Month: May 2024
-
Health
പ്രമേഹം ലൈംഗികജീവിതത്തിൽ വില്ലനാകുമ്പോൾ…
ലൈംഗികജീവിതത്തെ പ്രമേഹം കാര്യമായി ബാധിക്കാനിടയുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെയാണ് പ്രമേഹം സാരമായി ബാധിക്കുന്നത്. അതായത് പ്രമേഹം പുരുഷനില്‍ വരുത്തുന്ന മാറ്റങ്ങള്‍ അത്രയും സ്ത്രീകളില്‍ വരുത്തുന്നില്ല. അതിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും അംഗീകരിക്കപ്പെട്ട കാരണങ്ങളില്‍ പ്രധാനം സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതയിലുള്ള വ്യത്യാസമാണ്. ഉദ്ധാരണക്കുറവ് പ്രമേഹം മൂലം പുരുഷന്മാരിലുണ്ടാകുന്ന പ്രകടമായ ലൈംഗിക പ്രശ്‌നം ഉദ്ധാരണക്കുറവാണ്. ഇതുമൂലം പ്രമേഹരോഗികളുടെ ലൈംഗിക ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനിടയുണ്ട്. ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതും ഉദ്ധാരണം വളരെ വേഗം നഷ്ടപ്പെടുന്നതുമൊക്കെ പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നങ്ങളാണ്. പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇത്തരം ലൈംഗിക ബലഹീനതകള്‍ ഉണ്ടാകാറുണ്ട്. നാഡികളുടെ പ്രവര്‍ത്തന മാന്ദ്യം, രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം പിടിപെട്ടതിനെത്തുടര്‍ന്നുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പ്രമേഹരോഗിക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകാതിരിക്കാനുളള കാരണങ്ങളാണ്. ലൈംഗികോദ്ധാരണം പുരുഷനില്‍ സംഭവിക്കുന്നതുപോലെ സ്ത്രീകളില്‍ സംഭവിക്കാത്തതുകൊണ്ട് പ്രമേഹം സ്ത്രീലൈംഗികതയെ ഒരു പരിധിക്കപ്പുറം ബാധിക്കുന്നില്ല. പ്രമേഹവും ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.…
Read More » -
Crime
കരമന അഖില്‍ വധക്കേസ്: മുഖ്യപ്രതി അപ്പുവിനെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി; 5 പേര്‍ ഇപ്പോള്‍ കസ്റ്റഡിയിൽ
തിരുവനന്തപുരം കരമനയിലെ അഖില്‍ വധക്കേസില്‍ മുഖ്യപ്രതി അപ്പു പൊലീസിന്റെ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു. തമിഴ്‌നാട്ടിലെ വെള്ളിലോഡ് എന്ന സ്ഥലത്തു നിന്നാണ് അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ 4 പേര്‍ നേരത്തെ പിടിയിലായിരുന്നു. കേസിലെ 7 പ്രതികളില്‍ 5 പേര്‍ ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഖിലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കിരണ്‍, ഹരിലാല്‍, കിരണ്‍ കൃഷ്ണ എന്നിവരാണ് നേരത്തെ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റൊരു പ്രതി അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടപ്പന്‍ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്. കൊലപാതകത്തിലും അനീഷ് നേരിട്ട് പങ്കെടുത്തിരുന്നു. അനീഷും ഹരിലാലും അനന്തു കൊലക്കേസിലെ പ്രതികള്‍ കൂടിയാണ്. ഹരിലാല്‍ ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയാണ് കിരണ്‍ കൃഷ്ണ. ഇയാള്‍ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി …
Read More » -
India
അന്തരിച്ച നടിയും നർത്തകിയുമായ ബേബി ഗിരിജയുടെ സംസ്കാരം ഇന്ന്: ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം
തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെ പ്രശസ്തയായ നടി ബേബി ഗിരിജ (83) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ ഇന്നലെ (ശനി) വൈകീട്ടായിരുന്നൂ അന്ത്യം. സിനിമാലോകത്ത് ബേബി ഗിരിജ എന്നറിയപ്പെട്ട പി.പി ഗിരിജ 1951-ൽ കെ. വെമ്പു സംവിധാനം ചെയ്ത ‘ജീവിതനൗക’യിൽ നായിക ബി.എസ് സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. അടുത്ത വർഷം ‘അച്ഛൻ’, ‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’എന്നീ സിനിമകളിൽ അഭിനയിച്ചു. ‘അവൻ വരുന്നു’, ‘പുത്ര ധർമം’ (1954), ‘കിടപ്പാടം’ (1955) തുടങ്ങിയ സിനിമകളിലും വേഷമിട്ടു. കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഗിരിജയും 6സഹോദരങ്ങളുമടങ്ങുന്ന കുടുംബം ആലപ്പുഴയിലേക്ക് താമസംമാറി. അവിടെവെച്ച് അച്ഛൻ അനന്തനും സംവിധായകൻ കുഞ്ചാക്കോയുമായുണ്ടായ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറന്നത്. നർത്തകികൂടിയായ ഗിരിജ നൃത്തപ്രധാനമായ വേഷങ്ങളാണ് കൂടുതലും ചെയ്തത്. പിന്നീട് ചെന്നൈ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസറായി എത്തിയതോടെ സിനിമാരംഗം…
Read More » -
LIFE
വൺ പ്രിൻസസ് സ്ട്രീറ്റ് ‘ ജൂൺ14-ന്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ‘ വൺ പ്രിൻസസ് സ്ട്രീറ്റ് ” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, ഭഗത് മാനുവൽ, സിനിൽ സൈനുദ്ദീൻ, കലാഭവൻ ഹനീഫ്, റെജു ശിവദാസ്, കണ്ണൻ, റോഷൻ ചന്ദ്ര, വനിത കൃഷ്ണചന്ദ്രൻ, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ-യുബിഎ ഫിലിംസ്, റെയ്ൻ എൻ ഷൈൻ എന്റർടെയ്ൻമെന്റസ്. സിമയോൺ, പ്രവീൺ ഭാരതി, ടുട്ടു ടോണി ലോറൻസ്, എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു. എഡിറ്റർ-ആയൂബ്ബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, കല- വേലു വാഴയൂർ, വസ്ത്രാലങ്കാരം-റോസ് റെജീസ്, മേക്കപ്പ് -ജിത്തു പയ്യന്നൂർ, സ്റ്റിൽസ്-ഷിജിൻ പി…
Read More » -
Kerala
കനത്ത മഴയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു, എട്ടു പേർക്ക് പരുക്ക്; മൂവാറ്റുപുഴയിലാണ് സംഭവം
മൂവാറ്റുപുഴ നഗരത്തിൽ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയില്‍ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ- തൊടുപുഴ റോഡില്‍ നിര്‍മല കോളജ് കവലയിലായിരുന്നു അപകടം. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ കുമാരിയുടെ മകന്‍ കെ അനു (40), അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ (38), ഇവരുടെ മകള്‍ ദീക്ഷിത (9) എന്നിവരെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡികല്‍ കോളജിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഭാഗത്തു നിന്നും വാഗമണ്ണിലേക്ക് പോവുകയായിരുന്ന സുഹൃത്തുക്കളായ ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന കാറിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന തൊടുപുഴ ഏഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറിലും, കരുനാഗപ്പിള്ളി സ്വദേശികളായ ദമ്പതികളും ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞും സഞ്ചരിച്ചിരുന്ന കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ആറംഗ സംഘത്തിലെ…
Read More » -
LIFE
കുട്ടിനിക്കറിൽ പട്ടായയുടെ സൗന്ദര്യം അസ്വദിച്ച് ലക്ഷ്മി നക്ഷത്ര
വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന താരം അതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ‘‘ഹലോ പട്ടായ…’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം. ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും ‘ചേരേനെ…
Read More » -
Kerala
വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക സാധ്യത; അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, മുന്നറിയിപ്പ്
തിരുവനന്തപുരം : കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.മറ്റു് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ‘പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു 15 വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി. 14ന് പത്തനംതിട്ട. 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Read More » -
Food
ഭക്ഷണ രംഗത്തെ പുതിയ ട്രെന്‍ഡ്: ‘ചിയ വിത്ത്’, തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം; പ്രോട്ടീന്‍ സമ്പന്നം
ആരോഗ്യം ‘ചിയ വിത്ത് ‘ അടുത്തിടെയായി ഭക്ഷണ രംഗത്ത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. രാവിലെ ‘ചിയ വിത്ത്’ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ‘ചിയ സീഡ്‌സ്.’ അതിനാല്‍ ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ വളരെ ഗുണം ചെയ്യും. രാവിലെ ‘ചിയ വിത്തുകള്‍’ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ‘ചിയ വിത്തിട്ട’ വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ‘ചിയ വിത്ത്’ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവെച്ചതാണെങ്കിലും നല്ലതാണ്. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ക്കണം. എന്നും രാവിലെ…
Read More » -
Health
ബിയര്‍ പ്രേമികളെ അറിഞ്ഞിരിക്കൂ: കിഡ്നി സ്റ്റോൺ, പ്രമേഹം തുടങ്ങി ഗുരുതരമായ പല രോഗങ്ങളും ബിയർ ക്ഷണിച്ചു വരുത്തും
പുറത്ത് വെയിൽ തിളയ്ക്കുന്നു. പൊള്ളുന്ന ചൂടാണ്. പുറത്തു മാത്രമല്ല ഉള്ളിലും ചൂടാണ്. അസഹനീയമായ ഈ ചൂടിൽ നിന്നും രക്ഷ തേടിയാണ് ശീതീകരിച്ച ബാറിൽ കയറി ഒരു ബിയറിന് ഓർഡർ നൽകിയത്. പക്ഷേ കഴിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നാൽ നന്ന്… ബിയര്‍ അപകടകാരിയാണ്. ഈ പാനിയം ശരീരത്തിന് വരുത്തുന്ന ദോഷങ്ങൾ ചില്ലറയല്ല. യുവാക്കള്‍ക്കിടയില്‍ ബിയര്‍ കുടിക്കുന്ന ശീലം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ബിയർ മദ്യമല്ലെന്ന ധാരണയിലാണ് പലരും ഒറ്റ ഇരിപ്പിന് രണ്ടും മൂന്നും ബോട്ടിൽ വരെ തട്ടുന്നത്.. ബിയര്‍പാര്‍ലറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയര്‍ ലഭ്യമാണ്. എന്നാല്‍ ബിയര്‍ ശരീരത്തിന് തീരെ നല്ലതല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകള്‍ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും. വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാന്‍ കാരണം. മദ്യമെന്നതുപോലെ തന്നെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയര്‍ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ടൈപ് 2 പ്രമേഹത്തിന്റെ പ്രധാന…
Read More » -
Fiction
പ്രതികാരത്തിൻ്റെ ബൂമറാങ്ങ്, അത് ഉത്ഭവസ്ഥാനത്തേയ്ക്കു തന്നെ തിരിച്ചു വരും എന്നറിയുക
വെളിച്ചം തന്റെ കോഴികളുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കർഷകൻ കെണിയൊരുക്കിയത്. അതില്‍ ഒരു കുറുക്കന്‍ വീഴുകയും ചെയ്തു. ആ കുറുക്കനെ കാട്ടില്‍ കൊണ്ടുപോയി കളയാന്‍ ഭാര്യ ഉപദേശിച്ചെങ്കിലും അയാൾ അത് വകവച്ചില്ല. തന്റെ കോഴികളെ നഷ്‌പ്പെട്ട ദേഷ്യത്തില്‍ അയാള്‍ കുറുക്കന്റെ വാലില്‍ മണ്ണെണ്ണയില്‍ കുതിർത്ത തുണി ചുറ്റി തീ കൊളുത്തി. പരിഭ്രാന്തനായ കുറുക്കന്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത് അയാളുടെ കൃഷിസ്ഥലത്തേക്കായിരുന്നു. ധാന്യങ്ങളിലേക്ക് തീപടര്‍ന്നു. അയാള്‍ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഭാര്യ പറഞ്ഞു: “ആദ്യം കുറുക്കനെ പിടിച്ച് വാലിലെ തീ കെടുത്ത്.” അയാള്‍ അങ്ങനെ ചെയ്തപ്പോഴേക്കും അയാളുടെ കൃഷിയിടം പാതി നശിച്ചിരുന്നു. പ്രതികരണങ്ങള്‍ പ്രതികാരമാകാന്‍ തുടങ്ങിയാല്‍ അവിടെ വൈകാരികതയാണ് പ്രവര്‍ത്തിക്കുക. ഇത്തരം അസ്വസ്ഥതകളെ വൈകാരിക മണ്ഡലത്തില്‍നിന്നു മാത്രം സമീപിച്ചാല്‍ അത് ആത്മനാശത്തിലേക്ക് കൂടി വഴി തെളിക്കും. പക വീട്ടുന്നവരും അതനുഭവിക്കുന്നവരും ഒരേ ദുരിത പാതയിലൂടെ സഞ്ചരിക്കും. ഇത്തരം പ്രതിക്രിയകള്‍ക്കെല്ലാം ഒരു ബൂമറാങ്ങ് സ്വഭാവമുണ്ട് എന്നതാണ് സത്യം. എല്ലാത്തിനേയും എതിര്‍ത്ത് കീഴടക്കി…
Read More »