Month: May 2024
-
India
കേരളത്തില്‍ അക്കൗണ്ട് തുറക്കും; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ പാര്‍ട്ടി 30 സീറ്റ് നേടും. ബിഹാറില്‍ 2019-ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷയില്‍ പതിനാറോ അതില്‍ കൂടുതലോ സീറ്റുകള്‍ നേടും. തെലങ്കാനയില്‍ പത്തുമുതല്‍ 12 വരെ എംപിമാര്‍ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുവരെ നേടുമെന്നും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. ഇത്തവണ എന്‍.ഡി.എക്ക് 400 സീറ്റ് എങ്ങനെ സാധ്യമാവുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനമാറ്റാനാണ് ബി.ജെ.പി. 400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എന്‍.ഡി.എയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഒരിക്കലും അത് ചെയ്തില്ല. പത്തുവര്‍ഷത്തിനിടെ സംവരണത്തില്‍ തങ്ങള്‍ തൊട്ടിട്ടുപോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ടകാര്യമാണ്, അത് ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.…
Read More » -
Kerala
എസ്.ആര്‍.പിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പകല്‍ ഒന്നിന് പേട്ട ആനയറ എന്‍എസ്എസ് കരയോഗം റോഡിലുള്ള സിആര്‍എ 83 വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടശാന്തികവാടത്തില്‍ സംസ്‌കാരം. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ബിപിന്‍ ചന്ദ്രന്‍ എന്റര്‍പ്രണര്‍ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലും ഇന്ത്യന്‍ എക്‌സ്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിരുന്നു. അമ്മ: പരേതയായ രത്‌നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവര്‍ത്തക, ഡല്‍ഹി), മക്കള്‍: ആദിത് പിള്ള (ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള ( വിദ്യാര്‍ത്ഥി, പൂനെ), സഹോദരങ്ങള്‍: ബൃന്ദ (ഫിനാന്‍സ്…
Read More » -
Kerala
പെട്രോള്‍, ഡീസല്‍ വില അടുത്തുതന്നെ കുത്തനെ കൂടും? തിരഞ്ഞെടുപ്പ് കഴിയുന്നതല്ല കാരണം
കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതോടെ മാര്‍ജിനിലെ സമ്മര്‍ദ്ദം മൂലം പൊതു മേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ അറ്റാദായത്തില്‍ 25 മുതല്‍ 40 ശതമാനം വരെ ഇടിവാണുണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ കഴിയാതിരുന്നതാണ് കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം നടപ്പുവര്‍ഷത്തിന്റെ തുടക്കം മുതല്‍ ക്രൂഡ് വില 80 ഡോളറിന് മുകളില്‍ തുടരുകയാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്ക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു. മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ. ഒ. സി) അറ്റാദായം 40 ശതമാനം ഇടിവോടെ 4,837.69 കോടി രൂപയായി. പ്രവര്‍ത്തന ലാഭം…
Read More » -
Crime
സംസാരിക്കാനാകാത്ത കുട്ടിക്ക് തിളച്ചപാല്‍ നല്‍കിയ സംഭവം; അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്, കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍
കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിയിലെ അങ്കണവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ചന്‍ ആരോപിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മകന്റെ കീഴ്ത്താടിയില്‍ നിന്ന് തൊലി പോകുന്നുണ്ട് എന്ന് അങ്കണവാടി ജീവനക്കാര്‍ അമ്മയെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. പോയി നോക്കുമ്പോള്‍ കുട്ടിയുടെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. തിളച്ചപാല്‍ കൊടുത്തശേഷം തുണി കൊണ്ട് തുടച്ചപ്പോഴാണ് തൊലി മുഴുവന്‍ പോയതെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അങ്കണവാടി ജീവനക്കാര്‍ തയാറായില്ലെന്നും കുട്ടി ഭാഗ്യത്തിന് പാല്‍ ഉള്ളിലേക്ക് ഇറക്കാത്തത് രക്ഷയായെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കീഴ്ത്താടിയിലും വായിലും സാരമായി പൊള്ളലേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു…
Read More » -
Kerala
തിരുവനന്തപുരം കലക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചു; ജോയിന്റ് കൗണ്‍സില്‍ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ജില്ലാ കലക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് ജോയിന്റ് കൗണ്‍സില്‍ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്. ജോയിന്റ്കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കലിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് നാളെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനാണ് ജോയിന്റ് കൗണ്‍സില്‍ തീരുമാനം. കുഴിനഖ ചികിത്സക്കായി തിരുവനന്തപുരം ജില്ല ജനറല്‍ ആശുപത്രിയില്‍ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കലക്ടര്‍ ജെറോമിക് ജോര്‍ജ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ കെ.ജി.എം.ഒ അടക്കം രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ നടന്നത്തിയ ചാനല്‍ ചര്‍ച്ചയിലാണ് ജയചന്ദ്രന്‍ കല്ലിങ്കല്‍ കലക്ടറെ വിമര്‍ശിച്ചത്. ഒരു തഹസില്‍ദാര്‍ക്ക് അവധി നിഷേധിച്ചതടക്കമുള്ള ആരോപണവും ജയചന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. തനിക്കെതിരായ നടപടി വൈകാരികമായ പ്രതികരണമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തയിട്ടില്ല. സര്‍വീസ് സംഘടന നേതാവ് എന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിറവേറ്റുകയായിരുന്നുവെന്നും ജയചന്ദ്രന്‍ പറഞ്ഞു.
Read More » -
Kerala
ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് 14 ജില്ലകളിലും മഴ സാധ്യത. മൂന്നിടത്ത് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Health
”അര്‍ബുദത്തോട് മല്ലിടുമ്പോള്‍ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി, രോഗനാളുകള്‍ തിരിച്ചറിവുകള്‍ നല്‍കി”
കാന്‍സറുമായുള്ള തന്റെ പോരാട്ടം ബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള തിരിച്ചറിവുകള്‍ക്ക് കാരണമായെന്ന് നടി മനീഷ കൊയ്‌രാള. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അസുഖം സ്ഥിരീകരിച്ച നാളുകളില്‍ സുഹൃത്തുക്കള്‍ ഒറ്റപ്പെടുത്തി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കുടുംബം മാത്രമേ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി നല്ല നിലയിലായിരുന്നിട്ടും രോഗത്തോട് മല്ലിടുന്ന സമയത്ത് പല കുടുംബാംഗങ്ങളും തന്നെ സന്ദര്‍ശിച്ചില്ലെന്നും മനീഷ വെളിപ്പെടുത്തി. തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തെ കാന്‍സര്‍ എന്ന അഗ്‌നിപരീക്ഷ എങ്ങനെ മാറ്റിമറിച്ചുവെന്നാണ് മനീഷ മനസുതുറന്നത്. ”അതൊരു യാത്രയും പഠനാനുഭവവുമാണ്. എനിക്ക് ഒന്നിലധികം സുഹൃത്തുക്കള്‍ ഉണ്ടെന്ന് ഞാന്‍ ശരിക്കും വിശ്വസിച്ചു. ഒരുമിച്ച് പാര്‍ട്ടി നടത്തുകയും യാത്ര ചെയ്യുകയും ആസ്വദിക്കുകയും ചെയ്ത ആളുകള്‍ എന്റെ വേദനയില്‍ എന്നോടൊപ്പമുണ്ടാവുമെന്ന് ഞാന്‍ കരുതി. അത് അങ്ങനെയായിരുന്നില്ല. ആരുടേയും വേദനയില്‍ ഇരിക്കാന്‍ ആളുകള്‍ക്ക് കഴിവില്ല.” താരം പറഞ്ഞു ”വേദന തോന്നാതിരിക്കാന്‍ നമ്മളെപ്പോഴും ഒഴിവുകഴിവുകള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. വേദനയില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. അത് മനുഷ്‌സഹജമാണ്. താന്‍ വളരെയധികം ഏകാന്തത അനുഭവിച്ചു.…
Read More » -
Kerala
വന്ദേഭാരതിനും മറ്റ് വേഗം കൂടിയ വണ്ടികൾക്കും വേണ്ടി നാട്ടുകാരുടെ വഴിയടച്ച് റെയിൽവേ
പാലക്കാട്: ജനങ്ങള്‍ സ്ഥിരമായി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലെ വഴികള്‍ അടയ്ക്കാൻ റെയില്‍വേ. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വേഗം കൂടിയ തീവണ്ടികളുടെ വരവും മറ്റുതീവണ്ടികളുടെ വേഗം വർദ്ധിപ്പിച്ചതും മുൻനിർത്തിയാണ് നടപടി. 294 ഇടങ്ങളാണ് പാലക്കാട് ഡിവിഷനില്‍ റെയില്‍വേ നടത്തിയ പരിശോധനയില്‍ വഴി അടയ്‌ക്കേണ്ടതായി കണ്ടെത്തിയത്. ഇതില്‍ 18 സ്ഥലങ്ങളില്‍ വഴി അടച്ചുകഴിഞ്ഞു. മറ്റിടങ്ങളില്‍ അടയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇനി അടയ്‌ക്കേണ്ടതായുള്ള സ്ഥലങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വളവുകള്‍, കൂടുതല്‍പേർ പാളം മുറിച്ചുകടക്കുന്ന ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളാണ് അടയ്ക്കുന്നത്. റെയില്‍വേ ട്രാക്കിനോട് ചേർന്ന സ്ലാബുകള്‍ എടുത്തുമാറ്റിയും കമ്പികള്‍ സ്ഥാപിച്ചുമൊക്കെയാണ് വഴിയടയ്ക്കല്‍. പാളം മുറിച്ചു കടക്കുന്നവരുടേത് ഉള്‍പ്പെടെയുള്ള സുരക്ഷയാണ് ലക്ഷ്യമെങ്കിലും ഇതില്‍ ഭൂരിഭാഗം ഇടങ്ങളിലും പാളത്തിനപ്പുറം കടക്കാൻ താമസക്കാർക്ക് മറ്റുവഴികളില്ല എന്നതാണ് പ്രശ്നം. പാലക്കാട്ടും മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും നടപ്പാതയ്‌ക്കോ മേല്‍പ്പാലത്തിനോ പദ്ധതികളൊന്നും നിലവിലില്ല. പാലക്കാട് ജില്ലയില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് ഭാരതപ്പുഴയ്ക്കും റെയില്‍പ്പാളത്തിനുമിടയില്‍ ജീവിക്കുന്നവരാണ്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷൻ പരിസരം,…
Read More » -
Kerala
വേനൽ മഴ ആശ്വാസമായി: വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ നിന്ന് താഴോട്ട്; 3 ദിവസങ്ങളിലായി ഒരുകോടി യൂണിറ്റിന്‍റെ കുറവ്
ഇടുക്കി: സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂണിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഉണ്ടായത്. ശരാശരി 10 കോടി യൂണിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന് 9 കോടി യൂണിറ്റിന് താഴെയായി കുറഞ്ഞു. പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂണിറ്റിന്‍റെയും പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂണിറ്റിന്റെയും കുറവുണ്ടായി. വേനൽചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു. മേയ് 3നാണ് 11.59 കോടി യൂണിറ്റെന്ന റെക്കോഡിൽ എത്തിയത്. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഈ മാസം 237.24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടുമുണ്ട്.
Read More » -
Kerala
വൈദ്യുതി നെറ്റ്മീറ്റര്‍ ഭേദഗതി: സോളാര്‍ വച്ചവര്‍ക്കും പൊള്ളുന്ന ബില്ലുവരും
തിരുവനന്തപുരം: വൈദ്യുതി ബില്‍ കുറയ്ക്കാന്‍ സോളാര്‍ പദ്ധതിയിലേക്ക് മാറിയവരെ കൊള്ളയടിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ നെറ്റ് ബില്ലിംഗ് ഏര്‍പ്പെടുത്തുന്നു. ബില്ലിംഗ് വ്യവസ്ഥകള്‍ മാറ്റില്ലെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പുകൊടുത്ത് പുകമറ സൃഷ്ടിച്ച് കൊടുക്കല്‍ വാങ്ങല്‍ വ്യവസ്ഥകള്‍ മാറ്റുകയാണ്. ഇതിനാണ് റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് നെറ്റ് മീറ്ററിംഗ് രണ്ടാംഭേദഗതി റഗുലേഷന്‍സ് – 2024 കൊണ്ടുവരുന്നത്. ഈ മാസം 15ന് രാവിലെ 11ന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനിയേഴ്സ് ഹാളില്‍ നടക്കുന്ന തെളിവെടുപ്പിനുശേഷം ഭേദഗതി നടപ്പാക്കും. മാര്‍ച്ച് 20ന് ഇതിനായി നടത്തിയ തെളിവെടുപ്പ് ഉപഭോക്താക്കളുടെ എതിര്‍പ്പുമൂലം പൂര്‍ത്തിയാക്കാനായില്ല.ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി വൈദ്യുതി അവര്‍ നല്‍കുന്ന സോളാര്‍ വൈദ്യുതിയുമായി തട്ടിക്കിഴിച്ച് അധികം ഉപയോഗിച്ചതിനുമാത്രം ബില്ല് നല്‍കുന്നതാണ് നിലവിലെ സമ്പ്രദായം. സോളാറിലേക്കു ജനങ്ങളെ ആകര്‍ഷിച്ചതും ഇതാണ്. ബില്‍ത്തുക കാര്യമായി കുറഞ്ഞു. ഇരുവിഭാഗത്തിലെയും വൈദ്യുതി യൂണിറ്റ് ആധാരമാക്കിയുള്ള ഇടപാട് വേണ്ടെന്നാണ് ഭേദഗതി. പകരം, വൈദ്യുതി വില ആധാരമാക്കി ഇടപാട് നടത്തും കെ.എസ്.ഇ.ബി വൈദ്യുതിക്ക് ഉയര്‍ന്ന വിലയും ഉപഭോക്താക്കള്‍ നല്‍കുന്ന സോളാര്‍ വൈദ്യുതിക്ക് കുറഞ്ഞ…
Read More »