IndiaNEWS

അരുണാചലിലും രക്ഷയില്ല ;27 നേതാക്കളെ  പുറത്താക്കി ബിജെപി

ഇറ്റാനഗർ: അരുണാചല്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാർഥികള്‍ക്കെതിരെ മത്സരിച്ചതിന് 27 നേതാക്കളെ പാർട്ടിയില്‍ നിന്നും ബിജെപി പുറത്താക്കി.

ദിരാംഗില്‍ നിന്ന് മത്സരിച്ച യെഷി സെവാംഗ്, വാംഗ്ഡി ദോർജി ഖിർമേ (കലക്താംഗ്), ടെൻസിംഗ് നിമ്യ ഗ്ലോ (ത്രിസിനോ-ബുറഗാവ്), നബാം വിവേക് (ദോയിമുഖ്), മയൂ ടാറിംഗ് (പാലിൻ), ഡിക്ടോ യെക്കർ (ഡപ്പോറിജോ), മുർട്ടെം (രാഗം), തബ ഡോണി (ഡുംപോറിജോ) ഗോകർ ബസാർ (ബസാർ), ജർക്കർ ഗാംലിൻ എന്നിവർ പുറത്താക്കപ്പെട്ട പ്രമുഖരില്‍ ചിലരാണ്. നേതാക്കളെ ആറ് വർഷത്തേക്ക് പുറത്താക്കിയതായി പാർട്ടി സംസ്ഥാന അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ താര് തരക് പറഞ്ഞു.

Signature-ad

അരുണാചല്‍ ബിജെപി ഘടകം ചൊവ്വാഴ്ചയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്

Back to top button
error: