തിരുപ്പൂരിലെ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിർമ്മിക്കാനായി ഭൂമി നല്‍കി ഇസ്ലാംമത വിശ്വാസികള്‍. ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമി ഭൂമി ക്ഷേത്രം നിർമ്മിക്കാൻ സൗജന്യമായി വിട്ടുനല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടയുള്ള മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്
ഒറ്റപ്പാളയത്ത് 300ന് അടുത്ത് ഹൈന്ദവ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും ആരാധന നടത്താൻ ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. ക്ഷേത്രം നിർമ്മിക്കുവാൻ ഇവർ തീരുമാനിച്ചുവെങ്കിലും അതിനുള്ള സ്ഥലം കണ്ടെത്തനായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഒറ്റപ്പാളയത്തെ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവർ മൂന്ന് സെന്റ് ഭൂമി വിട്ടുനല്‍കിയതോടെയാണ് ക്ഷേത്രം യാഥാർത്ഥ്യമായത്.
പ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രധാന അതിഥികളായി ക്ഷേത്ര ഭാരവാഹികള്‍ ക്ഷണിച്ചതും മുസ്ലീം സഹോദരങ്ങളെയാണ്. പ്രതിഷ്ഠാ ചടങ്ങിനെത്തിയ മുസ്ലീം സഹോദരങ്ങളെ മാലയിട്ടാണ് ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചത്. ചടങ്ങിനെത്തിയവർക്ക് ഭക്ഷണം വിതരണം ചെയ്തത് ആർഎംജെ റോസ് ഗാർഡൻ മുസ്ലീം ജമാഅത്തിലുള്ളവരായിരുന്നു.