »
  • Kerala

    മുഖ്യമന്ത്രി മുണ്ടുടുത്ത മോദി; വിമര്‍ശനവുമായി ചന്ദ്രിക

    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രിക ദിനപത്രം. മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാടെന്നാണ് വിമര്‍ശനം. പിണറായി വിജയനെ ലക്ഷ്യംവച്ചാണ് സിപിഎം നേതൃയോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതെന്നും സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റ് പാര്‍ട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചുപറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മുഖപ്രസംഗത്തിലെ വിമര്‍ശനം മുസ്ലീം ലീഗിനെ ഒപ്പം നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ഒരു വിഭാഗത്തിന്റെ പിന്തുണക്കായി സമുദായ പത്രത്തില്‍ അശ്ലീല പരസ്യം നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും ഭരണപരമായ പോരായ്മയാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും പിആര്‍ ടീമും മാത്രം തിരിച്ചറിഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ കാണിക്കുന്ന കണ്ണാടി കുത്തി പൊട്ടിക്കുന്നതാണ് ഹീറോയിസം എന്നാണ് ധാരണ. ഇതിലും വലിയ അടി കിട്ടുമെന്ന് കരുതിയാണ് ഇപ്പോള്‍ വാര്‍ഡുകള്‍ വെട്ടിക്കീറുന്നത്. വീണ്ടും തോറ്റാല്‍ സിപിഎമ്മിനെ കാണാന്‍ മ്യൂസിയത്തില്‍ തിരയേണ്ടി വരുമെന്ന് നേതാക്കള്‍ പോലും പറയുന്നു.സിപിഎമ്മിലെ ഈഴവ വോട്ടുകള്‍ സംഘപരിവാരത്തിലേക്ക് ഹോള്‍സെയിലായി എത്തിക്കുന്ന…

    Read More »
Back to top button
error: