KeralaNEWS

യാത്രക്കിടെ യുവതിക്ക് പ്രസവവേദന; കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് തൃശൂരില്‍നിന്നം തൊട്ടില്‍പാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ജന്മം നല്‍കിയത്. തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാല്‍, പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടര്‍ന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു. എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും 80 ശതമാനം പ്രസവവും കഴിഞ്ഞിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്ടറും നഴ്സും ബസില്‍ നിന്നുതന്നെ പ്രസവമെടുത്തു. പെണ്‍കുഞ്ഞിനാണ് സെറീന ജന്മം നല്‍കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: