ഇത്രേം മാനിപ്പുലേറ്റീവും കള്ളനുമായ വ്യക്തിയെ കണ്ടിട്ടില്ല; നിഷാദ് കോയയ്‌ക്കെതിരേ നടന്‍ പ്രവീണ്‍
തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയക്കെതിരെ കമ്മട്ടിപ്പാടം, അഞ്ചക്കള്ളകൊക്കാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ പ്രവീണ്‍. തന്റെ ജീവിതത്തില്‍ ഇത്രയും മാനിപ്പുലേറ്റീവും കള്ളനുമായിട്ടുമുള്ള വ്യക്തിയെ കണ്ടിട്ടില്ലെന്ന് പ്രവീണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
പ്രവീണിന്റെ കുറിപ്പ്
‘അടുത്ത ദിവസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട് അതിന്റെ അനുഭവം പങ്ക് വാക്കുന്നു ഇപ്പോ ആള്‍ക്കാരുടെ സിംപതി പിടിച്ച് വൈറല്‍ ആയ ഒരു വ്യക്തിയാണ് മെയിന്‍ കഥാപാത്രം പേര് നിഷാദ് കോയ , പിന്നെ ‘എന്റെ വാല്യൂ’ എന്താന്ന് ചോയിച്ച പുതിയ ഒരു നിര്‍മാതവും എന്തോ റഫീഖ് എന്ന് എങ്ങാണ്ടും ആണ് പേര് , 2 പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നേം വച്ചോണ്ട്,
സംഭവം ഞാന്‍ വെറും പൊട്ടന്‍ ആണ്, അത്രേം വിവരം ഒന്നുല… അത് സമ്മതിക്കുന്നു, അതോണ്ട് ഞാന്‍ ഇത്രേം എങ്കിലും ചെയ്തില്ലേല്‍ എങ്ങനാ ശരി അവ… കാരണം എന്നെ നിങ്ങള്‍ ആണ് വിളിച്ചത് അല്ലാണ്ട് ഞാന്‍ വലിഞ്ഞു കേറി വന്നതല്ല,പിന്നെ ഇട്ടു വലുപ്പിച്ച് വലുപ്പിച്ചു അവസാനം മേല്‍ പറഞ്ഞ മെയിന്‍ കഥാപാത്രത്തിനോട് കെഞ്ചി വരെ പറഞ്ഞു ചേട്ടാ അറ്റ്‌ലീസ്റ്റ് വാടക അടക്കാന്‍ ഉള്ള പൈസ എങ്കിലും തരാന്‍… (വിളിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇപ്പോ തരും, അത് എല്ലാം സെറ്റ് ആണ്, ഇന്ന് വൈകിട്ട്…,നാളെ ഉച്ചക്ക്…..,എന്ന നാടകം )അതിന്റെ ഇടയില്‍ യാതൊരു ബന്ധുമില്ലാത്ത ആളുടെ പേരും പറഞ്ഞു എന്നെ പുറത്താക്കുന്നു, അടുത്ത ദിവസം പിന്നേം വിളിക്കുന്നു..വെറും മണ്ടനായ ഞാന്‍ പിന്നേം കേറി തല വച്ച് കൊടുക്കുന്നു… അതൊക്കെ കഴിഞ്ഞു ഇന്നലെ ഞാന്‍ പിന്നേം പുറത്താക്ക പെടുന്നു.
Mr writter താങ്കള്‍ ലാസ്റ്റ് ഇന്റര്‍വ്യൂ ല്‍ കിടന്ന് പറഞ്ഞ ഒരു കാര്യമല്ലേ കഷ്ടപ്പാടിന്റേം യാതനയുടെയും ഓക്കേ വച്ച് കാച്ചിയ മറ്റേ ഡയലോഗ്. അത് ഓക്കേ ഒന്ന് കണ്ണാടി നോക്കി പറയട്ടോ, ഇതു താന്‍ തന്നെ 2 തവണ എനിക്ക് ഉറപ്പ് തന്നിട്ട് അത് പാലിക്കാതെ എന്നെ ഊക്കിയത് കൊണ്ട് മാത്രം ആണുട്ടോ,വേറെ ഒന്നും കൊണ്ടും അല്ല’താങ്കള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിളിക്കുന്നതും കാത്തു ഞാന്‍ ഇവിടെ നികുന്നുണ്ട് വരുമ്പോള്‍ ഒരു മിസ്സ്‌കാള്‍ എങ്കിലും വിടണം .
പിന്നെ ഇതുവരെ ഉള്ള ജീവിതത്തില്‍ വച്ച് ഇത്രേം മാനിപ്പുലേറ്റീവും, കള്ളനും ആയിട്ടുള്ള വ്യക്തി ഞാന്‍ കണ്ടിട്ടില്ല, അതിന് അവസരം ഉണ്ടാക്കി തന്നതില്‍ ഒരു സന്തോഷം ഓക്കേ ഉണ്ട് . പിന്നെ എന്റെ വാല്യു ചോയിച്ച ചെട്ട(റ്റ)യോട് ആദ്യ പടം = കമ്മട്ടിപ്പാടം,മരുഭൂമിയിലെ ആന, ദിവന്‍ജിമൂല, തമ്പുരാന്‍ എഴുന്നള്ളി, ഇന്‍സൈഡ് മൈ ഹെഡ്, പോച്ചര്‍, അഞ്ചക്കള്ളകൊക്കാന്‍ തത്കാലം എനിക്ക് ഇത്രേം വാല്യു മതി നീ തരാന്‍ നിക്കണ്ട. അപ്പൊ എല്ലാ വിധ ആശംസകളും പ്രാര്‍ത്ഥനയും ഉണ്ടാവും നല്ലയൊരു സിനിമ ആവട്ടെ . പിന്നെ ഇ സിനിമയില്‍ ഭാഗമാവാന്‍ പോകുന്ന വാല്യൂ ഇല്ലാത്ത ബാക്കി ആക്ടേഴ്‌സ്/ആക്ട്രസസ് അവസാനം കിട്ടും എന്ന് വിചാരിച്ചു ആത്മാര്‍ഥയുടെ നിറകുടം ആവണ്ട അനുഭവിക്കും.