KeralaNEWS

പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തു;  ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ പ്രകാശ് ജാവേദ്ക്കര്‍

ആലപ്പുഴ: ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച്‌ പ്രകാശ് ജാവേദ്ക്കർ.ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു എന്ന് ബിജെപി നേതൃയോഗത്തില്‍ ജാവദേക്കർ പറഞ്ഞു.

 പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും. അത് തുറന്നു പറയുന്നത് കേരളത്തില്‍ മാത്രമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു,

 കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിച്ച കെ സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ല,  അദ്ദേഹം പറഞ്ഞു.

Signature-ad

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണ് -ജാവദേക്കർ പറഞ്ഞു.

Back to top button
error: