Month: June 2024
-
LIFE
ഉണങ്ങാത്ത തുണികളിലെ ദുര്‍ഗന്ധം എളുപ്പത്തില്‍ അകറ്റാം…
മഴക്കാലം ശക്തമാകുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. അതുപോലെ തന്നെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യമാണ് ഉണങ്ങാത്ത വസ്ത്രങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം. എന്നാല്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീടിനുള്ളില്‍ അലക്കി വിരിച്ചാണ് പലരും തുണി ഉണക്കി എടുക്കുന്നത്. എന്നാല്‍ ആവശ്യത്തിന് വെയില്‍ ലഭിക്കാത്തത് കാരണം മഴക്കാലത്ത് തുണികളില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകുന്നത് വലിയൊരു പ്രശ്നമാണ്. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കാന്‍ സോപ്പുപൊടിക്ക് ഒപ്പം ബേക്കിംഗ് സോഡ കൂടി ചേര്‍ത്താല്‍ മതി. അതുപോലെ തന്നെ വെയില്‍ ഇല്ലാത്ത സമയത്ത് വായുസഞ്ചാരമുള്ള മുറിയില്‍ തുണികള്‍ ഉണക്കാനായി വിരിച്ചിടുന്നതും ഫലപ്രദമായ ഒരു മാര്‍ഗമാണ്. തുണി അലക്കുന്ന സമയത്ത് വെള്ളത്തിനൊപ്പം അല്‍പ്പം വൈറ്റ് വിനാഗിരി ചേര്‍ക്കുന്നതും ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും. അതുപോലെ തന്നെ മറ്റൊരു സാധനമാണ് നാരങ്ങ. തുണി അലക്കുന്ന സമയത്ത് അല്‍പ്പം നാരങ്ങാ നീര് ചേര്‍ത്തുകൊടുത്താല്‍ അത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ…
Read More » -
Kerala
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇ.പി ജയരാജനെതിരെ സി.പി.എമ്മില്‍ പടയൊരുക്കം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ സി.പി.എമ്മില്‍ പടയൊരുക്കം. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയര്‍ന്ന വിമര്‍ശനമാണ് ഇ.പിക്കെതിരെ ഒരു വിഭാഗം ആയുധമാക്കുന്നത്. തിരുത്തല്‍ നടപടിയുടെ ഭാഗമായി ഇപിയും പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയും സി.പി.എമ്മില്‍ സജീവചര്‍ച്ചയായി വരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേതൃത്വത്തില്‍ കഴിഞ്ഞെങ്കിലും സി.പി.എമ്മില്‍ ഇപ്പോഴും അത് അവസാനിച്ചിട്ടില്ല. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി നേതൃത്വം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അടിത്തട്ടില്‍ നിന്നല്ല മുകളില്‍നിന്നും തുടങ്ങണം തിരുത്തല്‍ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജനുമായി ബന്ധപ്പെട്ടതാണ് നേതൃയോഗങ്ങളില്‍ഉണ്ടായ പ്രധാനപ്പെട്ട ചര്‍ച്ചകള്‍. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ ആയിരുന്നു തുടക്കം. തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്നുവന്ന ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കംകൂട്ടി എന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു അഭിപ്രായം. മുന്നണി കണ്‍വീനര്‍ക്ക് ചേര്‍ന്ന നിലപാടല്ല ഇപി…
Read More » -
Kerala
തൊഴിലിടത്തെ പ്രതിഷേധം മൗലിക അവകാശമല്ല, തൊഴിലുടമയെ തടയരുത്: ഹൈക്കോടതി
കൊച്ചി: പ്രതിഷേധക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധിക്കാന്‍ മൗലിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവയില്‍ ഫെഡറല്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന്റെയും സമീപത്തുള്ള ശാഖകളുടെയും പരിസരത്ത് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുന്ന പ്രതിഷേധത്തിനെതിരെ ബാങ്ക് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലിടത്ത് സമാധാനപൂര്‍വ്വം പ്രതിഷേധം സംഘടിപ്പിക്കാമെങ്കിലും അത് സമ്പൂര്‍ണമായ അവകാശമല്ല. തൊഴിലുടമയ്ക്ക് തടസ്സം സൃഷ്ടിക്കാതെയായിരിക്കണം പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. തടസ്സം ഉണ്ടാകുന്നതോടെ ഈ അവകാശം ഇല്ലാതാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തൊഴിലുടമയെ ഭീഷണിപ്പെടുത്തുംവിധവും അവകാശം വിനിയോഗിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ബാങ്കില്‍ പ്രവേശിക്കുന്നതിന് ഉള്‍പ്പെടെ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരെയും ഉപയോക്താക്കളെയും അസോസിയേഷന്‍ തടയരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിഷേധ യോഗം, ധര്‍ണ, പ്രകടനം, പന്തല്‍ കെട്ടല്‍, മുദ്രാവാക്യം വിളിക്കുക തുടങ്ങിയവ കേന്ദ്ര ഓഫീസിന്റെയും സമീപത്തെ അനെക്സ്, ശാഖകള്‍ എന്നിവയുടെയും 50 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും നിര്‍ദേശിച്ച് കോടതി…
Read More » -
Crime
കഴുത്തറത്തനിലയില്‍ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം കാണാനില്ല
തിരുവനന്തപുരം: ദേശീയപാതയില്‍ തിരുവനന്തപുരം- കന്യാകുമാരി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു മൃതദേഹം. രാത്രി 12 മണിയോടെ നാട്ടുകാരാണ് കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ഒറ്റാമരത്ത് കാര്‍ നിര്‍ത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ ആരോ വാഹനത്തില്‍ കയറി കൊലപതകം നടത്തിയെന്നാണ് കരുതുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദീപു ജെസിബി വില്പനക്കാരനാണ്. മലയത്ത് ഇദ്ദേഹത്തിന് ക്രഷര്‍ ഉണ്ട്.
Read More » -
Kerala
കേരളത്തില്‍ മഴ ശക്തമാകും; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവുമുണ്ട്. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം തീരങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ രാത്രി 11.30 വരെ 2.9 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും തമിഴ്നാട് തീരത്തും രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ശ്രദ്ധിക്കണം.
Read More » -
Kerala
വിശ്രുത ഗായകന്‍ എസ് പി ബിയെ ഇനി പാലക്കാട് രാപ്പാടിയില്‍ കാണാം, ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന പൂര്‍ണകായ പ്രതിമ പൂർത്തിയാകുന്നു
തെന്നിന്ത്യന്‍ ഇതിഹാസഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പൂര്‍ണകായപ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. മലയാള ചലച്ചിത്ര പിന്നണിഗായകസംഘടന ‘സമം’ നിര്‍മ്മിക്കുന്ന 10 അടി ഉയരമുള്ള പ്രതിമ പയ്യന്നൂരില്‍ പ്രശസ്ത യുവശില്‍പി ഉണ്ണി കാനായിയുടെ നിര്‍മ്മാണശാലയില്‍ അവസാനഘട്ട മിനുക്കുപണികളിലാണ്. മാസങ്ങള്‍ക്കുളളില്‍ ലോകമെമ്പാടുമുള്ള എസ്.പി.ബി ആരാധകര്‍ക്കായി പാലക്കാട് നഗരഹൃദയത്തില്‍ പ്രതിമ സ്ഥാപിക്കും. സമം പ്രസിഡന്റ് സുദീപ് കുമാര്‍, സെക്രട്ടറി രവിശങ്കര്‍, ട്രഷറര്‍ അനൂപ് ശങ്കര്‍, ഭരണസമിതി അംഗം അഫ്‌സല്‍ എന്നിവര്‍ നേരിട്ടെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ പ്രതിമ കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സമം ഭാരവാഹികള്‍ പറഞ്ഞു. പാന്റും കോട്ടും ഇട്ട് സൗമ്യമായി ചിരിച്ച് കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന രീതിയിലാണ് എസ് പി ബിയുടെ വെങ്കലശില്പം ഒരുങ്ങുന്നത്. പാലക്കാട് രാപ്പാടിയിലാണ് ശില്പം സ്ഥാപിക്കുന്നത്. 3 മാസം കൊണ്ട് അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. 4 മാസം സമയമെടുത്ത് കളിമണ്ണില്‍ പൂര്‍ത്തിയായ ശില്പം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് എടുത്ത ശേഷം മെഴുകില്‍ നിര്‍മ്മിച്ച്…
Read More » -
Kerala
മുന്നറിയിപ്പ്: ഓട്ടോമാറ്റിക് ഗേറ്റുകളിൽ അപകടം പതിഇരിപ്പുണ്ട്, ഇനി ഒരു സിനാനും ഇങ്ങനൊരു ദാരുണാന്ത്യം സംഭവിക്കരുത്
മലപ്പുറത്തിൻ്റെ കണ്ണീര് തോരുന്നില്ല. ഇടമുറിയാതെ പെയ്യുന്ന മഴയത്ത് നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയാണ് 9 വയസുകാരൻ മുഹമ്മദ് സിനാൻ വല്യുമ്മയോടൊപ്പം വിടവാങ്ങിയത്. ആ 4-ാം ക്ലാസുകാരൻ കഴിഞ്ഞ ദിവസം പള്ളിയിലേക്കു പോകും വഴി അയൽ വീട്ടിലെ ഗേറ്റിൽ കുടുങ്ങി അതിദാരുണമായാണ് മരിച്ചത്. കൊച്ചുമകന്റെ മരണവാർത്ത കേട്ട് വല്യുമ്മ ആസിയ ഹൃദയാഘാതം മൂലവും മരിച്ചു. റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി മരിച്ച മുഹമ്മദ് സിനാൻ്റെ വിയോഗം നമുക്കൊരു പാഠമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളിൽ അപകടം പതി ഇരിപ്പുണ്ടന്നെ പാഠം. നൂതന സാങ്കേതികവിദ്യകളെല്ലാം മനുഷ്യ ജീവിതം ലളിതവും സുഖകരവും ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്മാർട്ട് ഹോം ഉപകരണങ്ങൾ, ഓട്ടോമാറ്റിക് ഗേറ്റുകൾ എന്നിവയെല്ലാം. അതിനുദാഹരണങ്ങളാണ്. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. വാഹനം ഉപയോഗിക്കുന്നവർക്ക് അതിൽ തന്നെ ഇരുന്നും വീട്ടിലുള്ളവർക്ക് മുറ്റത്തേക്ക് ഇറങ്ങാതെയും ഗേറ്റ് അടയ്ക്കാനും തുറക്കാനും കഴിയും. എന്നാൽ എല്ലാ സാങ്കേതിക വിദ്യകളെയും പോലെ തന്നെ…
Read More » -
NEWS
സുൽത്താൻ ബത്തേരി സ്വദേശിനി നഴ്‌സ് അയര്‍ലൻഡിൽ മരിച്ചു, പ്രസവത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം
വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ നഴ്സ് പ്രസവത്തെ തുടർന്ന് അയർലൻഡിൽ മരിച്ചു. ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭർത്താവ് ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ. ജോഹാനും ജുവാനുമാണ് മക്കൾ. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എൽസിയും ഇപ്പോൾ അയർലൻഡിലുണ്ട്. നവജാത ശിശു സുഖമായിരിക്കുന്നു. ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Read More » -
Kerala
തട്ടിപ്പുകളിൽ തല വച്ച് കേരളം: സൈബർ കെണിയിൽ വീണ് ഈ മെയ് മാസം മലയാളിക്ക് നഷ്ടമായത് 200 കോടിയോളം രൂപ, തലസ്ഥാനത്ത് വനിതാ ടെക്കിക്ക് പോയത് 14 ലക്ഷം
സൈബർ തട്ടിപ്പുകളിൽ അനുദിനം മലയാളികൾക്കു നഷ്ടപ്പെടുന്നത് കോടികളാണ്. ഇന്നിതാ തലസ്ഥാനത്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക് 14 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേനയാണ് ബന്ധപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല തവണകളായി 14 ലക്ഷം രൂപ തട്ടിയെടുത്തത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും 38കാരിയായ യുവതി അറിയിച്ചെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഉള്‍പ്പെടെ ഇ-മെയിലില്‍ അയച്ചു കൊടുത്തു. ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കിയാല്‍ നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചാണ് പണം തട്ടി എടുത്തത്. ഒടുവിൽ യുവതി സുഹൃത്തിനോടു വിവരം പറഞ്ഞു. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. * * * സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ടു ചെയ്തത് ആലപ്പുഴയിൽ. ഓൺലൈൻ ഓഹരി വ്യാപാര നിക്ഷേപവുമായി ബന്ധപ്പെട്ട് ചേർത്തല സ്വദേശിക്ക് രണ്ട് മാസത്തിനിടയിൽ നഷ്ടപ്പെട്ടത് 7.55 കോടി…
Read More »