IndiaNEWS

പ്രതീക്ഷയ്ക്കൊപ്പം ഉയരാതെ യുപിയും ഗുജറാത്തും; മൂന്നാം ഘട്ടത്തിലും ബിജെപിക്ക് തലവേദന

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ ബിജെപി ക്യാമ്പുകളിൽ ആശങ്ക.

എൻഡിഎയ്ക്ക് നാനൂറിലധികം സീറ്റെന്ന ലക്ഷ്യം വെല്ലുവിളിയാകുമെന്ന സൂചനയാണ് ആദ്യ മൂന്ന് ഘട്ടങ്ങളിലെ പോളിങ് ശതമാനം നല്‍കുന്ന സൂചന. ഇതോടെ വർഗീയ ചുവയുള്ള വാദങ്ങളില്‍ കൂടുതല്‍ ഊന്നി ബിജെപി നാലാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചേക്കുമെന്നാണ് സൂചന.

അതേ സമയം വളച്ചൊടിച്ചാണെങ്കിലും ബിജെപി തങ്ങളുടെ പ്രകടനപത്രിക ചർച്ചയാക്കിയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ഭരണഘടനയും സംവരണവും അപകടത്തിലെന്ന വാദത്തിന് മറുപടി പറയാൻ ബിജെപി നിർബന്ധിതമായത് ഇന്ത്യാ മുന്നണിക്ക് ഉന്മേഷം നല്‍കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന ഭൂരിപക്ഷം ലഭിക്കുമോ, ബിജെപിക്കു തനിച്ച്‌ ഭൂരിപക്ഷം ലഭിക്കുമോ? എന്നീ ചോദ്യങ്ങളാണ് എൻഡിഎ പക്ഷത്ത് ഉയരുന്നത്.

ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിങ് നടന്നത്. മൂന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം 64.58 ആണ്. കഴിഞ്ഞ തവണത്തെക്കാള്‍  കുറവാണിത്.

അതേസമയം കർണ്ണാടകയില്‍ പോളിങ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലാണ്. അസമിലെ പോളിങ് 81 ശതമാനമാണ്.എന്നാൽ യുപിയിലും ഗുജറാത്തിലും കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറഞ്ഞതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: