Month: June 2024

  • Kerala

    മന്ത്രി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധം; കെഎസ്യു നേതാവിനെ വീടുകയറി അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നാണ് ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒ.ആര്‍.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നില്‍ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. അപ്രതീക്ഷിതമായാണ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ കാറിനു മുന്നിലേക്ക് ചാടി വീണത്. കാറിനു മുന്നില്‍ കരിങ്കൊടി കാട്ടി. പൊലീസ് കരിങ്കൊടി മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡില്‍ കിടന്നു. പ്രവര്‍ത്തകര്‍ തന്നെ സ്വയം മാറി രണ്ടുവശത്തേക്ക് നിന്നതുകൊണ്ടാണ് മന്ത്രിയ്ക്ക് കടന്നുപോകാനായത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. മതിയായ പൊലീസ് സുരക്ഷ മന്ത്രിയ്ക്കുണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരടക്കം പുറത്തേക്ക് വന്നു. പൊലീസ് സുരക്ഷയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ പറയണോ നിങ്ങള്‍ തന്നെ കണ്ടതല്ലേ എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.  

    Read More »
  • Kerala

    വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞ് മടങ്ങിയത് ഒരുമാസം മുമ്പ്; നാടിന് നോവായി വിഷ്ണുവിന്റെ വിയോഗം

    തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിച്ചേക്കും. സിആര്‍പിഎഫ് കോബ്ര ബറ്റാലിയനിലെ ജവാന്‍മാരായിരുന്ന വിഷ്ണുവും ശൈലേന്ദ്രയും ഇന്നലെയാണ് മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തില്‍ മരിച്ചത്. 10 വര്‍ഷത്തെ സൈനിക സേവന കാലത്തുടനീളം വിഷ്ണുവിന്റെ മനസ്സില്‍ ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ഒരു വീട് വയ്ക്കണം. കഴിഞ്ഞ മാസം ആറാം തീയതി ആ സ്വപ്നം സാക്ഷാത്കരിച്ചു.വിഷ്ണു സ്വന്തമായൊരു വീട് വച്ചു. വീടിന്റെ പാലുകാച്ചല്‍ ചടങ്ങും നടത്തി. ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ നിര്‍വൃതിയോടെ സൈന്യത്തിലേക്ക് മടങ്ങി പോയിട്ട് ഇന്ന് ഒരു മാസം പിന്നിടാനിരിക്കവെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തികൊണ്ട് വിഷ്ണുവിന്റെ മരണവാര്‍ത്ത എത്തുന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്നലെ വൈകുന്നേരം നടന്ന മാവോയിസ്റ്റുകളുടെ കുഴി ബോംബ് ആക്രമണത്തിലാണ് വിഷ്ണു വീരമൃത്യു വരിച്ചത്. സില്‍ഗര്‍ സേനാ ക്യാമ്പില്‍ നിന്നും ടേക്കല്‍ഗുഡാമിലെ ക്യാമ്പിലേക്ക് ട്രക്കില്‍ സാധനവുമായി പോകവെയായിരുന്നു ആക്രമണം. വിഷ്ണുവും ഒപ്പം ഉണ്ടായിരുന്ന…

    Read More »
  • Kerala

    നവകേരളസദസ്സിലെ ശകാരം തിരിച്ചടിയായി; തോല്‍വിയില്‍ മുഖ്യമന്ത്രിക്കെതിരേ ചാഴിക്കാടന്‍

    കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പാലായില്‍ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി. സിപിഎം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും ആവശ്യം ഉന്നയിച്ചു. തോല്‍വിയില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലന്നായിരുന്നു ജോസ് കെ മാണി അടക്കമുള്ളവര്‍ യോഗത്തില്‍ പറഞ്ഞത്. അതേസമയം, ഭൂപരിഷ്‌കരണ കമ്മീഷന്‍ രൂപീകരണവും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെ പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി എല്‍ഡിഎഫ് ഉപസമിതി രൂപീകരിക്കണമെന്ന് ഇടതു മുന്നണിയില്‍ ആവശ്യപ്പെടുവാന്‍ കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ഉള്ളതുപോലെ പരാജയങ്ങളിലും കൂട്ടുത്തരവാദിത്വമാണ് മുന്നണിയിലെ ഘടകകക്ഷികള്‍ക്കുള്ളത്. എക്കാലവും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചു നിന്നിരുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ നിന്നും അകന്നത് എല്‍ഡിഎഫ് ഗൗരവമായി കാണണം. സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ആവശ്യങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാകണം.…

    Read More »
  • Crime

    കെട്ടിക്കിടക്കുന്നത് 30 കോടിയുടെ തൊണ്ടിമുതല്‍; പ്രതികളുടെ ‘വയറൊഴിയുന്നത്’ കാത്ത് കസ്റ്റംസ്

    കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) വിഭാഗം. ടാന്‍സനിയ സ്വദേശികളായ ഒമാറി അത്തുമണി ജോംഗോ (56), വെറോണിക്ക അഡ്രേഹെം ദുംഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 16ന് പിടികൂടിയത്. ഇവരുടെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ഡിആര്‍ഐ വിഭാ?ഗത്തിന്റെ ഓപ്പറേഷന്‍ ഒരാഴ്ചയായി തുടരുകയാണ്. രണ്ട് കിലോഗ്രാം കൊക്കെയ്‌നാണ് ഇരുവരും കാപ്‌സ്യൂളുകളാക്കി വിഴുങ്ങിക്കടത്താന്‍ ശ്രമിച്ചത്. 16ന് എത്യോപ്യയില്‍ നിന്ന് ഒമാന്‍ ദോഹ വഴി കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് ഇരുവരുമെത്തിയത്. രാജ്യാന്തര വിപണിയില്‍ 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായാണ് ഇവരെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു ഡിആര്‍ഐ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പ്രതികളെ ഉദ്യോ?ഗസ്ഥര്‍ പിടികൂടിയത്. പിടിയിലായ ഉടനെ തന്നെ ഇവരെ അങ്കമാലി അഡ്ലക്‌സ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് ആവരണമുള്ള കാപ്‌സ്യൂളുകളിലാക്കിയാണ് ഇരുവരും കൊക്കെയ്ന്‍…

    Read More »
  • Crime

    കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

    ചെന്നൈ: നീലഗിരിയിലെ പന്തല്ലൂരില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ശ്രമിച്ചു. പന്തല്ലൂരിനടുത്ത കൊളപ്പള്ളി സ്‌കൂള്‍ റോഡ് പരിസരത്തെ ശോഭന(29)യെയാണ് കഴുത്തറത്തനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ശോഭനയുടെ ഭര്‍ത്താവ് ബാലകുമാറി(39)നെ ചേരമ്പാടി പോലീസ് അറസ്റ്റുചെയ്തു. ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ശോഭന. വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ബാലകുമാറിനെ പിന്നീട് പോലീസ് പിടികൂടി. ബന്ധുക്കളുടെ പരാതിയില്‍ ചേരമ്പാടി പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.

    Read More »
  • Kerala

    സില്‍വര്‍ ലൈനിന് വീണ്ടും സര്‍ക്കാര്‍; എതിര്‍ത്ത് റെയില്‍വെ

    തിരുവനന്തപുരം: കേരളത്തിലെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ വന്ദേഭാരത് പര്യാപ്തമല്ലെന്ന് കാട്ടി, തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈനിനായി സംസ്ഥാനം കേന്ദ്രത്തില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തുന്നു. പ്രധാനമന്ത്രിയെയടക്കം കണ്ട് അനുമതി നേടിയെടുക്കാന്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെ ചുമതലപ്പെടുത്തി. പദ്ധതിയെ ദക്ഷിണറെയില്‍വേ ശക്തമായി എതിര്‍ക്കുകയാണ്. ഭാവിവികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെയും സര്‍വീസിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സില്‍വര്‍ലൈനിന് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് കേന്ദ്രത്തെ ദക്ഷിണറെയില്‍വേ അറിയിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും നിലപാടെടുത്തു. സില്‍വര്‍ലൈനിന്റെ കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ സ്റ്റേഷനുകള്‍ പൂര്‍ണമായി റെയില്‍വേ ഭൂമിയിലാണ്. റെയില്‍ ലാന്‍ഡ് ഡവലപ്‌മെന്റ് അതോറിട്ടി വികസിപ്പിക്കുന്ന സ്‌റ്രേഷനുകളാണിവ. മിക്കയിടത്തും നിലവിലെ ലൈനുകളുമായി നിര്‍ബന്ധമായി പാലിക്കേണ്ട 8 മീറ്റര്‍ അകലം സില്‍വര്‍ലൈനിനില്ല. അതിനാല്‍ ട്രാക്ക് അറ്റകുറ്റപ്പണി അസാദ്ധ്യമാണ്. ദേശീയപാത ആറുവരിയാക്കാന്‍ വിട്ടുകൊടുത്ത സ്ഥലം പോലും സില്‍വര്‍ലൈനിനായി ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം, അങ്കമാലി, ആലുവ എന്നിവിടങ്ങളിലാണ് നിലവിലെ ട്രാക്കുകളുടെ തൊട്ടടുത്തു കൂടി സില്‍വര്‍ലൈനിന്റെ നിര്‍ദ്ദിഷ്ട പാത. കഴക്കൂട്ടത്ത് റെയില്‍വേഭൂമി നല്‍കിയാല്‍ ശേഷിക്കുന്ന സ്ഥലം ഉപയോഗശൂന്യമാവും. 17ഇടത്ത് റെയില്‍വേയുടെ സുരക്ഷാസോണുകളിലൂടെയാണ്…

    Read More »
  • LIFE

    ചെറിയ പ്രായത്തില്‍ തുടങ്ങിയ ആ പ്രണയം ഒരു വര്‍ഷത്തോളം പോയി! ആദ്യ പ്രണയത്തെ കുറിച്ച് ഷംന കാസിം

    തെലുങ്ക് സിനിമയില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടിയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യങ്ങളാണ് നടന്നത്. 2022 ല്‍ വിവാഹിതയായ നടി കഴിഞ്ഞ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. ഇപ്പോള്‍ മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ്. അതിനൊപ്പം സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവും ഷംന നടത്തിയിരുന്നു. കിടിലന്‍ ലുക്കില്‍ ഡാന്‍സ് കളിച്ചാണ് തെലുങ്ക് സിനിമയില്‍ നടി തിളങ്ങിയത്. ഇതിനിടെ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് തന്റെ ആദ്യ പ്രണയകഥ നടി വെളിപ്പെടുത്തിയത്. എല്ലാവരുടെ ജീവിതത്തിലും പ്രണയകഥകളുണ്ട്. എല്ലാവര്‍ക്കും ‘ഫസ്റ്റ് ക്രഷ്’ ഉറപ്പായിട്ടും ഉണ്ടാവും. തന്റെ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നാണ് നടി പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു സംഭവം നടക്കുന്നത്. ”സ്‌കൂള്‍ പഠനകാലത്താണ് ആദ്യ പ്രണയം തുടങ്ങിയത്. ഒരു വര്‍ഷത്തോളം ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അന്ന് ഗേള്‍സ് സ്‌കൂളിലാണ് താന്‍…

    Read More »
  • NEWS

    റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവെപ്പ്; വൈദികനടക്കം 15പേര്‍ കൊല്ലപ്പെട്ടു

    മോസ്‌കോ: റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ വൈദികനടക്കം 15പേര്‍ കൊല്ലപ്പെട്ടു. സിനഗോഗിനും ക്രിസ്ത്യന്‍ പള്ളിക്കും ട്രാഫിക് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. 12ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ഓര്‍ത്തഡോക്സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. അക്രമിസംഘത്തില്‍പ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താന്‍ തലവന്‍ സെര്‍ജി മെലിക്കോവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഡെര്‍ബന്റ് നഗരത്തിലാണ് ചര്‍ച്ചിനും സിനഗോഗിനും നേരെ ആക്രമണമുണ്ടായത്. ഡാഗസ്താന്‍ തലസ്ഥാനമായ മഖാചക്ലയിലാണ് പൊലീസ് പോസ്റ്റിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് സിനഗോഗിന് തീപിടിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.  

    Read More »
  • Kerala

    നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളില്‍ മാറ്റം; കെ എന്‍ ബാലഗോപാല്‍ രണ്ടാമന്‍

    തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്. പുതുതായി മന്ത്രിയായി ചുമതലയേറ്റ ഒ ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം നല്‍കിയിട്ടുള്ളത്. നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്. ‘ജീവാനന്ദം’ നിര്‍ബന്ധിത പദ്ധതിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷയാണ്. ഇതില്‍ പഠനം നടത്തിവരുന്നുവെന്നും ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം നിശ്ചിത തുക നല്‍കാന്‍ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.  

    Read More »
  • Social Media

    ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടു; വീഡിയോ ചര്‍ച്ചയായപ്പോള്‍ മാപ്പുപറഞ്ഞ് നാഗാര്‍ജുന

    ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നാഗാര്‍ജുന അക്കിനേനി. തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച ഒരു മോശം പ്രവൃത്തി കാരണം സോഷ്യല്‍ മീഡിയയിലൂടെ മാപ്പുപറഞ്ഞിരിക്കുകയാണ് താരം. നാഗാര്‍ജുനയെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടതാണ് എല്ലാത്തിനും കാരണമായത്. ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നുള്ള ഒരു ദൃശ്യം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നടന്മാരായ നാഗാര്‍ജുനയേയും ധനുഷിനേയും കണ്ട് സമീപത്തെ ഒരു കടയിലെ ജീവനക്കാരന്‍ നാഗാര്‍ജുനയ്ക്കടുത്തേക്ക് ചെന്നു. എന്നാല്‍, ഇയാളെ സുരക്ഷാ ഭടന്‍ ശക്തിയായി തള്ളി മാറ്റുകയായിരുന്നു. വലിയ വീഴ്ചയില്‍നിന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സംഭവങ്ങളൊന്നും നാഗാര്‍ജുന ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, ആരാധകന് എന്തെങ്കിലും പറ്റിയോ എന്ന് ധനുഷ് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു. പ്രതികരണങ്ങളെല്ലാം സൂപ്പര്‍താരത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. തൊട്ടുപിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് നാഗാര്‍ജുനയുടെ പ്രതികരണവുമെത്തി. ”ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഇതൊരിക്കലും നടക്കരുതായിരുന്നു. ആ മാന്യവ്യക്തിയോട് ഞാന്‍…

    Read More »
Back to top button
error: