SportsTRENDING

സഞ്ജുവിനെതിരെ ഡല്‍ഹി ക്യാപിറ്റൽ ഉടമ പാര്‍ത്ഥ് ജിന്‍ഡാലിന്റെ ആക്രോശം; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് മടങ്ങേണ്ടിവന്നു.

പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം.

Signature-ad

 

ഇതിനിടെ ഡല്‍ഹി കാപിറ്റല്‍ ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ശരിക്കും വെറുപ്പുളവാക്കുന്ന വീഡിയോ ആയിരുന്നു അത്. സഞ്ജു ഔട്ടാണെന്ന് ജിന്‍ഡാല്‍ വീണ്ടും വീണ്ടും ഗ്യാലറിയിലിരുന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു.സഞ്ജുവിനോട് ഇറങ്ങിപ്പോകാനും എഴുന്നേറ്റു നിന്ന് ജിൻഡാൽ ആക്രോശിച്ചു. കടുത്ത തെറിയാണ് ഇയാൾ സഞ്ജുവിനെ വിളിച്ചത്.

 

സംഭവം ക്രിക്കറ്റ് ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ കനത്ത വിമർശനമാണ് ജിൻഡാലിനെതിരെ ഉയരുന്നത്.

Back to top button
error: