IndiaNEWS

കോവിഡ് വാക്‌സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; പാര്‍ശ്വഫലമെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നടപടി

മുംബൈ: അസ്ട്രാസെനകയുടെ കോവിഡ് വാക്‌സിനുകള്‍ വിപണിയില്‍നിന്നു പിന്‍വലിച്ചു. വാക്‌സിനു പാര്‍ശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്‌സിന്‍ പിന്‍വലിക്കുന്നത്. വ്യവസായ കാരണങ്ങളാലാണെന്നാണു വിശദീകരണം. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് എന്ന പേരിലാണ് ഇതു പുറത്തിറക്കിയത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്.

യുകെയില്‍ നിന്നുള്ള ജാമി സ്‌കോട്ട് എന്നയാള്‍ കോവിഷീല്‍ഡ് സ്വീകരിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്‌സീനെ സംബന്ധിച്ച ആശങ്കകള്‍ ഉടലെടുക്കുന്നത്. ജാമി സ്‌കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയില്‍ നല്‍കിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. അതേസമയം, വാക്‌സിനെടുത്ത് 21 ദിവസത്തിനകമാണ് പാര്‍ശ്വഫലങ്ങളുണ്ടാകേണ്ടത് എന്നായിരുന്നു കമ്പനിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: