മുംബൈ: വോട്ടിങ് മെഷീനില്‍ ആരതി നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ കേസ്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ആയിരുന്നു സംഭവം.
എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.
വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് രൂപാലി ഇവിഎമ്മിനു മുന്നില്‍ ആരതി നടത്തിയത്. ഇതു വിവാദമായിരുന്നു. പിന്നാലെയാണ് കേസ്.