IndiaNEWS

15 സെക്കൻഡ് പൊലീസിനെ മാറ്റിയാല്‍ ഉവൈസിമാര്‍ എവിടെയെന്നറിയാതാവും: ഭീഷണിയുമായി ബിജെപി എം.പി

ഹൈദരാബാദ്: ഉവൈസി സഹോദരങ്ങള്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്രയിലെ ബിജെപി എം.പി നവനീത് കൗർ റാണ.
പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയാല്‍, ഉവൈസി സഹോദരന്മാർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്ക് പോയി എന്നും അറിയാത്ത അവസ്ഥയുണ്ടാക്കും ‌എന്നാണ് കൗറിന്റെ പരാമർശം.

ബിജെപി ഹൈദരാബാദ് സ്ഥാനാർഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു നവ്നീത് കൗറിന്റെ പ്രസ്താവന.

‘നിങ്ങള്‍ പൊലീസിനെ 15 സെക്കൻഡ് നീക്കിയാല്‍, അവർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോയതെന്നും നിങ്ങള്‍ക്ക് മനസിലാക്കാൻ കഴിയില്ല. ഞങ്ങള്‍ക്ക് 15 സെക്കൻഡ് മതി’- എന്നാണ് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കും അക്ബറുദ്ദീൻ ഉവൈസിക്കുമെതിരായ തുറന്ന ഭീഷണി.

Signature-ad

പരാമർശത്തില്‍ കൗറിന് മറുപടിയുമായി ഉവൈസി രംഗത്തെത്തി. തങ്ങള്‍ തയാറാണെന്നും ആരെങ്കിലും തുറന്ന വെല്ലുവിളി നടത്തുകയാണെങ്കില്‍ അങ്ങനെയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മോദിജിയോട് പറയുന്നു. കൗറിനൊരു 15 സെക്കൻഡ് കൊടുക്കൂ. അല്ലെങ്കില്‍ ഒരു മണിക്കൂർ കൊടുക്കൂ. നിങ്ങളില്‍ മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ എന്ന് ഞങ്ങളും കാണാൻ ആഗ്രഹിക്കുന്നു. ആരെയാണ് പേടിക്കുന്നത്? ഞങ്ങള്‍ തയാറാണ്. ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ അങ്ങനെയാവട്ടെ. പ്രധാനമന്ത്രി നിങ്ങളുടേതാണ്, ആർഎസ്‌എസ് നിങ്ങളുടേതാണ്, ആരും നിങ്ങളെ തടയില്ല. എവിടെ വരണമെന്ന് പറയൂ, ഞങ്ങള്‍ അവിടെ വരാം’- ഉവൈസി പറഞ്ഞു.

Back to top button
error: