KeralaNEWS

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പൊതുപ്രവര്‍ത്തകനായ 62 കാരൻ അറസ്‌റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത മധ്യവയസ്‌ക്കൻ റിമാൻഡില്‍.

കണ്ണപുരം ഇടക്കേപുറം അമ്ബല റോഡിലെ സി.ചന്ദ്രൻ (62) ആണ് എട്ടാം ക്ലാസ്സുകാരിയായ  പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്‌റ്റിലായത്.

ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത്  എത്തിയ ഇയാൾ സാഹചര്യം മനസിലാക്കി കുട്ടിയെ കയറി പിടിക്കാൻ ശ്രമിക്കുകകയായിരുന്നു.

Signature-ad

കുതറി മാറിയോടിയ പെണ്‍കുട്ടി വിവരം അയൽക്കാരോട് പറഞ്ഞു.ഇവർ അറിയിച്ചതിനനുസരിച്ചെത്തിയ  വീട്ടുകാർ കണ്ണപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതോടെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞദിവസമാണ് അറസ്റ്റു ചെയ്തത്.

ഒരു ഭരണകക്ഷി പാർട്ടിയുടെ പ്രവർത്തകനായ ഇയാളെ കേസില്‍ നിന്നും ഒഴിവാക്കാനായി പ്രാദേശിക നേതൃത്വത്തിലെ ചിലർ രഹസ്യ ഒത്തുതീർപ്പു ചർച്ച നടത്തിയതായും ആരോപണമുണ്ട്. പ്രതിയെ കണ്ണൂർ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Back to top button
error: