NEWSWorld

പരിക്കേറ്റ ഫലസ്തീന്‍ പൗരനെ ബോണറ്റില്‍ കെട്ടിയിട്ട് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം

ജറുസലേം: പരിക്കേറ്റ ഫലസ്തീന്‍ പൗരനെ ബോണറ്റിന് മുകളില്‍ കെട്ടിവെച്ച് ജീപ്പോടിച്ച് ഇസ്രായേല്‍ സൈന്യം. ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് സംഭവം. മുജാഹിദ് അസ്മി എന്ന ഫലസ്തീന്‍ പൗരനെയാണ് ഇസ്രായേല്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്.

മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റില്‍ കിടത്തി വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്മിയെ പിന്നീട് റെഡ് ക്രെസന്റിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

ജെനിനില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലാണ് മുജാഹിദ് അസ്മിക്ക് പരിക്കേറ്റത്. തങ്ങള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും സൈന്യം അവനെ ജിപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ച് ഓടിച്ചുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്മിയെ ആംബുലന്‍സില്‍ കയറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യം അനുവദിച്ചില്ലെന്ന് ഫലസ്തീന്‍ ആംബുലന്‍സ് ഡ്രൈവറായ അബ്ദുല്‍ റഊഫ് മുസ്തഫ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: