Month: June 2024

  • Kerala

    ചിരിയല്ല, ജീവിതം: മക്കളെ സാക്ഷിയാക്കി ധർമജൻ്റെയും അനൂജയുടെയും രണ്ടാം വിവാഹം

    ധര്‍മജൻ ബോള്‍ഗാട്ടിയും അനൂജയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കി ധര്‍മജൻ അനൂജയ്‍ക്ക് താലി ചാര്‍ത്തി. അച്ഛന്റെ രണ്ടാം വിവാഹത്തിന് ഫോട്ടോയെടുത്ത് ധർമജന്റെ പെൺമക്കളായ വേദയും വൈഗയും! ധർമ്മജന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് വൈറലായി മാറിയത്. ഭാര്യ അനൂജയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണത്. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം…’ ഇതായിരുന്നു ധർമ്മജൻ്റെ കുറിപ്പ്. പക്ഷേ എന്താണ് ധർമ്മജന്‍ ഉദ്ദേശിക്കുന്നതെന്ന ആശങ്കയിലായി ആരാധകർ. വിവാഹ വാർഷികമാണ് എന്നാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാല്‍ യഥാർത്ഥത്തില്‍ ഇന്നായിരുന്നു ഇരുവരുടേയും ഔദ്യോഗിക വിവാഹം. ക്ഷേത്രത്തില്‍ വച്ച് ഇരുവരും താലികെട്ടുകയും ചെയ്തു. ഇതേക്കുറിച്ച് ധർമ്മജന്‍ തന്നെ വ്യക്തമാക്കുന്നു: ‘ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയിരുന്നെങ്കിലും രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. ഇപ്പോഴാണ് അത് നടത്തിയത്. മക്കളുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, പല കാര്യങ്ങള്‍ക്കും ഒരു…

    Read More »
  • Kerala

    കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാറിന് മേല്‍ മരംവീണ് അപകടം; യാത്രക്കാരില്‍ ഒരാള്‍ മരിച്ചു

    എറണാകുളം: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. നേര്യമംഗലം വില്ലാഞ്ചിറയിലായിരുന്നു അപകടം. ജോസഫിന്റെ ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിനകത്ത് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതമായി പരിക്കേറ്റ ജോസഫ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രാജകുമാരി സ്വദേശികളായ ജോബി, ജോബിയുടെ ഭാര്യ അഞ്ജു എന്നിവരാണ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളില്‍ പതിച്ചത്. കാര്‍ പൂര്‍ണ്ണമായി മരത്തിനടിയില്‍ പെട്ട് തകര്‍ന്നു. മണിക്കൂറുകള്‍നീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്. ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്കും വീണിരുന്നു. ബസ് ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണായി നിലച്ചു.  

    Read More »
  • Kerala

    എറണാകുളത്ത് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പതിടത്ത് യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എറണാകുളം ജില്ലയില്‍ മാത്രമാണ് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച വയനാട് ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും വെള്ളിയാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.  

    Read More »
  • Kerala

    ചികിത്സയിലിരിക്കെ ഒന്‍പതാം ക്ലാസുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

    കോഴിക്കോട്: നാദാപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് ഭക്ഷ്യവിഷബാധമൂലമെന്ന് സംശയം. വളയം നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ഥയാണ് മരിച്ചത്. ഛര്‍ദിയും വയറിളക്കവും മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വിദ്യാര്‍ഥിനിയുടെ മരണം. അമ്മയോടൊപ്പം കണ്ണൂരിലെ പൊയിലൂരിലെ വീട്ടിലായിരുന്നു ദേവതീര്‍ഥ. ഛര്‍ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദേവതീര്‍ഥയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  

    Read More »
  • Kerala

    പ്ലസ്‌വണ്‍ വിവാദത്തില്‍ എസ്.എഫ്.ഐയെ ട്രോളി മന്ത്രി; അതേനാണയത്തില്‍ തിരിച്ചടിച്ച് എസ്.എഫ്.എ.

    തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന് ഇറങ്ങിയ എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുറേ നാളായി സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരം ചെയ്ത് ഉഷാറായി വരട്ടെയെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ സംഘടനകള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ അവകാശത്തെ താന്‍ നിഷേധിക്കുന്നില്ല. കുറേ നാളായി സമരം ചെയ്യാതെ ഇരുന്നവരല്ലേ. സമരം ചെയ്ത് ഉഷാറായി വരട്ടെയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ മനസ്സ് സമരക്കാര്‍ മനസ്സിലാക്കണം. ഒരു കുട്ടിക്കും പ്രവേശനത്തിന് പ്രയാസം ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. അവര്‍ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് അറിയില്ല. അവരുടേത് തെറ്റിധാരണയാകാം. നാളെ വിദ്യാര്‍ഥി സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയില്‍ എല്ലാം മനസിലാക്കും. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നിലവില്‍ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ലാക്കും തെറ്റിധാരണയുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി എസ്.എഫ്.എ രംഗത്തെത്തി. ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനോക്കി സമരം…

    Read More »
  • Crime

    ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വെസ്റ്റ് ഇന്‍ഡീസിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

    മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇന്‍ഡീസിലെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫയാസ് അന്‍സാരിയാണ് മുങ്ങിമരിച്ചത്. ബിജ്നോറിലെ നാഗിന സ്വദേശിയായ ഫയാസ് ഏറെക്കാലമായി പഠാന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തുവരികയാണ്. ഐസിസി ടി20 ലോകകപ്പില്‍ കമന്റേറ്ററി ടീമിന്റെ ഭാഗമായി പഠാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയപ്പോള്‍ ഫയാസിനെ കൂടെ കോണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അന്‍സാരി ഹോട്ടല്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണ് വെസ്റ്റ് ഇന്‍ഡീസില്‍നിന്ന് ലഭിച്ച വിവരം. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഫയാസിന്റെ വിവാഹം നടന്നത്. വിവരമറിഞ്ഞ് കുടുംബം അതീവ ദുഃഖത്തിലാണെന്നും ഫയാസിന്റെ ബന്ധു പറഞ്ഞു. ഫയാസ് മുംബൈയില്‍ സ്വന്തമായി സലൂണ്‍ ആരംഭിച്ച സമയത്ത്, പഠാന്‍ സലൂണിലെത്തിയിരുന്നു. തുടര്‍ന്ന്, തന്റെ സ്വകാര്യ മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കി നിയമിക്കുകയായിരുന്നു. വര്‍ഷങ്ങളായി പഠാനൊപ്പം ഫയാസുണ്ട്. അന്താരാഷ്ട്ര യാത്രകളിലടക്കം താരത്തിനൊപ്പം പോകാറുണ്ടായിരുന്നു.

    Read More »
  • Careers

    എഴുത്തുപരീക്ഷ ഇല്ല, വന്‍ ശമ്പളത്തോടെ സര്‍ക്കാര്‍ ജോലി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം

    തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി). അസിസ്റ്റന്‍ഡ് ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള ഒഴിവുകള്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. നേരത്തേ 5,696 ഒഴിവുകളുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 18,799 ആയി ഉയര്‍ന്നു. എല്ലാ റെയില്‍വേ സോണുകളിലും ഒഴിവുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ ഒഴിവുകളുടെ വിവരങ്ങള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല. ഈ വര്‍ഷം ആദ്യം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചത് 5,696 ഒഴിവുകളായിരുന്നു. എന്നാല്‍, പല റെയില്‍വേ സോണുകളില്‍ നിന്നും അധിക ജീവനക്കാരെ ആവശ്യമാണെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഴിവുകള്‍ 18,799 ആയി വര്‍ദ്ധിപ്പിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനാല്‍, ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ മുന്‍ഗണനാ സോണുകളിലും മാറ്റം വരുത്താവുന്നതാണ്. മറ്റ് വിശദാംശങ്ങള്‍ ആര്‍ആര്‍ബിയുടെ വെബ്സൈറ്റില്‍ തന്നെ ലഭ്യമാകുന്നതാണ്. 16 സോണുകളിലും റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ച ഈ ഒഴിവുകള്‍ ബാധകമാകും. സെന്‍ട്രല്‍ റെയില്‍വേയില്‍ നേരത്തേ 535 ഒഴിവുകളായിരുന്നു. ഇപ്പോഴത്…

    Read More »
  • NEWS

    പരിക്കേറ്റ ഫലസ്തീന്‍ പൗരനെ ബോണറ്റില്‍ കെട്ടിയിട്ട് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം

    ജറുസലേം: പരിക്കേറ്റ ഫലസ്തീന്‍ പൗരനെ ബോണറ്റിന് മുകളില്‍ കെട്ടിവെച്ച് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം. ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. മുജാഹിദ് അസ്മി എന്ന ഫലസ്തീന്‍ പൗരനെയാണ് ഇസ്രായേല്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്. മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റില്‍ കിടത്തി വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്മിയെ പിന്നീട് റെഡ് ക്രെസന്റിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെനിനില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലാണ് മുജാഹിദ് അസ്മിക്ക് പരിക്കേറ്റത്. തങ്ങള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും സൈന്യം അവനെ ജിപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ച് ഓടിച്ചുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്മിയെ ആംബുലന്‍സില്‍ കയറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യം അനുവദിച്ചില്ലെന്ന് ഫലസ്തീന്‍ ആംബുലന്‍സ് ഡ്രൈവറായ അബ്ദുല്‍ റഊഫ് മുസ്തഫ പറഞ്ഞു.  

    Read More »
  • Movie

    ബോക്‌സ് ഓഫീസ് ദുരന്തമായി ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’; 250 കോടിയുടെ ബാധ്യത വീട്ടാന്‍ നിര്‍മാതാവ് ഓഫീസ് വിറ്റു

    സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, പൃഥ്വിരാജ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവായ വാഷു ഭഗ്‌നാനിയുടെ ഉടമസ്ഥതയിലുള്ള പൂജ എന്റര്‍ടെയ്ന്‍മെന്റ് ആയിരുന്നു. ചിത്രത്തിന്റെ വമ്പന്‍ പരാജയത്തോടെ നിര്‍മാതാവ് കടം വീട്ടാന്‍ തന്റെ ഓഫീസ് വിറ്റെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 350 കോടി രൂപയാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ ബഡ്ജറ്റ്. ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയതാകട്ടെ വെറും 59.17 കോടി രൂപയും. ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവെച്ചാല്‍ ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്‌റോഫിന്റെയും മാത്രം പ്രതിഫലത്തിന്റെ അത്രയുമില്ല ചിത്രം ആകെ കളക്റ്റ് ചെയ്തത് എന്നതാണ്. ചിത്രത്തിനായി അക്ഷയ് കുമാര്‍ 100 കോടിയും ടൈഗര്‍ ഷ്‌റോഫ് 40 കോടിയുമാണ് പ്രതിഫലം വാങ്ങിയത്. ചിത്രം കാരണം സംഭവിച്ച 250 കോടി രൂപയുടെ കടം വീട്ടാനായി വഷു ഭഗ്‌നാനി…

    Read More »
  • Kerala

    കേളുവിന്റെ സത്യപ്രതിജ്ഞയില്‍ സഹകരിച്ച് പ്രതിപക്ഷം; സൗഹൃദ ഭാവമില്ലാതെ മുഖ്യമന്ത്രിയും ഗവര്‍ണറും

    തിരുവനന്തപുരം: ഒ.ആര്‍.കേളുവിന്‍െ്‌റ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പരസ്പരം മുഖത്തു നോക്കാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചാണു ഹാളിലേക്കു വന്നതെങ്കിലും സൗഹൃദഭാവം ഇരുവര്‍ക്കുമില്ലായിരുന്നു. വേദിയില്‍ ഇരിക്കുമ്പോഴും പരസ്പരം മുഖം കൊടുത്തില്ല. എന്നാല്‍, ചായസല്‍ക്കാരത്തിനുള്ള ഗവര്‍ണറുടെ ക്ഷണം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു. ചായസല്‍ക്കാരത്തിനിടെ ഹസ്തദാനം ചെയ്തതില്‍ ഒതുങ്ങി ഇരുവരും തമ്മിലുള്ള ആശയവിനിമയം. അതേസമയം, കഴിഞ്ഞ രണ്ടു സത്യപ്രതിജ്ഞച്ചടങ്ങും ബഹിഷ്‌കരിച്ച രീതി ഒഴിവാക്കി പ്രതിപക്ഷം. മന്ത്രി സജി ചെറിയാന്‍ രണ്ടാമതു സ്ഥാനമേറ്റപ്പോഴും കെ.ബി.ഗണേഷ്‌കുമാറും കടന്നപ്പള്ളിയും മന്ത്രിമാരായപ്പോഴും രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍, കേളുവിന്റെ സത്യപ്രതിജ്ഞയ്ക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും നേരത്തേ തന്നെ എത്തി. ‘കേളുവേട്ട’ന്റെ സത്യപ്രതിജ്ഞച്ചടങ്ങ് വയനാട്ടുകാര്‍ ആഘോഷമാക്കുകയായിരുന്നു. വയനാടിനെ പ്രതിനിധീകരിച്ചെത്തിയവരില്‍ കര്‍ഷകത്തൊഴിലാളികളും ജനപ്രതിനിധികളും മുതല്‍ കലക്ടര്‍ രേണുരാജ് വരെയുണ്ടായിരുന്നു. രാജ്ഭവനിലെ ഹാളില്‍ ഉള്‍ക്കൊള്ളാനാവുക പരമാവധി 150 പേരെയാണ്. അതിഥികളുടെ തിരക്കു പ്രതീക്ഷിച്ചു പുറത്തു താല്‍ക്കാലിക പന്തല്‍ കെട്ടിയിരുന്നു. ഹാളിനു വെളിയിലായിപ്പോയ സ്വന്തം നാട്ടുകാരുടെ ക്ഷേമം തിരക്കാന്‍ നിയുക്ത മന്ത്രി…

    Read More »
Back to top button
error: