Month: May 2024
-
India
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ 2 നാൾ ധ്യാനമിരിക്കും
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കൊഴിഞ്ഞ‌് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കന്യാകുമാരി ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവേകാനന്ദ പാറയിലേക്കുള്ള സന്ദർശകരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ 4.15 ന് കന്യാകുമാരിയിലെത്തും. 2000ലേറെ പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളിലാണ് ധ്യാനമിരിക്കാൻ മോദി കന്യാകുമാരിയില്‍ എത്തുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി ധ്യാനമിരിക്കുക. ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാകും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം. 2019 ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നു.…
Read More » -
Kerala
ഇന്നും നാളെയുമായി സർക്കാർ ഓഫിസുകളിൽ നിന്ന് വിരമിക്കുന്നത് 15,000 പേർ, ആനുകൂല്യങ്ങൾ നൽകാൻ കടമെടുത്തത് 3,500 കോടി
ഇന്നും നാളെയുമായി സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നത് 15000ത്തോളം പേർ. ഇതിൽ പകുതിയും സ്കൂൾ അധ്യാപകർ. സെക്രട്ടേറിയറ്റിൽ മാത്രം 5 സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണ് പടിയിറങ്ങുന്നത്. 800 പേർ പൊലീസിൽനിന്നു വിരമിക്കും. മോട്ടർവാഹന വകുപ്പിനോടു വിട പറയുന്നത് 60 പേർ. ട്രാൻസ്പോർട്ട് വകുപ്പിൽ കണ്ടക്ടർമാരും ഡ്രൈവർമാരും അടക്കം 674 പേർ വിരമിക്കുന്നുണ്ടെങ്കിലും ജൂൺ 1 മുതൽ വീണ്ടും ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക ജോലിക്ക് ചുമതലപ്പെടുത്താനാണു തീരുമാനം. തദ്ദേശവകുപ്പിൽ 300 പേരും റവന്യു വകുപ്പിൽ ഓഫിസ് അസിസ്റ്റന്റ് മുതൽ തഹസിൽദാർ വരെ 461 പേരും വിരമിക്കും. റേഷനിങ് കൺട്രോളറും 7 ജില്ലാ സപ്ലൈ ഓഫിസർമാരും ഉൾപ്പെടെ 66 പേരാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിൽനിന്നു വിരമിക്കുന്നത്. ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും അടക്കം 1,099 പേർ കൂട്ടത്തോടെ പുറത്തിറങ്ങും. പക്ഷേ പകരം നിയമനം ഉടൻ നടക്കില്ല. ജീവനക്കാരുടെ എണ്ണം…
Read More » -
India
നായ പലപ്പോഴും അപകടകാരി, ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരം: നായയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
രണ്ട് മാസം മുമ്പ് സ്വന്തം വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ മണ്ണാര്‍ക്കാട്ടെ ഹോമിയോ ഡോക്ടര്‍ റംലത്ത് (42) ഒടുവിൽ പേവിഷ ബാധയേറ്റാണ് മരിച്ചത്. വീടുകളിൽ നായകളെ വളർത്തുന്ന പലർക്കും ഈ സംഭവം ഒരു മുന്നറിയിപ്പാണ്. നായയെ ഏറ്റവും വിശ്വസ്ത മൃഗമായി പലരും കണക്കാക്കുന്നു. ഇക്കാരണത്താൽ, കുടുംബത്തിലെ ഒരു അംഗങ്ങളെപ്പോലെ നായ്ക്കളെ പരിഗണിക്കുന്നു. എന്നാൽ മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീര സംവിധാനങ്ങൾ തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നായയെ വളർത്തുന്നവർ ചില പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ❖ ശുചിത്വം ശ്രദ്ധിക്കുക കൈ കഴുകുന്നതിനു പുറമേ, ശുചിത്വം ശീലമാക്കുന്നത് രോഗാണുക്കൾ പടരുന്നത് തടയാൻ സഹായിക്കും. നായയെ അടുക്കളയിൽ നിന്ന് അകറ്റി നിർത്തുക. കിടക്കുന്ന സ്ഥലവും മറ്റും ആഴ്ചയിൽ 2 തവണ എങ്കിലും അണുവിമുക്തമാക്കുക. അടുക്കളയിലോ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തോ കുളിമുറിയിലോ നായയെ കുളിപ്പിക്കരുത്. നായ ഇടപഴകുന്ന തറയും വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ❖ കൈ കഴുകുന്നത്…
Read More » -
Kerala
അറിയാതെ മലവും മൂത്രവും പോകുന്നു: അപൂര്‍വ്വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം, 14കാരിക്ക് ഇനി സാധാരണ ജീവിതം
അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണമാണ് കുട്ടി ഈ ദുരിതം നേരിട്ടിരുന്നത്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായി തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമായി പൂർത്തികരിച്ചത്. സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്‌സ് ലീനാ തോമസാണ് ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിഞ്ഞിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെകുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പെര്‍ ധരിച്ചിരിക്കുന്ന കാര്യം ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് അവൾ നഴ്‌സിനോട് പറയുന്നത്. അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ദിവസവും 5 മുതല്‍ 6 വരെ ഡയപ്പെര്‍ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. ഇതുമൂലം കുട്ടി വളരെയേറെ…
Read More » -
Kerala
സാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ നിരവധി ജീവൻ രക്ഷിച്ച കരിമ്പ ഷമീര്‍ അന്തരിച്ചു
പാലക്കാട്: സാഹസിക രക്ഷാപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെ രക്ഷിച്ചിതിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിൽ അംഗമായിരുന്നു. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ തൊഴിലാളികൾ അകപ്പെട്ടപ്പോഴും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഷമീർ. ആരും ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന സാഹസികനായിരുന്നു കരിമ്പ ഷമീര്‍. ഡാമിലും പുഴയിലും പാറക്കെട്ടുകളിലും തുടങ്ങി ഭയമില്ലാതെ എവിടെയും എത്തിയിരുന്ന ഷമീര്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്.
Read More » -
LIFE
ഈ ഒരു സൂത്രം ചെയ്താല്‍ മതി! ഇനി ഒരു വര്‍ഷത്തേക്കുള്ള പുളി 2 വര്‍ഷം ഉപയോഗിച്ചാലും തീരില്ല…
അടുക്കള പണികള്‍ എളുപ്പത്തില്‍ തീര്‍ക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളില്‍ മിക്ക ആളുകളും. എന്നാല്‍ അവയില്‍ പലതിനും ഉദ്ദേശിച്ച റിസള്‍ട്ട് ലഭിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അടുക്കള ജോലികളില്‍ തീര്‍ച്ചയായും ഉപകാരപ്പെടുന്ന ചില കിടിലന്‍ ടിപ്പുകള്‍ വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി പെട്ടെന്ന് വൃത്തിയാക്കി എടുക്കാനും, ക്ലീന്‍ ചെയ്യുമ്പോള്‍ കണ്ണില്‍നിന്ന് വെള്ളം വരുന്നത് ഒഴിവാക്കാനുമായി അല്പനേരം വെള്ളത്തില്‍ ഇട്ടു വയ്ക്കാവുന്നതാണ്. ഇതേ രീതിയില്‍ തന്നെ വെളുത്തുള്ളിയും കുറച്ചുനേരം വെള്ളത്തില്‍ ഇട്ടുവച്ച ശേഷം തോല് കളയുകയാണെങ്കില്‍ എളുപ്പത്തില്‍ വൃത്തിയാക്കി എടുക്കാനായി സാധിക്കും. കടയില്‍ നിന്നും കൂടുതലായി പുതിനയില വാങ്ങിക്കൊണ്ടു വരുമ്പോള്‍ അവ പെട്ടെന്ന് കേടായി പോകുന്നത് ഒരു പതിവായിരിക്കും. എന്നാല്‍ കൂടുതല്‍ നാള്‍ ഇല യാതൊരു കേടും കൂടാതെ സൂക്ഷിക്കാനായി തണ്ടില്‍ നിന്നും ഇല മാത്രം നുള്ളിയെടുത്ത് ഒരു എയര്‍ ടൈറ്റ് ആയ കണ്ടെയ്‌നറില്‍ സൂക്ഷിച്ചു വച്ചാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ ഇല പെട്ടെന്ന് എടുത്ത് ഉപയോഗിക്കാനും സാധിക്കുന്നതാണ്. ഉപ്പിട്ട് വയ്ക്കാത്ത…
Read More » -
Crime
തൃശൂരില്‍ പ്രവാസിയുടെ വീടിന് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു
തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ പ്രവാസിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കരുവാന്‍കുളം ഗുരുജി റോഡില്‍ നായരുപറമ്പില്‍ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്ഫോടക വസ്തുഎറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഈ സമയം ബിജുവിന്റെ ഭാര്യ സംഗീതയും 4 പെണ്‍മക്കളും, അമ്മ തങ്കയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറയുന്നു. വീടിന്റെ ചുമരിലേക്കാണ് എറിഞ്ഞത്. സ്ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. എറിഞ്ഞത് നാടന്‍ ബോംബാണെന്നാണ് സൂചന. സ്‌ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാര്‍ ആരോപിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
India
സ്റ്റേഷനില്‍ കയറി പട്ടാളം പോലീസിനിട്ട് പൊട്ടിച്ചു! നാലു പേര്‍ ആശുപത്രിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ പോലീസ് ഉദ്യോഗസ്ഥരെ സൈന്യം സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൈനികരുടെ മര്‍ദനമേറ്റ നാല് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ റയീസ് ഖാന്‍, ഇംതിയാസ് മാലിക്, കോണ്‍സ്റ്റബിള്‍മാരായ സലീം മുഷ്താഖ്, സഹൂര്‍ അഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ സൗരയിലുള്ള സ്‌കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സൈനികര്‍ കുപ്വാരയിലെ പോലീസ് സ്റ്റേഷനില്‍ കയറുകയും പോലീസുകാരെ മര്‍ദിക്കുകയുമായിരുന്നു. എന്താണ് മര്‍ദനത്തിന്റെ യഥാര്‍ഥ കാരണമെന്ന് പോലീസോ സൈന്യമോ വെളിപ്പെടുത്തിയിട്ടില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായ സൈനികന്റെ കുപ്വാരയിലെ ബത്‌പോരയിലുള്ള വീട്ടില്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തിയിരുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
Read More » -
Kerala
12 കോടിയുടെ വിഷു ബമ്പര്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വിറ്റ ടിക്കറ്റിന്; സമ്മാനം ആലപ്പുഴയില്‍?
തിരുവനന്തപുരം: വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ വിറ്റ ടിക്കറ്റിനാണ്. കൈതവന സ്വദേശി അനില്‍ കുമാറിന്റെ തൃകാര്‍ത്തിക ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ചില്ലറ വില്‍പനക്കാരിയായ പഴയവീട് സ്വദേശി ജയയാണ് അനില്‍ കുമാറിന്റെ കൈയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. ജയയുടെ കടയില്‍ നിന്നാണ് ടിക്കറ്റ് വിജയി സ്വന്തമാക്കിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്നും ജയ പ്രതികരിച്ചു. കടയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവര്‍ ഉണ്ട്. അവരില്‍ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവര്‍ വ്യക്തമാക്കി. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ്…
Read More » -
NEWS
ആകാശത്തിലൂടെ മനുഷ്യ വിസര്‍ജ്യം നിറച്ച ബലൂണുകള്‍; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ
സിയോള്‍: മാലിന്യങ്ങള്‍ നിറച്ച ബലൂണുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ദക്ഷിണ കൊറിയ. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വഹിച്ച 260 ബലൂണുകളാണ് കണ്ടെത്തിയത്. ഉത്തര കൊറിയയില്‍ നിന്നുള്ളതാണ് ഈ ബലൂണുകള്‍ എന്നാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ദക്ഷിണ കൊറിയന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബലൂണുകളും അതില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും തൊടരുതെന്നും സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളില്‍ എട്ടെണ്ണത്തിലും ഇത്തരത്തിലുള്ള ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബലൂണുകളില്‍ ഉത്തര കൊറിയന്‍ പ്രചരണ ലഘുലേഖകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ പ്രദേശങ്ങളില്‍ ലഘുലേഖയും മറ്റ് മാലിന്യങ്ങളും ഇടയ്ക്കിടെ വിതറുന്നുണ്ടെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും ഉത്തര കൊറിയ നേരത്തേ അറിയിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. വീടിന് പുറത്തിറങ്ങരുതെന്ന് സിയോളിന്റെ വടക്ക് ഭാഗത്തും അതിര്‍ത്തി പ്രദേശത്തും താമസിക്കുന്നവര്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി. അജ്ഞാത വസ്തുക്കള്‍…
Read More »