KeralaNEWS

എറണാകുളം- ആലുവ റൂട്ടിൽ ട്രെയിനുകൾ രണ്ട് മണിക്കൂറിലേറെ  പിടിച്ചിട്ടു, കാരണം വൈദ്യുതി തകരാർ

     എറണാകുളം- ആലുവ റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു. വൈദ്യുതി തകരാര്‍ മൂലമാണ് ട്രെയിനുകള്‍ പിടിച്ചിട്ടത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും ആലുവയ്ക്കും ഇടയിലാണ് ബുധനാഴ്ച രാത്രി വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടത്.  രണ്ട് മണിക്കൂറിലേറെ തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.

ദീര്‍ഘദൂര- ഹ്രസ്വദൂര ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍, എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുന്ന പാസഞ്ചര്‍ എന്നിങ്ങനെ നിരവധി ട്രെയിനുകള്‍ വിവിധ ഇടങ്ങളില്‍ പിടിച്ചിട്ടിരുന്നു. കളമശ്ശേരി, ഇടപ്പള്ളി സ്റ്റേഷനുകളിലും ട്രെയിനുകള്‍ പിടിച്ചിട്ടു.

കൊച്ചി നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരം ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ സാഹചര്യം പ്രതികൂലമായതാണ്  കാരണം എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: