KeralaNEWS

വേസ്റ്റ് ബിന്‍ അഴിമതി ആരോപണങ്ങളില്‍ ലീഗ് കൈവിട്ടു; ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ രാജിവെച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗണ്‍സിലറുമായ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. പാര്‍ട്ടി നേതൃത്വത്തിന് രാജി കൈമാറി. വേസ്റ്റ് ബിന്നുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും പിന്തുണച്ചില്ലെന്ന് സുഹ്‌റ ആരോപിച്ചു.

അതേസമയം, 2021 ഒക്‌ടോബറിലാണ് ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചത്. ചെയര്‍പേഴ്സണായി യുഡിഎഫിലെ സുഹ്റ അബ്ദുല്‍ ഖാദറിനെ അന്നു വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ 14-5 എന്ന നിലയിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.

Signature-ad

എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് സുഹ്റയ്ക്ക് നേരത്തെ രാജിവയ്ക്കേണ്ടി വന്നിരുന്നു. അന്ന് എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്ന് വോട്ട് ചെയ്ത കൗണ്‍സിലര്‍ അന്‍സല്‍ന പരീക്കുട്ടി വീണ്ടും യുഡിഎഫിന് ഒപ്പംനിന്നു. 28 അംഗ കൗണ്‍സിലില്‍ 9 എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നഗരസഭയില്‍ യുഡിഎഫിന് 14 ഉം, എസ്ഡിപിഐക്ക് 5 ഉം അംഗങ്ങളാണുള്ളത്.

 

 

Back to top button
error: