KeralaNEWS

അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

   കാഞ്ഞങ്ങാട്: മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. പുല്ലൂർ മാടിക്കാൽ കുറുമ്പാലത്തെ കൃഷ്‌ണദാസ് (45) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത  സഹോദരൻ കൃഷ്ണകുമാറിനും പരുക്കേറ്റു.

വെള്ളിയാഴ്ച വെള്ളിക്കോത്ത് പെരളത്ത് വെച്ചായിരുന്നു അപകടം. കൃഷ്‌ണദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ മിനി ലോറിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

ഒരു മാസം മുൻപാണ് അവധിക്ക് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.  രണ്ടാഴ്‌ച കഴിഞ്ഞ് തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
രാമൻ – പാർവതി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ. മക്കൾ: ദൃശ്യ, ശ്രദ്ധ.

Back to top button
error: