എറണാകുളം: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കാറിന് മേല്‍ മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. നേര്യമംഗലം വില്ലാഞ്ചിറയിലായിരുന്നു അപകടം. ജോസഫിന്റെ ഭാര്യ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവരടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് കാറിലുണ്ടായിരുന്നത്.
കാറിനകത്ത് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതമായി പരിക്കേറ്റ ജോസഫ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
രാജകുമാരി സ്വദേശികളായ ജോബി, ജോബിയുടെ ഭാര്യ അഞ്ജു എന്നിവരാണ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളില്‍ പതിച്ചത്. കാര്‍ പൂര്‍ണ്ണമായി മരത്തിനടിയില്‍ പെട്ട് തകര്‍ന്നു. മണിക്കൂറുകള്‍നീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്.
ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്കും വീണിരുന്നു. ബസ് ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണായി നിലച്ചു.