Month: May 2024

  • NEWS

    ‘വഴക്കി’നെച്ചൊല്ലി സംവിധായകനും നടനും തമ്മില്‍ വഴക്ക്; ടൊവീനോ റിലീസ് മുടക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധന്‍

    സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിനുള്ള ചിത്രമാണ് വഴക്ക്. ടൊവിനോയായിരുന്നു നായകനായി എത്തിയത്. ചിത്രം റിലീസ് ചെയ്തിരുന്നില്ല. നിര്‍മാതാക്കളില്‍ ഒരാളുമായ ടൊവിനോ തോമസിന് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ് കച്ചവടതാല്‍പര്യങ്ങളാണ് എല്ലാകാലത്തും സമൂഹം എന്ത് അറിയണം, എന്ത് ചിന്തിക്കണം, എങ്ങനെ ചലിക്കണം എന്ന് നിശ്ചയിച്ചിരുന്നത്. എത്രതന്നെ പ്രാധാന്യം ഉണ്ടായിരുന്നാലും എല്ലാ സംഭവങ്ങളും വാര്‍ത്തകള്‍ ആവാത്തപോലെ, എത്രതന്നെ വിപ്ലവകരമായിരുന്നാലും എല്ലാ അറിവുകളും സമൂഹത്തിന്റെ മുന്നില്‍ എത്തുന്നില്ല, എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രം ചര്‍ച്ചചെയ്യുന്നില്ല, എല്ലാ കലകളും പ്രസിദ്ധീകൃതമാകുന്നില്ല. കാരണം മറ്റൊന്നുമല്ല; ജനങ്ങള്‍ എന്ത് കാണണം, എങ്ങനെ ചിന്തിക്കണം എന്ന് നിശ്ചയിക്കുന്ന ഒരു സാമ്പത്തിക അജണ്ടയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്നതുതന്നെ. പ്രസിദ്ധമായില്ലെങ്കില്‍ അറിവൊന്നും അറിവല്ലെന്നും കലയൊന്നും കലയല്ലെന്നും ചിന്തിക്കുന്ന ജനതയുടെ സാമാന്യബുദ്ധിയെ മുതലെടുത്തു കൊണ്ടാണ് കച്ചവട താല്പര്യങ്ങളുടെ ഈ അജണ്ട നടപ്പാക്കപ്പെടുന്നത്. പുറമെ നിന്ന് നോക്കുമ്പോള്‍ നിര്‍ഭാഗ്യമെന്ന് തോന്നാമെങ്കിലും ഉള്ളില്‍ നിന്ന് അറിയുമ്പോള്‍ ഭാഗ്യമെന്ന് ബോധ്യമുള്ള ചില സംഭവങ്ങളിലൂടെ കടന്നുപോകാന്‍ അവസരം…

    Read More »
  • Crime

    കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചത് മക്കള്‍ തമ്മിലുള്ള തര്‍ക്കംമൂലം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷനും

    കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ പിതാവിനെ മകന്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് പോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശിച്ചു. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഏരൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അജിത്തും കുടുംബവുമാണ് പിതാവായ ഷണ്‍മുഖനെ (70) ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മൂന്ന് ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് മകന്‍ പോയത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പിതാവിനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. മകന്‍ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികെയെത്തുമ്പോള്‍ ഉപേക്ഷിച്ച പിതാവിനെ ഏറ്റെടുക്കാമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കിടപ്പുരോഗിയായ പിതാവിനെ നോക്കുന്നില്ലെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണമാണ് പിതാവിനെ നോക്കാന്‍ സാധിക്കാത്തതെന്നാണ് പൊലീസിനോട് അജിത്ത് പറഞ്ഞത്.…

    Read More »
  • Crime

    പതിനഞ്ചുകാരിയെ കൈയും കാലും കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ പിടികൂടാനായി ശ്രമം നടക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. വെള്ളിയാഴ്ചയാണ് ട്രാക്ടര്‍ ട്രോളിക്കടിയില്‍ കൈകളും കാലുകളും ബന്ധിച്ച നിലയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തുന്നത്. പ്രതികളിലൊരാളായ സ്ത്രീ ഒരു പുരുഷനോട് ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പൊലീസില്‍ നല്‍കിയി പരാതിയില്‍ പറയുന്നു. പ്രദേശവാസിയായ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളായ രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതികളായ സ്ത്രീയെയും പുരുഷന്മാരില്‍ ഒരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മൂവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

    Read More »
  • Crime

    വാട്ടര്‍ പ്യൂരിഫയര്‍ സര്‍വീസ് ചെയ്യാനെത്തി ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം; അടികൊണ്ടോടിയ ടെക്നീഷ്യന്‍ പിടിയില്‍

    ബംഗളൂരു: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ബംഗളൂരുവിലെ വാട്ടര്‍ പ്യൂരിഫയര്‍ ടെക്നീഷ്യനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ ബേഗൂരില്‍ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടര്‍ പ്യൂരിഫയര്‍ സര്‍വീസിനെത്തിയ ടെക്നീഷ്യന്‍ അതിക്രമം കാട്ടിയത്. സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്യൂരിഫയര്‍ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനല്‍കി. തുടര്‍ന്ന് ടെക്നീഷ്യന്‍ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു. ടെക്നീഷ്യനെ ജോലി ഏല്‍പ്പിച്ച പരാതിക്കാരി അടുക്കളയിലേക്ക് പോയി. ഇതിനിടെയാണ് ടെക്നീഷ്യന്‍ അടുക്കളയിലെത്തി യുവതിയെ കടന്നുപിടിച്ചത്. ഉടന്‍തന്നെ യുവതി ഇയാളെ തള്ളിമാറ്റി. പിന്നാലെ ഇയാളെ തളളി പുറത്താക്കുകയും അടുക്കള വാതില്‍ അകത്തുനിന്ന് പൂട്ടുകയുംചെയ്തു. തുടര്‍ന്ന് സമീപത്തുള്ള സുഹൃത്തിനെ ഫോണില്‍വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. വിവരമറിഞ്ഞ് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ പ്രതി അടുക്കളയുടെ ജനലിന് സമീപം നില്‍ക്കുകയായിരുന്നു. സുഹൃത്ത് ഇയാളെ…

    Read More »
  • Kerala

    രാജ്യസഭ മുഖ്യം ബിഗിലേ; രണ്ടാം സീറ്റ് ചോദിക്കാന്‍ സിപിഐ, മാണി ഗ്രൂപ്പ്

    തിരുവനന്തപുരം: കയ്യിലുള്ള മൂന്നു രാജ്യസഭാ സീറ്റില്‍ രണ്ടില്‍ മാത്രമേ ജയിക്കാനാകൂ എന്നിരിക്കെ വിജയസാധ്യതയുള്ള രണ്ടാം സീറ്റ് എല്‍ഡിഎഫില്‍ സിപിഐക്കോ കേരള കോണ്‍ഗ്രസി(എം)നോ രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാനത്തെ ഒന്നാമത്തെ നേതാവാണു സ്ഥാനമൊഴിയുന്നത്. ഇരു പാര്‍ട്ടികള്‍ക്കും രാജ്യസഭാ സീറ്റ് അഭിമാനപ്രശ്‌നമാണ്. അവകാശവാദമുന്നയിക്കാന്‍ സിപിഐയും കേരള കോണ്‍ഗ്രസും (എം) തീരുമാനിച്ചു. യുഡിഎഫിനു ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് മുസ്‌ലിം ലീഗിനു നല്‍കാന്‍ ധാരണയായിരുന്നു. ബിനോയ് വിശ്വം, ജോസ് കെ.മാണി, എളമരം കരീം എന്നിവരുടെ കാലാവധിയാണു ജൂലൈ 1ന് അവസാനിക്കുന്നത്. ഒരു സീറ്റില്‍ സിപിഎം മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. ഇടതുമുന്നണി ഭരണത്തിലുള്ള ഘട്ടങ്ങളില്‍ രാജ്യസഭയില്‍ ഒരേസമയം തങ്ങള്‍ക്കു രണ്ടു പേരുണ്ടാകാറുണ്ടെന്നതാണു സിപിഐയുടെ അവകാശവാദം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാര് എന്ന മത്സരം കേരള കോണ്‍ഗ്രസു(എം)മായുണ്ട്. തദ്ദേശതിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ കേരള കോണ്‍ഗ്രസി(എം)നു സീറ്റ് വിട്ടു നല്‍കി മത്സരത്തില്‍ പിന്നോട്ടുപോകാന്‍ സിപിഐ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രാജ്യസഭാംഗത്വവുമായാണു ജോസ് കെ.മാണിയുടെ പാര്‍ട്ടി എല്‍ഡിഎഫിലെത്തിയത്. യുഡിഎഫിന്റെ ഭാഗമായി 2018ല്‍ ജയിച്ച രാജ്യസഭാ സീറ്റ്…

    Read More »
  • India

    ഊട്ടിയിലെ ഇ-പാസ് വൻ തിരിച്ചടി: സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്, പുഷ്പ മഹോത്സവവും പ്രതിസന്ധിയിൽ

    ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് പ്രാബല്യത്തിലായതോടെ സഞ്ചാരികളുടെ വരവിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ വളരെ കുറവാണ്. രാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളിൽ എത്തിയിരുന്നത്. എന്നാൽ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇതിനിടെ 126ാമത് ഊട്ടി പുഷ്പമഹോത്സവത്തിന് സസ്യോദ്യാനത്തിൽ തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന വസന്തകാല ഉത്സവം 20ന് സമാപിക്കും. ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക. കൂടാതെ രണ്ട് ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് ഒരുക്കിയ ആന, പക്ഷികൾ, മത്സ്യങ്ങൾ, വരയാടുകൾ, കാട്ടുപോത്ത് തുടങ്ങിയവയുടെ മാതൃകകളും മനംകവരുന്ന കാഴ്ചകളാണ്. സസ്യോദ്യാനത്തിലെ പച്ചപ്പുൽമൈതാനമാണ് മറ്റൊരു പ്രത്യേകത. പത്ത് ലക്ഷം പൂച്ചെടികളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എന്തായാലും സഞ്ചാരികളുടെ കുറവ് പുഷ്പ മഹോത്സവത്തെയും പ്രതിസന്ധിയിലാക്കും. ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പുതിയ നിയമം പ്രതിസന്ധിയിലാക്കി. വ്യാപാരത്തിൽ വൻ ഇടിവാണ്…

    Read More »
  • Crime

    വൈറലാകാൻ തോക്കും പിടിച്ച് ഹൈവേയിൽ നൃത്തം; യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹൈവേയില്‍ സോഷ്യല്‍ മീഡിയ സ്റ്റാറിന്റെ തോക്കുമായുള്ള നൃത്തം വിവാദത്തില്‍. സിമ്രാന്‍ യാദവ് എന്ന സാമൂഹ്യമാധ്യമങ്ങളിലെ താരമാണ് ലഖ്നൗവിലെ ഹൈവേയില്‍ തോക്ക് ചൂണ്ടി ഭോജ്പുരി ഗാനത്തിന് ചുവടുകള്‍ വെച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വരികയായിരുന്നു. ഹൈവേയില്‍ നിയമം ലംഘിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ജി ചൗധരി എന്നയാള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിമ്രാന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് കല്യാണ്‍ജി ചൗധരിയുടെ പരാതി. ഹൈവേയില്‍ തോക്കുമായി നൃത്തം ചെയ്തതിനാല്‍ നിയമം ലംഘിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് ചൗധരി പറയുന്നത്. ലഖ്നൗ പൊലീസിന്റെ നിരവധി ഔദ്യോഗിക അക്കൗണ്ടുകളും അദ്ദേഹം തന്റെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോയ്ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് പ്രതികരിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ ലഖ്നൗ പൊലീസിനോട് നിര്‍ദ്ദേശിച്ചുവെന്ന് യുപി പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ മറുപടി നല്‍കുകയായിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലഖ്നൗ പൊലീസ് പറഞ്ഞു. അതേസമയം, നിരവധി പേരാണ്…

    Read More »
  • Crime

    നടി ജ്യോതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോര്‍ന്നു; മുഴുവന്‍ വീഡിയോയും പങ്കുവയ്ക്കുമെന്ന് ഭീഷണി

    ബംഗളുരു: പ്രമുഖ കന്നഡ ടെലിവിഷന്‍ താരം ജ്യോതി റായിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. നടിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ അജ്ഞാത അക്കൗണ്ട് വഴി ചോര്‍ന്നത്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലില്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ മുഴുവന്‍ വീഡിയോകളും പങ്കുവയ്ക്കുമെന്ന് ചിത്രങ്ങള്‍ പങ്കുവച്ചയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. വിഷയത്തില്‍ നടിയുടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ജോഗുല, കിന്നരി തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകളിലൂടെയാണ് ജ്യോതി റായ് ശ്രദ്ധനേടുന്നത്. തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെയാണ് താരം കൂടുതല്‍ പ്രശസ്തയായത് സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടിയുടെ ആരാധകര്‍ ഉള്‍പ്പെടെ ബംഗളുരു പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം സംഭവത്തില്‍ നടിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. സീതാരാമ കല്യാണ, ഗന്ധദ ഗുഡി, 99 തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ജ്യോതി റായ് വേഷമിട്ടിട്ടുണ്ട്. തെലുങ്ക് സംവിധായകന്‍ സുകുമാര്‍ പൂര്‍വാജുമായുള്ള വിവാഹം ജ്യോതിയ്ക്ക്…

    Read More »
  • Crime

    ഭാര്യയ്ക്ക് നേരെ ‘ഐസ്‌ക്രീം’ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ മകന്‍ ആശുപത്രിയില്‍

    കാസര്‍കോട്: ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭര്‍ത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാന്‍ പിന്നാലെ ഓടിയ ഭര്‍ത്താവ് എറിഞ്ഞ ‘ഐസ്‌ക്രീം’ ആസിഡ് അബദ്ധത്തില്‍ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സുരേന്ദ്രനാഥിന്റെ മകന്‍ പിവി സിദ്ധുനാഥിനാണ് (20) ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് ബോള്‍ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്താന്‍ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. ഐസ്‌ക്രീം എന്ന വ്യാജേന ബോള്‍ ഐസ്‌ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ…

    Read More »
  • India

    ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കെജ്രിവാള്‍; റോഡ് ഷോയോടെ പ്രചാരണം തുടങ്ങും

    ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നോതാക്കള്‍ക്കുമൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വന്‍ റോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പോലീസിനു പുറമെ സിആര്‍പിഎഫിന്റെയും ദ്രുത കര്‍മസേനയുടെയും വലിയ സംഘം ഇവിടെ നിലയിറപ്പിച്ചിരുന്നു. ക്ഷേത്ര ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് റോസ് അവന്യുവിലുള്ള പാര്‍ട്ടി ആസ്ഥാനത്തുവെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. വൈകിട്ടോടെ കിഴക്കന്‍ ഡല്‍ഹിയിലുള്‍പ്പെടെ വിവിധ റോഡ് ഷോകളിലും പങ്കെടുക്കും. മദ്യനയക്കേസില്‍ ഒന്നരമാസത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളുടെയും ആഹ്ലാദാരവങ്ങള്‍ക്കിടെയാണ് കെജ്രിവാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. സംസ്ഥാനമന്ത്രിമാരടക്കമുള്ള ആപ് നേതാക്കളും ഭാര്യ സുനിതയും…

    Read More »
Back to top button
error: