ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം 272ലധികം സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി.
മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കാലഹരണപ്പെട്ടുവെന്നും അദ്ദേഹം പിടിഎക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ഞാന്‍ കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ ചിലയിടങ്ങളിലും പോയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്.മോദിയുടെ ഗ്യാരണ്ടിയുടെ വാറന്‍റി കഴിഞ്ഞു. വാറൻ്റി കാലഹരണപ്പെടുമ്ബോള്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ മടിക്കും. അതുകൊണ്ടാണ് രാജ്യത്ത് ഒരു മാറ്റം ദൃശ്യമായിരിക്കുന്നത്” രേവന്ത് വിശദമാക്കി.
കേരളത്തില്‍ 20 സീറ്റുകളും തമിഴ്‌നാട്ടില്‍ 39ല്‍ 39 സീറ്റുകളും പോണ്ടിച്ചേരിയില്‍ ഒരു സീറ്റും കർണാടകയില്‍ കുറഞ്ഞത് 14 സീറ്റുകളും തെലങ്കാനയില്‍ 14 സീറ്റുകളും ഞങ്ങള്‍ നേടും. ഇന്‍ഡ്യ മുന്നണി 272 എന്ന മാജിക് നമ്ബറിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.