തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ചടങ്ങ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകേണ്ടി വന്നതിനെ തുടര്‍ന്നാണ് സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തല്‍ക്കാലത്തേക്ക് മാറിനിന്നത്. താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസന്‍ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാന്‍ഡ് ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരന്‍ തിരിച്ചെത്തുന്നത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളുമെന്നാണു നേരത്തെ വാര്‍ത്തയുണ്ടായിരുന്നത്. ജൂണ്‍ നാലു വരെ ആക്ടിങ് പ്രസിഡന്റ് തുടരാന്‍ ഹസനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. കെ. സുധാകരന്‍ സ്ഥാര്‍ഥിയായതോടെയാണ് ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. തെരഞ്ഞെടുപ്പിനുശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു.