KeralaNEWS

മറുകരയില്‍ നീന്തിയെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടി; കോഴിക്കോട് യുവാവിനെ കാണാനില്ല

കോഴിക്കോട്: കനാലില്‍ ചാടിയ യുവാവിനെ കാണാതായി. കോഴിക്കോട് കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം.

ആശാരികണ്ടി വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകൻ യദുവിനെയാണ് (24) കാണാതായത്.

രാത്രി 10.30ന് ജോലി കഴിഞ്ഞ് വരും വഴി മാമ്ബള്ളി ഭാഗത്ത് കനാലിന്റെ അക്വഡക്‌റ്റിലേക്കാണ് യദു ചാടിയത്. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Signature-ad

ഫയർഫോഴ്‌സിന്റെ സഹായത്തോടെ തെരച്ചില്‍ തുടരുകയാണ്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.

Back to top button
error: