Month: May 2024

  • Kerala

    വൈദ്യുതി ഉപഭോക്താക്കളെ ഇതൊന്ന് വായിക്കുക

    ഒരു വൈദ്യുത ശൃംഖലയിൽ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ഒരിക്കലും മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല……  (ഇന്നുവരെയുള്ള ടെക്നോളജി വെച്ചിട്ട്) ഒരു പ്രദേശം ഒന്നാകെ വൈദ്യുതി നിലച്ചാൽ ….. അത് 11 KV ഫീഡറുകളിൽ വരുന്ന തകരാറാണ്….. ഇങ്ങനെ വരുമ്പോൾ ആദ്യത്തെ 15 മിനിറ്റ് സമയത്തേക്കെങ്കിലും ആരും സെക്ഷൻ ഓഫീസിൽ വിളിക്കാതിരിക്കുക….. ഈ 15 മിനിറ്റ് വൈദ്യുതി മേഖലയിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് വളരെ നിർണായകമായ സമയമാണ്….. ഈ സമയം കൂടുതലും സംഭവിക്കുക 11KV ഫീഡർ ബ്രേക്കർ സബ്സ്റ്റേഷനിൽ ട്രിപ്പ് ആയിട്ടുണ്ടാവും……. കാരണം 11 കെവി ലൈനിന് മുകളിൽ കവുങ്ങിന്റെ പാള….. തെങ്ങിൻറെ മടൽ… അല്ലെങ്കിൽ ഏതെങ്കിലും മരത്തിന്റെ ശിഖരം വീണതാകാം….. (അല്ലെങ്കിൽ ഒരു വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ലൈനിൽ തകരാർ സംഭവിച്ചതാകാം…..  ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വലിയ ഒരു അപകടം ആയിരിക്കും യഥാസമയം അറിയിക്കാൻ സാധിച്ചില്ല എങ്കിൽ കടന്നുവരുന്നത് )അതിനോടനുബന്ധിച്ച് ഓവർ കറണ്ട് എർത്ത് ഫോൾട്ട്…. തുടങ്ങിയ കംപ്ലൈന്റിൽ ബ്രേക്കർ…

    Read More »
  • India

    ‘ഏകാധിപത്യത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണം’ ; ജയില്‍ മോചിതനായതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ അരവിന്ദ് കെജ്രിവാള്‍

    ന്യൂഡൽഹി: ജയില്‍ മോചിതനായതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച്‌ ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ കെജ്രിവാള്‍ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മള്‍ ഒരുമിച്ച്‌ രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. നമ്മുടെ രാജ്യം 4000 വർഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങള്‍ അത് അനുവദിച്ചില്ല. ഏകാധിപത്യ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഞാൻ അതിനെതിരെ പോരാടും. 140 കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തണം -കെജ്രിവാള്‍ വ്യക്തമാക്കി.

    Read More »
  • India

    സർക്കാരിന്റെ വഴിവിട്ട സഹായം; ജിയോയുടെ ഏഴയലത്ത് എത്താൻ സാധിക്കാതെ ബിഎസ്എൻഎൽ

    ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട രണ്ട് ടെലിക്കോം കമ്ബനികളാണ് മുകേഷ് അ‌ംബാനിയുടെ ഉടമസ്ഥതിയിലുള്ള റിലയൻസ് ജിയോയും (Reliance Jio) സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്‌എൻഎല്ലും. വരിക്കാരുടെ എണ്ണത്തില്‍ ജിയോ ടെലിക്കോം രംഗത്തെ ഒന്നാമനാണെങ്കില്‍ ബിഎസ്‌എൻഎല്‍ ഏറ്റവും അ‌വസാനത്തെ സ്ഥാനക്കാരനാണ്.   റിലയൻസ് എന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുണയുള്ള ജിയോയ്ക്ക് ടെലിക്കോം രംഗം കീഴടക്കാൻ അ‌ധികനാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഒരു സ്വകാര്യ വ്യക്തിയെക്കാള്‍ വലുത് സർക്കാരാണ് എന്ന് വിശ്വസിക്കപ്പെടുമ്ബോള്‍ തന്നെ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎല്ലിന് ജിയോയുടെ ഏഴയലത്ത് എത്താൻ സാധിക്കുന്നില്ല. ഇപ്പോഴും 4ജി അ‌വതരിപ്പിക്കാൻ ബിഎസ്‌എൻഎല്‍ പാടുപെടുകയാണ്.   ജിയോയ്ക്ക് കോടിക്കണക്കിന് വരിക്കാരുണ്ട്. അ‌തിന്റെ മൂന്നിലൊന്ന് മാത്രമേ ബിഎസ്‌എൻഎല്ലിന് ഉള്ളൂ. എങ്കിലും ഉള്ള വരിക്കാർക്കായി  ബിഎസ്‌എൻഎല്ലും മികച്ച ഒരുപിടി പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.   അതിലൊന്നാണ് ജിയോ 666 രൂപ നിരക്കില്‍ പുറത്തിറക്കിയ റീച്ചാർജ് പ്ലാൻ. ബിഎസ്‌എൻഎല്ലും ഇതേ തുകയ്ക്ക് ഒരു റീച്ചാർജ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുടെ…

    Read More »
  • Kerala

    തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച്‌ 16 പേര്‍ക്ക് പരിക്ക്; ഡ്രൈവര്‍മാരുടെ നില ഗുരുതരം

    തൃശൂർ: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച്‌ പതിനാറ് പേർക്ക് പരിക്ക്. കുന്നംകുളം കുറുക്കൻപാറയില്‍ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും റോഡ് പണിക്ക് മണ്ണ് കയറ്റിവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും അപകട വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവില്‍ ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. ഇരുവരെയും തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Read More »
  • Kerala

    പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം; കോൺഗ്രസിനെതിരെ നടപടി വേണം: കെ സുരേന്ദ്രൻ

    തിരുവനന്തപുരം : വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കർണാടകയിലെ ചിത്രദുർഗയില്‍ മോദി പ്രചാരണത്തിനെത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ പെട്ടി സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എക്സ് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. പെട്ടിയിലെന്തായിരുന്നു എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. ഇതിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രന്‍റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോയാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചതെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്‍റെ കേരള ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകള്‍ പണം കടത്തുവാൻ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സൈന്യത്തെയാണ് അപമാനിക്കുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

    Read More »
  • India

    നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ല; ജൂണ്‍ 4ന് ഇൻഡി മുന്നണി അധികാരത്തില്‍ വരും: രാഹുൽ ഗാന്ധി

    ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് മൂന്നാമതും പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് പ്രവചിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടന്നുകഴിഞ്ഞാല്‍ അധികാരത്തില്‍ നിന്നും നരേന്ദ്രമോദി പുറത്താകും. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ നരേന്ദ്രമോദിയുടെ കൈകളില്‍ നിന്ന് എല്ലാം വഴുതിപ്പോയെന്നും രാഹുൽ ഗാന്ധി  അവകാശപ്പെട്ടു. നരേന്ദ്രമോദി ഈ രാജ്യത്ത് നടപ്പിലാക്കിയത് നോട്ട് നിരോധനവും ജിഎസ്ടിയും മാത്രമാണ്. അദാനിക്ക് വേണ്ടി മാത്രമാണ് മോദി പ്രവർത്തിച്ചത്. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ ഭാരതി ഭറോസ പദ്ധതി നടപ്പിലാക്കും. ജൂണ്‍ നാലിന് ഇൻഡി മുന്നണി അധികാരമേറും. ഇതിന് പിന്നാലെ 30 ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഓഗസ്റ്റ് 15ഓടെ ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഏപ്രില്‍ 19ന് ആരംഭിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്ത് തുടരുകയാണ്. നിലവില്‍ മൂന്ന് ഘട്ടങ്ങളാണ് അവസാനിച്ചത്. ആകെ 7 ഘട്ടങ്ങളുണ്ട്. ജൂണ്‍ ഒന്നിന് അവസാന ഘട്ടം നടക്കും. നാലാം തീയതിയാണ് വോട്ടെണ്ണല്‍.

    Read More »
  • Kerala

    നരേന്ദ്ര മോദിക്കെതിരെ ഇന്ത്യൻ ഫുട്ബാള്‍ താരം സി.കെ.വിനീത്

    ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ നിരന്തരം വർഗീയ പരാമർശങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യൻ ഫുട്ബാള്‍ താരം സി.കെ.വിനീത്. അദാനിയും അംബാനിയും കോണ്‍ഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നല്‍കിയെന്നും ടെമ്ബോവാൻ നിറയെ കോണ്‍ഗ്രസിന് നോട്ടുകെട്ട് നല്‍കിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പുറത്തുവിട്ട വിഡിയോ ‘എന്തൊരു മറുപടി’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചായിരുന്നു വിനീതിന്റെ പ്രതികരണം.  അന്വേഷണങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വർഗീയ വിഷം ചീറ്റുന്ന തിരക്കിലാണ് മോദിയെന്നും വിനീത് കൂട്ടിച്ചേർത്തു. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ തന്റെ നിലപാടുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പങ്കുവെക്കുന്ന സി.കെ. വിനീത്, മണിപ്പൂർ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന കായിക താരങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ദേശീയ ഫുട്ബാള്‍ ടീമിലെ മണിപ്പൂര്‍ സ്വദേശികളായ പല താരങ്ങളുടെയും വീടുകള്‍ പൂർണമായും തകർന്നെന്നും ഇവരില്‍ പലരും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു വാർത്തകളും മാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നില്ലെന്നുമായിരുന്നു…

    Read More »
  • Kerala

    കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ്; തെരഞ്ഞെടുപ്പ് പ്രവചനത്തിൽ മുൻപ് കൈയ്യടി നേടിയ റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു

    കിറുകൃത്യം തെരഞ്ഞെടുപ്പ് പ്രവചനത്തിലൂടെ മുൻപ് കൈയടി നേടിയിട്ടുള്ള റാഷിദ് സിപി കേരളത്തിലെ മുന്നണികളുടെ ഇത്തവണത്തെ വിജയസാധ്യത പ്രവചിക്കുന്നു. യുഡിഎഫിന് 14 മുതല്‍ 17 വരെ സീറ്റുകളും, എല്‍ഡിഎഫിന് മൂന്നുമുതല്‍ അഞ്ചുവരെ സീറ്റുകളും, എൻഡിഎക്ക് ഒരു സീറ്റിലുമാണ് പരമാവധി സാധ്യത  റാഷിദ് പ്രവചിക്കുന്നത്. റാഷിദ് സി പിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: യു ഡി എഫ് 14 – 17 ( 42.5 % – 46 % ) എല്‍ ഡി എഫ് 3 – 5 ( 37.5 % – 41 % ) എൻ ഡി എ 0 – 1 ( 14 % – 18.5 % ) ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് മുമ്ബിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായ ഭരണ വിരുദ്ധ വികാരം എന്ന പ്രധാന ഫാക്റ്ററിനെ ഒരു പരിധി വരെ, പ്രചരണ ഘട്ടങ്ങളില്‍ ചർച്ച ആവാതെ കൊണ്ട് പോവുന്നതില്‍ ഇടത് പക്ഷം വിജയിച്ചിരുന്നു. അപ്പോഴും…

    Read More »
  • Sports

    ഐഎസ്‌എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള

    കൊച്ചി: പ്രഫഷനല്‍ ഫ്രാഞ്ചൈസി ഫുട്‌ബോള്‍ ലീഗിന്റെ ആവേശം കേരളത്തിലേക്കും. ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ആറ് പ്രഫഷനല്‍ ക്ലബുകള്‍ സെപ്റ്റംബറില്‍ ആരംഭിച്ച്‌ രണ്ടുമാസത്തോളം നീളുന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമാകും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ രൂപീകരിച്ച ആറ് ക്ലബുകളാണ് ആദ്യലീഗില്‍ കരുത്ത് പരീക്ഷിക്കുക. ഐഎഎസ്‌എല്‍ മാതൃകയിലാകും ലീഗ്. കേരള ഫുട്‌ബോളില്‍ കൂടുതല്‍ പ്രഫഷനല്‍ ക്ലബുകളേയും പ്രഫഷനല്‍ ഫുട്‌ബോള്‍ താരങ്ങളെയും സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍  മീരാൻ ഗ്രൂപ്പുമായി സഹകരിച്ച്‌ പ്രഫഷനല്‍ ലീഗ് അവതരിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന പ്രഫഷനല്‍ താരങ്ങളാകാനും അതുവഴി ഐഎസ്‌എല്‍ ഉള്‍പ്പടെ ഉയര്‍ന്ന തരത്തില്‍ വളരാന്‍ അവസരം നല്‍കാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോള്‍ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുല്‍ത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്ബൻസ്, തൃശ്ശൂരില്‍ നിന്ന് തൃശ്ശൂർ റോർ ഫുട്ബോള്‍…

    Read More »
  • India

    പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല: കോൺഗ്രസ്

    ഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസ് കള്ളപ്പണം സ്വീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. കളളപ്പണം കടത്തിയെങ്കില്‍ സ്വന്തം സര്‍ക്കാറിന് കീഴിലുള്ള ഇഡിയേയും സിബിഐഎയും ഉപയോഗിച്ച്‌ അന്വേഷണം നടത്തണമെന്നും അവർ മോദിയെ വെല്ലുവിളിച്ചു. മോദിയുടെ അദാനി, അംബാനി ബന്ധം രാഹുല്‍ ഗാന്ധി അടമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണ വിഷയമാക്കിയിരുന്നു. ഇതു വഴിതിരിച്ചു വിടാനാണ് മോദിയുടെ പരാമര്‍ശമെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് നടത്തുന്ന അഴിമതിയെ കുറിച്ചാണ് മോദി 10 വര്‍ഷമായി പറയുന്നതെന്നും തെളിയിക്കാനുള്ള ആര്‍ജ്ജവം മോദി കാണിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. തെലങ്കാനയിലെ കരീംനസഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോദി കോണ്‍ഗ്രസിനെതിരെ കള്ളപ്പണ പ്രചാരണം നടത്തിയത്.കോണ്‍ഗ്രസ് ആരോപണം. ഇതിനിടെ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കില്‍ അംബാനിക്കും അദാനിക്കുമെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

    Read More »
Back to top button
error: