KeralaNEWS

ഓണ്‍ലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത അബ്ദുള്‍ റോഷന്റെ പക്കല്‍ 40000 സിം കാര്‍ഡും 180 മൊബൈല്‍ ഫോണുകളും ബയോമെട്രിക് സ്‌കാനറുകളും

മലപ്പുറം: ഓണ്‍ലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി.ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ഓണ്‍ലൈൻ തട്ടിപ്പുകള്‍ നടത്തിയ സംഘത്തിലെ പ്രധാനിയായ അബ്ദുള്‍ റോഷൻ(46) എന്നയാളാണ് പിടിയിലായത്.

മടിക്കേരിയില്‍ സ്വകാര്യ മൊബൈല്‍ കമ്ബനിയുടെ വിതരണക്കാരനാണ് പ്രതി. ഇയാളുടെ പക്കല്‍ നിന്നും 40000 സിം കാർഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോമെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം.

സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാർഡ് നല്‍കുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാള്‍ക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പൊലീസ് പിടിച്ചെടുത്തതില്‍ നിലവില്‍ ആക്റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാർഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നല്‍കിയതെന്നാണ് വിവരം. ഈ സിം കാർഡുകള്‍ ഇട്ടാല്‍ ഐഎംഇ നമ്ബർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: