Month: May 2024
-
Kerala
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൊതുപ്രവര്‍ത്തകനായ 62 കാരൻ അറസ്‌റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത മധ്യവയസ്‌ക്കൻ റിമാൻഡില്‍. കണ്ണപുരം ഇടക്കേപുറം അമ്ബല റോഡിലെ സി.ചന്ദ്രൻ (62) ആണ് എട്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്‌റ്റിലായത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ ഇയാൾ സാഹചര്യം മനസിലാക്കി കുട്ടിയെ കയറി പിടിക്കാൻ ശ്രമിക്കുകകയായിരുന്നു. കുതറി മാറിയോടിയ പെണ്‍കുട്ടി വിവരം അയൽക്കാരോട് പറഞ്ഞു.ഇവർ അറിയിച്ചതിനനുസരിച്ചെത്തിയ വീട്ടുകാർ കണ്ണപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതോടെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞദിവസമാണ് അറസ്റ്റു ചെയ്തത്. ഒരു ഭരണകക്ഷി പാർട്ടിയുടെ പ്രവർത്തകനായ ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാനായി പ്രാദേശിക നേതൃത്വത്തിലെ ചിലർ രഹസ്യ ഒത്തുതീർപ്പു ചർച്ച നടത്തിയതായും ആരോപണമുണ്ട്. പ്രതിയെ കണ്ണൂർ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read More » -
Kerala
പ്രാര്‍ഥനയ്‌ക്കെത്തിയ 11-കാരനെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 55 വര്‍ഷം തടവ്
മൂവാറ്റുപുഴ: പതിനൊന്നു വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പാസ്റ്റർക്ക് മൂവാറ്റുപുഴ പോക്സോ കോടതി 55 വർഷം തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമലക്കണ്ടം ചാമപ്പാറ ന്യൂ ടെസ്റ്റമെന്റ് ചർച്ചിലെ പാസ്റ്റർ കോട്ടയം കല്ലറ വട്ടമറ്റംചിറയില്‍ മണി (54) യെയാണ് ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്. 2016 ഡിസംബർ 31-ന് പുതുവത്സര പ്രാർഥനയ്ക്ക് എത്തിയ ആണ്‍കുട്ടിയെ തൊട്ടടുത്തുള്ള ഷെഡ്ഡില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പള്ളിയിലും പാസ്റ്ററുടെ വീട്ടിലും എത്തിച്ച് ലൈംഗിക അതിക്രമം നടത്തി. മുത്തശ്ശിയുടെ വീട്ടിലായിരുന്നു കുട്ടി ഈ സമയത്ത് താമസിച്ചിരുന്നത്. രണ്ട് വർഷം കഴിഞ്ഞ് പുതിയ സ്കൂളില്‍ ചേർന്നപ്പോള്‍ കുട്ടി കൂട്ടുകാരനോട് വിവരം പറയുകയായിരുന്നു. ഇതറിഞ്ഞ അധ്യാപകർ കുട്ടിയെ കൗണ്‍സലിങ്ങിന് ഡോക്ടറുടെ പക്കലെത്തിച്ചു. ഡോക്ടറാണ് കുട്ടമ്ബുഴ പോലീസില്‍ പരാതി നൽകിയത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴത്തുക അടച്ചില്ലെങ്കില്‍ അധിക തടവനുഭവിക്കണം. പിഴത്തുക നഷ്ടപരിഹാരമായി ഇരക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.…
Read More » -
Kerala
കിണറിലെ പാറ പൊട്ടിക്കാൻ തോട്ടവെച്ചു, തിരിച്ചുകയറുന്നതിനിടെ കിണറിനുള്ളിലേക്ക് വീണ തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറുന്നതിനിടെ വീണുപോയ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിൻകോട് ആണ് സംഭവം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രൻ (45) ആണ് മരിച്ചത്. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണർ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രൻ പകുതിയിലേറെ കയറിയെങ്കിലും കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പാറ തുളയ്ക്കാൻ ഉപയോഗിക്കുന്ന കംപ്രസർ യന്ത്രമുപയോഗിച്ച് കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെത്തിച്ചത്. അരക്കെട്ടിന്റെ വലതുഭാഗത്ത് വയറിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്ന രാജേന്ദ്രനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ വള്ളിക്കും രണ്ട് മക്കള്‍ക്കുമൊപ്പം പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിന് സമീപമാണ് രാജേന്ദ്രൻ താമസിച്ചിരുന്നത്.
Read More » -
Kerala
മറുകരയില്‍ നീന്തിയെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടി; കോഴിക്കോട് യുവാവിനെ കാണാനില്ല
കോഴിക്കോട്: കനാലില്‍ ചാടിയ യുവാവിനെ കാണാതായി. കോഴിക്കോട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. ആശാരികണ്ടി വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകൻ യദുവിനെയാണ് (24) കാണാതായത്. രാത്രി 10.30ന് ജോലി കഴിഞ്ഞ് വരും വഴി മാമ്ബള്ളി ഭാഗത്ത് കനാലിന്റെ അക്വഡക്‌റ്റിലേക്കാണ് യദു ചാടിയത്. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്‌സിന്റെ സഹായത്തോടെ തെരച്ചില്‍ തുടരുകയാണ്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.
Read More » -
India
യു.പിയില്‍ കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തശേഷം യുവാവ് ജീവനൊടുക്കി
ലഖ്നോ: ഉത്തർപ്രദേശിലെ സീതാപൂരില്‍ കുടുംബാംഗങ്ങളെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. പാലാപൂർ ഗ്രാമത്തിലാണ് സംഭവം.അനുരാഗ് സിങ് എന്നയാളാണ് കൂട്ടക്കൊല നടത്തിയ ശേഷം ജീവനൊടുക്കിയത്. അനുരാഗ് സിങ് അമ്മയെ വെടിവച്ചും ഭാര്യയെ ഹാമർ കൊണ്ട് മർദ്ദിച്ചും കുട്ടികളെ വീടിന്‍റെ മുകളില്‍ നിന്ന് എറിഞ്ഞുമാണ് കൊലപ്പെടുത്തിയത്. അനുരാഗിന്‍റെ ഭാര്യ പ്രിയങ്ക(40), 65കാരിയായ അമ്മ, 12, ഒമ്ബത്, ആറ് വയസ്സുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചത്. മദ്യപാനിയായ അനുരാഗിനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആവശ്യം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അനുരാഗും കുടുംബവും തമ്മില്‍ തർക്കമുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
India
പിണറായിയും സ്റ്റാലിനും മമതയും ഉടൻ അകത്താകും; എതിര്‍ക്കുന്ന എല്ലാ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടയ്ക്കും:അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡൽഹി: മോദി തുടർന്നും അധികാരത്തില്‍ വരികയാണെങ്കില്‍ പ്രതിപക്ഷ നേതാക്കളായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്, പിണറായി വിജയൻ, ഉദ്ധവ് താക്കറെ എന്നിവർ ജയിലിലാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം.എല്‍.കെ. അഡ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും രാഷ്ട്രീയം അവസാനിച്ചെന്നാണ് മോദി പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെയും മോദി ഒതുക്കും. രണ്ടുമാസത്തിനുള്ളില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി മാറുമെന്നും കേജ്രിവാള്‍ പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമന്ത് സോരനെ ജയിലില്‍ അടച്ചു. സ്റ്റാലിന്‍ സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. മമത സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. ഇപ്പോള്‍ ഇതാ ബിജെപി കേരള മുഖ്യമന്ത്രിയുടെ പിറകെ നടക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എല്ലാവരും ബിജെപിയുടെ അഴിമതിക്കെതിരെ പോരാടുമെന്നും ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ ഇന്നല്ലെങ്കിൽ നാളെ രക്ഷിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാല്‍ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള…
Read More » -
Kerala
വീണ്ടും സമയം മാറ്റി തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത്
തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സപ്രസിന്റെ (20632) സമയക്രമം മാറുന്നു. തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങുന്ന ട്രെയിനിന് എറണാകുളം വരെയുള്ള സമയത്തില്‍ മാറ്റമില്ല. എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളില്‍ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന സമയം മാറും. മേയ് 13ാം തിയ്യതി മുതല്‍ക്ക് പുതിയ സമയം നിലവില്‍ വരും. എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 6.35-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 6.42-നാണ് എത്തുക. 6.45 സ്റ്റേഷനില്‍നിന്ന് പുറപ്പെടും. തൃശ്ശൂർ സ്റ്റേഷനില്‍ നിലവില്‍ വൈകീട്ട് 7.40-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 7.42-നാണ് എത്തുക. 7.58ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും. ഷൊർണൂർ ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 8.15-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 8.17-നാണ് എത്തുക. 8.32ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും. തിരൂർ സ്റ്റേഷനില്‍ നിലവില്‍ വൈകീട്ട് 8.52-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം…
Read More » -
Kerala
അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
കാഞ്ഞങ്ങാട്: മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. പുല്ലൂർ മാടിക്കാൽ കുറുമ്പാലത്തെ കൃഷ്‌ണദാസ് (45) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സഹോദരൻ കൃഷ്ണകുമാറിനും പരുക്കേറ്റു. വെള്ളിയാഴ്ച വെള്ളിക്കോത്ത് പെരളത്ത് വെച്ചായിരുന്നു അപകടം. കൃഷ്‌ണദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ മിനി ലോറിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുൻപാണ് അവധിക്ക് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. രണ്ടാഴ്‌ച കഴിഞ്ഞ് തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു. രാമൻ – പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ. മക്കൾ: ദൃശ്യ, ശ്രദ്ധ.
Read More » -
Crime
1.2 ലക്ഷം രൂപയുടെ പെന്‍ഷനായി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചു; തായ്‌വാനീസ് യുവതി പിടിയില്‍
തായ്‌േപയ്: 1.2 ലക്ഷം രൂപയുടെ സൈനിക പെന്‍ഷന് വേണ്ടി യുവതി അച്ഛന്റെ മൃതദേഹം ഒളിപ്പിച്ചത് വര്‍ഷങ്ങള്‍! തെക്കന്‍ തായ്വാനിലെ കാവോസിയുങ്ങില്‍ താമസിക്കുന്ന യുവതിക്കെതിരേ കേസെടുത്ത് അധികൃതര്‍. കഴിഞ്ഞ നവംബറില്‍ വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ യുവതി വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് യുവതിക്ക് 60,000 പുതിയ തായ്‌വാന്‍ ഡോളര്‍ (ഏകദേശം 1.50 ലക്ഷം രൂപ) പിഴ ചുമത്തി. എന്നാല്‍, യുവതി ആരോഗ്യ പ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാതിരുന്നത് സംബന്ധിച്ച് അധികാരികള്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹം യുവതി പെന്‍ഷന്‍ വാങ്ങാനായി വീട്ടില്‍ ഒളിപ്പിച്ചെന്ന് കണ്ടെത്തിയത്. 20 വര്‍ഷത്തോളം രാജ്യത്തിന് വേണ്ടി സൈനിക സേവനം ചെയ്തയാളാണ് യുവതിയുടെ പിതാവെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രവര്‍ത്തകരെ വീട്ടില്‍ കയറ്റാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍, പിതാവ് എവിടെയെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം നല്‍കാന്‍ യുവതിക്ക് കഴിഞ്ഞില്ല.…
Read More »