Month: May 2024

  • NEWS

    ”മകന്‍ മരിച്ച് കിടക്കുകയായിരുന്നു; യാത്ര പറഞ്ഞ് ഞാന്‍ ഷൂട്ടിംഗിന് പോയി”…

    സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ശാന്തി വില്യംസ്. അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാന്തി തമിഴ് സീരിയല്‍ രംഗത്താണ് കൂടുതല്‍ സജീവമായത്. അന്തരിച്ച ക്യാമറമാന്‍ വില്യംസായിരുന്നു ശാന്തിയുടെ ഭര്‍ത്താവ്. വില്യംസിനെ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും വിവാഹ ജീവിതത്തില്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചും അഭിമുഖങ്ങളില്‍ ശാന്തി സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ തീരുമാന പ്രകാരം നിര്‍ബന്ധിച്ച് തന്നെ വിവാഹം ചെയ്യിച്ചതാണെന്നും തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നെന്നും ശാന്തി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി വില്യംസ്. മകന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് ശാന്തി വില്യംസ് പറയുന്നു. 2020 ഒക്ടോബര്‍ 5 ന് എന്റെ മകന്‍ മരിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ എനിക്ക് അസുഖം വന്നു. വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദ്ദിക്കും. ഞാന്‍ മരിച്ച് പോകുമെന്ന് തോന്നുന്നു, നീ ചേച്ചിമാരെയൊക്കെ നോക്കണം എന്ന് മകനോട് പറഞ്ഞിരുന്നു. നീ പോകില്ല, ഞാനാണ് പോകുകയെന്ന് അന്നവന്‍ പറഞ്ഞു, തളികയ്ക്ക് മുമ്പില്‍ കുമ്പിടാന്‍ തയ്യാറായില്ല. ഞാന്‍ ദൈവത്തിന് മുന്നില്‍ കുമ്പിടില്ല,…

    Read More »
  • Kerala

    യാത്രക്കിടെ യുവതിക്ക് പ്രസവവേദന; കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

    തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് തൃശൂരില്‍നിന്നം തൊട്ടില്‍പാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ജന്മം നല്‍കിയത്. തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാല്‍, പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടര്‍ന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു. എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും 80 ശതമാനം പ്രസവവും കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്ടറും നഴ്സും ബസില്‍ നിന്നുതന്നെ പ്രസവമെടുത്തു. പെണ്‍കുഞ്ഞിനാണ് സെറീന ജന്മം നല്‍കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • Crime

    എട്ടുദിവസം മുന്‍പ് വിവാഹം; ഭാര്യയും അമ്മയുമടക്കം എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി

    ഭോപ്പാല്‍: അമ്മയെയും ഭാര്യയെയുമടക്കം കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് കൂട്ടക്കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കോടാലികൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചിന്ദ്വാരയില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദല്‍ കച്ചാറില്‍ ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ 2.30ന് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഭുര എന്ന ദിനേശ് ഗോണ്ട് അക്രമം അഴിച്ചുവിടുകയായിരുന്നു. അമ്മ സിയാബായി (55), ഭാര്യ വര്‍ഷ (23), സഹോദരന്‍ ശ്രാവണ്‍ കുമാര്‍ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30), സഹോദരി പാര്‍വതി( 16 ) അഞ്ചുവയസ്സുള്ള അനന്തരവന്‍ കൃഷ്ണ, മരുമക്കള്‍ സെവന്തി (4) ,ദീപ (1).എന്നിവരാണ് കൊല്ലപ്പെട്ടത്.എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തില്‍കുളിച്ചു കിടക്കുന്ന കുടുംബാംഗങ്ങളെ കണ്ടത്. നാട്ടുകാരെ കണ്ടതും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീടാണ് വീടിന് 100 മീറ്റര്‍ അകലെ ഇയാളെ നിലയില്‍ കണ്ടെത്തിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. എട്ടുദിവസം മുന്‍പാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്.…

    Read More »
  • Kerala

    12 കോടിയുടെ ഭാഗ്യം; വിഷു ബംപര്‍ നറുക്കെടുത്തു, ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

    തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. വിസി 490987 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായി 12 കോടി ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ആറ് കോടി രൂപയാണ്. VA 490987, VB 490987,VD 490987,VE 490987, VG 490987 ഈ നമ്പറുകള്‍ക്കാണ്. രണ്ടാം സമ്മാനം. VA 160472, VB 12539, VC 736469, VD 367949, VE 171235, VG 553837 മൂന്നാം സമ്മാനം . പത്ത് ലക്ഷം രൂപയാണ് സമ്മാനത്തുക. VA 444237, VB 504534, VC 200791, VD 137919, VE 255939, VG 300513 എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം. അഞ്ച് ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. 300 രൂപയായിരുന്നു ടിക്കറ്റ് വില. 250 രൂപ ടിക്കറ്റ് വിലയുള്ള 10 കോടി രൂപ…

    Read More »
  • Crime

    ലിവ് ഇന്‍ പങ്കാളിയെ ഭയപ്പെടുത്താന്‍ റെയില്‍വേട്രാക്കിലിറങ്ങി; ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: ആത്മഹത്യാഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങിയ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ആഗ്ര സ്വദേശിനിയായ റാണി(38)യാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ലിവ് ഇന്‍ പങ്കാളിയായ കിഷോറുമായി വഴക്കിട്ടാണ് യുവതി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പങ്കാളിയെ ഭയപ്പെടുത്താനായി ആത്മഹത്യാഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങുകയായിരുന്നു. ഈ സമയത്താണ് കേരള എക്സ്പ്രസ് ട്രെയിന്‍ ട്രാക്കിലൂടെ വന്നത്. തുടര്‍ന്ന് യുവതി തിരികെ പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കുതിച്ചെത്തിയ ട്രെയിന്‍ ഇവരെ ഇടിക്കുകയും യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ട്രെയിനിനടിയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. റാണിയും ലിവ് ഇന്‍ പങ്കാളിയായ കിഷോറും ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസമെന്ന് പോലീസ് പറഞ്ഞു. കിഷോറിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായിരുന്നു. സംഭവദിവസവും കിഷോര്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ജീവനൊടുക്കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി യുവതി വീട് വിട്ടിറങ്ങുകയുംചെയ്തു. വീട്ടില്‍നിന്ന് റെയില്‍വേ…

    Read More »
  • Kerala

    ഡോ. വന്ദനദാസിനെ കൊല ചെയ്ത ക്രുരതക്കു നേരെ നീതിപീഠവും മുഖം തിരിച്ചു, പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

    ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയി ജോലി ചെയ്തിരുന്ന വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുകയായിരുന്നു. ചികിത്സക്കായി ആശുപത്രിയിൽ പൊലീസ് കൊണ്ടു വന്ന പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.

    Read More »
  • India

    ഗണേശ ക്ഷേത്രം നിര്‍മ്മിക്കാൻ വേണ്ടി സൗജന്യമായി ഭൂമി നല്‍കി ഇസ്ലാംമത വിശ്വാസികള്‍, പ്രതിഷ്ഠാ ചടങ്ങിലെ അതിഥികള്‍ പള്ളിക്കമ്മിറ്റിക്കാർ

        തിരുപ്പൂരിലെ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിർമ്മിക്കാനായി ഭൂമി നല്‍കി ഇസ്ലാംമത വിശ്വാസികള്‍. ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമി ഭൂമി ക്ഷേത്രം നിർമ്മിക്കാൻ സൗജന്യമായി വിട്ടുനല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടയുള്ള മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത് ഒറ്റപ്പാളയത്ത് 300ന് അടുത്ത് ഹൈന്ദവ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും ആരാധന നടത്താൻ ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. ക്ഷേത്രം നിർമ്മിക്കുവാൻ ഇവർ തീരുമാനിച്ചുവെങ്കിലും അതിനുള്ള സ്ഥലം കണ്ടെത്തനായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഒറ്റപ്പാളയത്തെ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവർ മൂന്ന് സെന്റ് ഭൂമി വിട്ടുനല്‍കിയതോടെയാണ് ക്ഷേത്രം യാഥാർത്ഥ്യമായത്. പ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രധാന അതിഥികളായി ക്ഷേത്ര ഭാരവാഹികള്‍ ക്ഷണിച്ചതും മുസ്ലീം സഹോദരങ്ങളെയാണ്. പ്രതിഷ്ഠാ ചടങ്ങിനെത്തിയ മുസ്ലീം സഹോദരങ്ങളെ മാലയിട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചത്. ചടങ്ങിനെത്തിയവർക്ക് ഭക്ഷണം വിതരണം ചെയ്തത് ആർഎംജെ റോസ് ഗാർഡൻ മുസ്ലീം ജമാഅത്തിലുള്ളവരായിരുന്നു.

    Read More »
  • Crime

    യുവതിയില്‍നിന്ന് ഫോണ്‍പേയിലൂടെ പണം സ്വീകരിച്ചു, പിന്നാലെ അക്കൗണ്ട് മുംബയ് പൊലീസ് മരവിപ്പിച്ചു; പരാതിയുമായി കടയുടമ

    ആലപ്പുഴ: സാധനങ്ങള്‍ വാങ്ങിയ കസ്റ്റമര്‍ ഫോണ്‍പേ വഴി പണം നല്‍കിയതിന് പിന്നാലെ കടയുടമയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ആലപ്പുഴ തലവടി പുത്തന്‍പുരയ്ക്കല്‍ പി എസ് സിന്ധുവിന്റെ അക്കൗണ്ട് മുംബയ് പൊലീസാണ് മരവിപ്പിച്ചത്. തലവടി സ്വദേശിനിയായ യുവതിയാണ് ഫോണ്‍പേ വഴി സിന്ധുവിന് പണം നല്‍കിയത്. കഴിഞ്ഞമാസം 24നാണ് സാധനങ്ങള്‍ വാങ്ങിയതിനുശേഷം യുവതി സിന്ധുവിന് 1000 രൂപ ഫോണ്‍പേയിലൂടെ കൈമാറിയത്. സ്വകാര്യബാങ്കിന്റെ തലവടി ശാഖയിലാണ് സിന്ധുവിന് അക്കൗണ്ടുള്ളത്. മേയ് രണ്ടിനാണ് സിന്ധുവിന് ബാങ്കില്‍ നിന്ന് ആദ്യ നോട്ടീസ് ലഭിക്കുന്നത്. ഫോണ്‍പേയിലൂടെ സ്വീകരിച്ച 1000 രൂപ പിന്‍വലിക്കാനാകില്ലെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്. മേയ് ആറിന് വീണ്ടും നോട്ടീസ് ലഭിച്ചതിന് പിന്നാലെ പണം നല്‍കിയ യുവതിയുമായി സിന്ധു ബാങ്കിലെത്തി. അപ്പോഴാണ് യുവതിയുടെ അക്കൗണ്ടും പൊലീസ് മരവിപ്പിച്ചിരിക്കുന്നതായി അറിയുന്നത്. കഴിഞ്ഞ 22ന് ബാങ്കില്‍ നിന്ന് സിന്ധുവിന് മറ്റൊരു നോട്ടീസ് കൂടി ലഭിച്ചു. അക്കൗണ്ട് പൂര്‍ണമായും മരവിപ്പിച്ചതായാണ് നോട്ടീസിലുണ്ടായിരുന്നത്. മുംബയ് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് ബാങ്ക് അധികൃതര്‍…

    Read More »
  • Crime

    17 കാരന്‍ ഓടിച്ച ബിഎംഡബ്ല്യുവിന്റെ ബോണറ്റിലിരുന്ന് യാത്ര; പിതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍

    മുംബൈ: പൂനയില്‍ പതിനേഴുകാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ടു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അപകടം തേച്ചുമായ്ച്ചുകളയാന്‍ പ്രതിയായ കൗമാരക്കാരന്റെ കുടുംബം നടത്തിയ ഇടപെടലുകളും ഇതിനോടകം തന്നെ വന്‍വിവാദത്തിലേക്ക് നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മുംബൈയില്‍ പതിനേഴുകാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിലിരുന്ന് മറ്റുള്ളവര്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ കൗമാരക്കാരന്റെ പിതാവും ബോണറ്റില്‍ യാത്ര ചെയ്തയാളും അറസ്റ്റിലായി. മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിലാണ് കൗമാരക്കാരന്‍ കാറോടിച്ചത്. ഇതിന്റെ ബോണറ്റില്‍ സുഭം മതാലിയ എന്നയാള്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. അപകടരമായ യാത്ര കണ്ട് കാല്‍നടക്കാരും മറ്റ് വാഹനത്തിലെ ഡ്രൈവര്‍മാരും അമ്പരന്ന് നില്‍കുന്നതും വീഡിയോയിലുണ്ട്. റോഡിലുണ്ടായിരുന്നവരാണ് ഈ അപകട യാത്ര ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെയും ബോണറ്റില്‍ യാത്ര ചെയ്ത 21 കാരനായ മതാലിയെയും അറസ്റ്റ് ചെയ്തതായി കല്യാണ് പൊലീസ്…

    Read More »
  • Kerala

    തെക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യത; അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

    തിരുവനന്തപുരം: തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ മഴ വീണ്ടും ശക്തമായേക്കും.  

    Read More »
Back to top button
error: