KeralaNEWS

കുന്നംകുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: കുന്നംകുളം പാറേമ്ബാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കേ കോട്ടോല്‍ തെക്കത്തുവളപ്പില്‍ മണികണ്ഠന്റെയും ജയപ്രഭയുടെയും മകൻ അഭിഷിക്താണ് (22) മരിച്ചത്.

പെരുമ്ബിലാവ് ഭാഗത്തു നിന്നും വന്നിരുന്ന ബസ് എതിർദിശയില്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അഭിഷിക്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: