തന്നെ അറസ്‌റ്റ് ചെയ്‌ത ഇഡി നടപടി ചോദ്യം ചെയ്‌താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയില്‍ കെജ്രിവാളിന്റെയും ഇ ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.കെജ്‌രിവാളിന് എതിരായ ഇഡിയുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല.
ജൂണ്‍ 1 വരെയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം.ഇതിന് തടയിടുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം.
നിലവിൽ ഡൽഹിയിലും പഞ്ചാബിലും ആംആദ്മി സർക്കാരാണുള്ളത്.ഡൽഹിയിൽ ഏഴും പഞ്ചാബിൽ പതിമൂന്നും ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.മേയ് 25ന് ഡല്‍ഹിയിലും ജൂണ്‍1ന് പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കും.
നിലവിൽ ഇരു സംസ്ഥാനങ്ങളിലുമായി 20 സീറ്റുകളും ആംആദ്മി തൂത്തുവാരുമെന്നാണ് റിപ്പോർട്ട്. ഇടക്കാല ജാമ്യത്തില്‍ അരവിന്ദ് കേജരിവാള്‍ പുറത്തിറങ്ങുന്നതോടെ ഡല്‍ഹി, പഞ്ചാബ് ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണം ഒന്നുകൂടി തിളച്ചു മറിയുമെന്നുറപ്പ്.
അതേസമയം കെജ്‌രിവാളിന് ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനും അമിതാധികാരത്തിനുമേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.