Month: May 2024
-
Kerala
കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് സാധാരണഗതിയില്‍; ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ സാധാരണഗതിയിലേക്ക്. ഇന്ന് രാവിലെ എട്ട് മണിക്ക് റാസല്‍ഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയത്. ബാക്കി എല്ലാ വിമാനങ്ങളും കൃത്യ സമയത്ത് സര്‍വീസ് നടത്തുന്നുണ്ടെന്ന് കരിപ്പൂരിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന എല്ലാ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാന്‍ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു വിവരം. ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര കഴിഞ്ഞ ദിവസം മുടങ്ങി. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും ഇന്നലെയും വിമാന സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനായില്ല. ഗള്‍ഫ് രാജ്യങ്ങളിലേക്കാണു കരിപ്പൂരില്‍നിന്നു കൂടുതല്‍ യാത്രക്കാര്‍ പോകുന്നത്. വിമാനം മുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് പതിനായിരം രൂപയിലധികമാണു വര്‍ധിച്ചത്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
Read More » -
India
പോളിംഗ് വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കാലതാമസം: സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി: പോള്‍ ചെയ്ത വോട്ടുകളുടെ ഔദ്യോഗിക കണക്കുകള്‍ ഉടൻ പ്രസിദ്ധീകരിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹർജി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ കണക്കുകള്‍ പുറത്തുവിടാൻ കാലതാമസമെടുക്കുന്നുവെന്നും ഇതില്‍ ആശങ്കയുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ 11 ദിവസത്തിനുശേഷവും രണ്ടാം ഘട്ടത്തിലേത് നാലു ദിവസത്തിനുശേഷവുമാണ് പ്രസിദ്ധപ്പെടുത്തിയത്.ആദ്യം പുറത്തുവന്ന വിവരങ്ങളില്‍നിന്ന് അന്തിമ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ അഞ്ചു ശതമാനത്തിലധികം വ്യത്യാസമുണ്ടെന്നും ഹർജിയില്‍ സൂചിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിലും പോളിംഗ് അവസാനിച്ചശേഷം എല്ലാ പോളിംഗ് സ്റ്റേഷനുകളും തിരിച്ചുള്ള വോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ അപ്പോള്‍തന്നെ പ്രസിദ്ധീകരിക്കുക, പോള്‍ ചെയ്ത വോട്ടുകള്‍ പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള ടാബുലേഷൻ ഡാറ്റ നല്‍കുക, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ ഫോം കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് എഡിആർ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുന്നത്.
Read More » -
NEWS
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ഡല്‍ഹി: എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ അർജുൻ എന്ന യുവാവാണ് അറസ്റ്റിലായത്. പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പല്ലുകള്‍ കൊണ്ടുള്ള മുറിവുകള്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു. പ്രതി മുമ്ബും സമാനമായ ഹീനമായ പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മെയ് 6 ന് ഉച്ചയ്ക്ക് ശേഷം അന്ധേരിയ മോഡിലെ തൻ്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഇയാള്‍ കൊണ്ടുപോവുകയായിരുന്നു. അധികൃതരുടെ പെട്ടെന്നുള്ള ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതിയെ പിടികൂടാനും ഇടയാക്കിയത്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിർണായക തെളിവായി പുറത്തുവന്നിട്ടുണ്ട്.
Read More » -
India
ഓര്‍മ്മക്കുറിപ്പില്‍ ‘ബൈബിള്‍’ എന്ന പദം ;കരീനയ്ക്ക് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്
ഗര്‍ഭകാല ഓര്‍മ്മക്കുറിപ്പില്‍ ‘ബൈബിള്‍’ എന്ന പദം ഉപയോഗിച്ചതിന് കരീന കപൂറിന് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്. ബൈബിള്‍ എന്ന വാക്ക് എന്തിനാണ് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നടിയോട് കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പുസ്തകങ്ങള്‍ വില്‍ക്കുന്നവര്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. 2021-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം, 43-കാരിയായ നടിയുടെ ഗര്‍ഭകാല യാത്രയെ വിവരിക്കുകയും അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള നുറുങ്ങുകളുമാണ്.
Read More » -
Kerala
സൂര്യാഘാതമേറ്റെന്ന് നിഗമനം; കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് നിഗമനം. പ്ലാമൂട്ടുകടയില്‍ കെട്ടിടനിർമ്മാണത്തില്‍ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടൻ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയില്‍. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യ: അനിത, മക്കള്‍: ശരത്ത്, ശരണ്‍.
Read More » -
Kerala
മുന്‍ഭാഗത്തെ വീല്‍ അടക്കം തെറച്ചുപോയി; ഓട്ടോറിക്ഷയില്‍ ഇടിച്ചു ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോട്ടയം: പാറമ്ബുഴ പൈപ്പ് ലൈന്‍ റോഡില്‍ അമിത വേഗത്തില്‍ മുന്‍പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നു വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാറമ്ബുഴ മഠത്തില്‍പറമ്ബില്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ ജിത്തു(23) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് മോസ്‌കോ കവലയ്ക്കു സമീപമാണ് അപകടം നടന്നത്.അപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു പേര്‍ക്കു പരിക്കേറ്റു. ബൈക്കിന്റെ അമിത വേഗമാണ് അപകടത്തിലേക്കു നയിച്ചത്. അപകടത്തില്‍ ബൈക്കിന്റെ മുന്‍ഭാഗത്തെ വീല്‍ അടക്കം തെറച്ചുപോയി. ഗുരുതര പരുക്കേറ്റ ജിത്തുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും രണ്ടു യാത്രക്കാരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Health
വീര്‍ത്ത വയറിന് പിന്നിലെ ഗുരുതരാവസ്ഥകള്‍ അറിയാതെ പോകരുത്
പലപ്പോഴും അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളുമാണ് വയര്‍ വീര്‍ക്കുന്നതിന്റെ കാരണമായി പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളല്ലാതെ ചില ഗുരുതരമായ അവസ്ഥകള്‍ അതിന് പിന്നിലുണ്ട് എന്ന കാര്യം ഓര്‍ത്തിരിക്കണം. ദഹനക്കേട്, പ്രസവാനന്തരം, ആര്‍ത്ത വിരാമം, മലബന്ധം, എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും വീര്‍ത്ത വയറിന്റെ കാരണങ്ങളാണ്. എന്നാല്‍ ഇതല്ലാതെ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ട്. പലപ്പോഴും മൂത്രാശയ അണുബാധ ഒരു സാധാരണ കാര്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം അണുബാധകള്‍ വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു എന്നത് പലരും ശ്രദ്ധിക്കുന്നില്ല. ഇവര്‍ക്ക് ഇടക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും അടിവയറ്റിലെ സമ്മര്‍ദ്ദവും അമിതവണ്ണം പോലെ തോന്നുന്നതും എല്ലാം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം അതുണ്ടാക്കുന്ന അപകടം പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. നിങ്ങള്‍ക്ക് ആരോഗ്യകരമായ കരള്‍ അല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ വയറ് വീര്‍ത്തതായി കാണപ്പെടുന്നു. പലപ്പോഴും മദ്യപാനം, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന കരള്‍ രോഗം…
Read More » -
Kerala
ഡെങ്കിപ്പനി ബാധിച്ച് ഗർഭിണിയായ അധ്യാപിക മരിച്ചു
കാസർകോട്: ഡെങ്കിപ്പനി ബാധിച്ച് അധ്യാപിക മരിച്ചു.ബളാലിലെ ഇഞ്ചിയില്‍ രാകേഷ് ബാബുവിന്‍റെ ഭാര്യ വൃന്ദ (34) ആണ് മരിച്ചത്. ബളാല്‍ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താത്കാലിക അധ്യാപികയായിരുന്നു. ഗർഭിണിയായ യുവതി കഴിഞ്ഞമാസമാണ് പോണ്ടിച്ചേരിയില്‍ ജോലിചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ പോയത്. അവിടെവച്ചാണ് പനി ബാധിച്ചത്.ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്നു രാവിലെ ബളാലിലെ വീട്ടുപറമ്ബില്‍. ബളാല്‍ ചെമ്മഞ്ചേരിയിലെ ശാന്തയുടെ മകളാണ്. ഏകമകള്‍: ധ്വനി.
Read More » -
India
ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടർക്കൊപ്പം രണ്ട് യുവാക്കൾ; കൈയ്യോടെ പൊക്കി ഭർത്താവ്
ഭാര്യയായ വനിതാ ഡോക്ടറേയും രണ്ട് യുവാക്കളെയും ഹോട്ടൽ മുറിയിൽ നിന്നും കൈയ്യോടെ പൊക്കി ഭർത്താവ്.ഉത്തര്‍പ്രദേശിൽ കാസ്ഗഞ്ചിലെ ഒരു ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ രണ്ട് യുവാക്കള്‍ക്കൊപ്പം കഴിയവേ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ ഭാര്യയെയാണ്, മറ്റൊരു ആശുപത്രിയിലെ ഡോക്ടറായ ഭര്‍ത്താവും കുടുംബവും കൈയ്യോടെ പിടികൂടിയത്. കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ യുവാവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും യുവാക്കളെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. യുവതി അടക്കമുള്ളവരെ ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ സ്വദേശികളാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്.
Read More » -
Crime
ലഹരിമോചന കേന്ദ്രത്തില്‍ പോകാന്‍ നിര്‍ബന്ധിച്ചത് പകയായി; യുവാവ് അമ്മയെ വെടിവെച്ചും ഭാര്യയെ തലയ്ക്കടിച്ചും മൂന്നുമക്കളെ എറിഞ്ഞും കൊന്നു
ലക്‌നൗ: ലഹരിമോചന കേന്ദ്രത്തില്‍ പോവാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതിന് ഉത്തര്‍പ്രദേശ് സീതാപുരില്‍ അമ്മയേയും ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ലഖ്നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ സീതാപുരില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. 42 വയസ്സുകാരന്‍ അനുരാഗ് സിങാണ് ക്രൂരകൃത്യം ചെയ്ത് ആതമഹത്യ ചെയ്തത്. ലഹരിക്കടിമപ്പെട്ട് മാനസിക വിഭ്രാന്തികാണിക്കുന്ന അനുരാഗ് സ്ഥിരമായി കുടുംബവുമായി വഴക്കിടുമായിരുന്നുവെന്ന് പാലപുര്‍ പോലീസ് വ്യക്തമാക്കി. പല തവണ കുടുംബം ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്നായിരുന്നു കൂട്ടക്കൊലപാതകം. ആദ്യം 65 വയസ്സുകാരിയായ അമ്മ സാവിത്രിയെ വെടിവെച്ചുകൊന്നു. പിന്നീട് ഭാര്യ പ്രിയങ്ക(45)യെ ഇരുമ്പുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. ശേഷം വീടിന് മുകളില്‍ നിന്ന് 12 ഉം ഒമ്പതും ആറും വയസ്സുള്ള മൂന്ന് മക്കളെ എറിഞ്ഞുകൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂട്ടക്കൊലയ്ക്ക് ശേഷം അനുരാഗ് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
Read More »