Month: May 2024

  • Kerala

    അരളിപ്പൂവ് വില്‍പ്പനയില്‍ 70 ശതമാനത്തോളം കുറവ്; പകരക്കാരനെ കണ്ടെത്തി മലയാളികള്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ അരളിപ്പൂവ് വില്‍പന എഴുപത് ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചതിന് പിന്നാലെയാണ് വില്‍പനയില്‍ വന്‍ ഇടിവ് സംഭവിച്ചത്. വീടുകളിലെ ചടങ്ങുകള്‍ക്കും ക്ഷേത്രത്തിലേക്ക് നല്‍കാനുമായി അരളി വാങ്ങുന്നതും ആളുകള്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലേക്ക് 200 കിലോ പൂവ് എത്തിച്ചിരുന്ന താന്‍ ഇപ്പോള്‍ വെറും 20 കിലോ മാത്രമാണ് നല്‍കുന്നതെന്ന് കോയമ്പത്തൂരിലെ ഒരു മൊത്ത വ്യാപാരി പറയുന്നു. അരളിയുടെ പകരക്കാരനെയും മലയാളികള്‍ കണ്ടെത്തിക്കഴിഞ്ഞു. പനിനീര്‍ റോസിനാണ് ഇപ്പോള്‍ ആവശ്യക്കാരേറിയിരിക്കുന്നത്. മുമ്പ് പലയിടത്തും അരളി വിറ്റിരുന്നതുപോലെ 200 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ഇവ വില്‍ക്കുന്നത്. ആവശ്യക്കാരേറിയതോടെ പനിനീര്‍ റോസും തെച്ചിയും അടക്കമുള്ളവയ്ക്ക് വില കൂടിയിട്ടുണ്ട്. മുമ്പ് 70 -120 രൂപയില്‍ വിറ്റിരുന്ന പനിനീര്‍ റോസിന് 200 രൂപവരെ ഉയര്‍ന്നിട്ടുണ്ട്. അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചത്. സമൂഹത്തിന്റെ…

    Read More »
  • Crime

    ലഹരിവസ്തുക്കള്‍ കൈമാറാന്‍ ശ്രമിച്ചത് തടഞ്ഞു; ജയില്‍ പുള്ളിയുടെ സുഹൃത്തുക്കള്‍ പോലീസിനെ ആക്രമിച്ചു

    തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ നിധീഷിനാണ് മര്‍ദനമേറ്റത്. ചികിത്സയില്‍ കഴിയുന്ന പ്രതിക്ക് വസ്ത്രവുമായെത്തിയ സുഹൃത്തുക്കള്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് ഭക്ഷണവും വസ്ത്രവും കൈമാറുന്നതിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ നല്‍കുന്നത് തടഞ്ഞതിനാണ് മര്‍ദനമേറ്റത്. പ്രതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്.              

    Read More »
  • Kerala

    പ്രവാസികളെ വലച്ച് വിമാനം റദ്ദാക്കല്‍ തുടരുന്നു; ഇന്ന് രണ്ട് സര്‍വീസുകള്‍ മുടങ്ങി

    കൊച്ചി: പ്രവാസി മലയാളികളെ വലച്ച് വീണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് നെടുമ്പാശേരിയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള രണ്ട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. 8.35ന് ദമാമിലേക്കും 9.30ന് ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങളാണ് മുടങ്ങിയത്. നിരവധി യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തീരുമാനം തിരിച്ചടിയായത്. കൊച്ചിയില്‍ നിന്നുള്ള ആറ് വിമാന സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാര്‍ജ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സര്‍വീസുകളും മുടങ്ങിയിരുന്നു. കരിപ്പൂരില്‍ നിന്നുള്ള മൂന്ന് എയര്‍ ഇന്ത്യ സര്‍വീസുകളും ഇന്നലെ റദ്ദാക്കി. റാസല്‍ഖൈമ, മസ്‌ക്കറ്റ്, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചിരുന്നു. റദ്ദാക്കല്‍ രണ്ട് ദിവസം കൂടി തുടരുമെന്നാണ് വിവരം. അതേസമയം, തിരുവനന്തപുരത്തും കണ്ണൂരും സര്‍വീസുകള്‍ മുടങ്ങിയില്ല. ജീവനക്കാരുടെ സമരം പിന്‍വലിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും സര്‍വീസുകള്‍ തുടരെത്തുടരെ റദ്ദാക്കുന്നത് യാത്രക്കാര്‍ക്കിക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ജീവനക്കാര്‍ ജോലിയില്‍…

    Read More »
  • Kerala

    മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

    മലപ്പുറം: ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു. ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനെയും രോഗം ബാധിച്ചിരുന്നു. അദ്ദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുശേഷമാണ് ജിഗിനെയും രോഗം ബാധിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ വന്‍തോതില്‍ മഞ്ഞപ്പിത്തം പടരുകയാണ്. ജനുവരി…

    Read More »
  • Crime

    നോമ്പ് തുറക്കാനെത്തിയ വീട്ടില്‍നിന്ന് കവര്‍ന്നത് 40 പവനും രണ്ട് ലക്ഷം രൂപയും; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

    കൊച്ചി: നോമ്പ് തുറക്കാനെത്തിയ വീട്ടില്‍നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം കൊയ്തൂര്‍കൊന്നം സലീന മന്‍സിലില്‍ നസീര്‍ (43) കൊല്ലം പുനലൂര്‍ തളിക്കോട് ചാരുവിളപുത്തന്‍ വീട്ടില്‍ റജീന (44) തളിക്കോട് തളത്തില്‍ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നാം തീയതി ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. റംസാനില്‍ നോമ്പുതുറക്കാനായി പ്രതിയായ നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു ഇതിനുശേഷമാണ് വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കാണാതായത്. തോട്ടുമുഖം സ്വദേശിയുടെ വീടിനോട് ചേര്‍ന്നുള്ള അച്ചാര്‍ കമ്പനിയിലെ ജീവനക്കാരനാണ് നസീര്‍. ഗള്‍ഫിലെ പരിചയത്തിന്റെ പുറത്താണ് ഇയാള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് പണവും ആഭരണങ്ങളും കാണാതായെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തെ രൂപവത്കരിച്ച് നടത്തിയ…

    Read More »
  • Crime

    വിവാഹം മുടങ്ങിയതിന് 16 കാരിയുടെ തലയറുത്തു; പ്രതി മരിച്ചിട്ടില്ല, അറസ്റ്റില്‍, പെണ്‍കുട്ടിയുടെ തല കണ്ടെത്തി

    ബംഗളുരു: നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തില്‍ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് കൊണ്ടുപോയ തല 3ാം ദിവസം കണ്ടെത്തി. പ്രതി എം.പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് പോലീസ് വ്യക്തമാക്കി. സോമവാര്‍പേട്ട താലൂക്ക് സുര്‍ലബി ഗ്രാമത്തിലെ സുബ്രമണിയുടെ മകള്‍ മീനയെ വ്യാഴാഴ്ച വൈകിട്ട് 5.30നാണ് ഹമ്മിയാല ഗ്രാമത്തിലെ എം.പ്രകാശ് (ഓംകാരപ്പ) കൊന്നത്. മാതാപിതാക്കളെ ആക്രമിച്ച ശേഷം മീനയെ വലിച്ചിഴച്ചു കൊണ്ടുപോയി തലയറുത്തു കൊന്ന പ്രതി മീനയുടെ ചേച്ചിയെ കൊല്ലുമെന്നും ഭീഷണി മുഴക്കിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അധികൃതര്‍ ഇടപെട്ട് വിവാഹം തടയുകയായിരുന്നു. വിവാഹം മുടങ്ങാന്‍ കാരണം ചേച്ചിയുടെ സമ്മര്‍ദം ആണെന്ന തെറ്റിദ്ധാരണ പ്രകാശിന് ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.…

    Read More »
  • Crime

    മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥി തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭ ശുചീകരണ തൊഴിലാളി

    എറണാകുളം: മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭാ ശുചീകരണ തൊഴിലാളി. പെരുമ്പാവൂര്‍ നഗര സഭയിലെ ശുചീകരണത്തൊഴിലാളി വീരന്‍ എന്നയാളാണ് പോക്കറ്റടിച്ചത്. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം. മദ്യപിച്ച് പെരുമ്പാവൂര്‍ ബസ്റ്റാന്‍ഡില്‍ കിടന്നിരുന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നുമാണ് വിരന്‍ പേഴ്‌സ് കൈക്കലാക്കിയത് . മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ശുചീകരണ ത്തൊഴിലാളി വീരനെതിരെ നഗരസഭ നടപടിയെടുത്തു. വീരനെ ജോലിയില്‍നിന്നും പുറത്താക്കി. മുന്‍പും വീരനെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും നഗരസഭ കടുത്ത നടപടികളിലേക്ക് പോയിരുന്നില്ല. മുന്‍പും മദ്യപിച്ച് ബസ്റ്റാന്‍ഡില്‍ കിടന്നിരുന്ന അതിഥിത്തൊഴിലാളികളുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിനുപുറമേ സ്റ്റാന്‍ഡില്‍ എത്തുന്നവരുടേയും സാധനങ്ങള്‍ നിരന്തരം കാണാതാകുന്നുവെന്ന് പരാതി വ്യാപകമാണ്. വിഷയത്തില്‍ പൊലീസ് നടപടി ഉണ്ടായിട്ടില്ല. സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.  

    Read More »
  • Crime

    പോളണ്ടില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം കയറ്റി അയച്ചു; യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

    തൃശ്ശൂര്‍: പോളണ്ടില്‍ വെച്ച് മരണപ്പെട്ട തൃശ്ശൂര്‍ പെരിങ്ങോട് സ്വദേശിയായ ആഷിക് രഘുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ പോളണ്ടില്‍ നിന്നും മൃതദേഹം കയറ്റി അയച്ചതിനെതിരെ കുടുംബം രംഗത്തെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.വിദേശകാര്യമന്ത്രാലയത്തിലും പൊലീസിലും കുടുംബം പരാതി നല്‍കി. ഏപ്രില്‍ ഒന്നിന് കാലത്താണ് തലേന്ന് ഈസ്റ്റര്‍ പാര്‍ട്ടി കഴിഞ്ഞ് മുറിയില്‍ എത്തിയ ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടത്. മകന്റെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും പോളണ്ടിലെ അധികൃതരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. എട്ടിനാണ് കുടുംബം പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് എന്നറിഞ്ഞത്. ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികളുമായി കുടുംബം നീങ്ങി. തലയോട്ടിയിലെ പൊട്ടല്‍ കൂടാതെ ശരീരത്തില്‍ അഞ്ച് ഭാഗത്തായി ചതവിന്റെ പാടുകളും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ആഷിക്കിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന…

    Read More »
  • Kerala

    കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു? തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ, സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംഘടനാ പോരായ്മകളെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, അഴിച്ചുപണി അധികം വൈകാതെ ഉണ്ടാകുമെന്നാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നീക്കം. ഡിസിസി പ്രസിഡന്റുമാരെയും മറ്റ് ഭാരവാഹികളെയും മാറ്റുന്നതുള്‍പ്പെടെ ചില ജില്ലകളില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തണമെന്ന മുറവിളി ശക്തമായിട്ടുണ്ട്. ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ പ്രസിഡന്റുമാരെ പല കാരണങ്ങളാല്‍ മാറ്റാനുള്ള നീക്കം ശക്തമാണ്. കോട്ടയത്ത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ഒരാളെ ഡിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ശക്തമാണ്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ മുരളീധരന്‍ സംഘടനാ പോരായ്മകള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ പോരായ്മകള്‍ കേരളത്തിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, 10 ഡിസിസി പ്രസിഡന്റുമാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരാണെന്ന വിലയിരുത്തലുമുണ്ട്.…

    Read More »
  • Social Media

    ”ഉറ്റ സൃഹൃത്തിന്റെ ലിസ്റ്റിലുണ്ട് അമ്മയുടെ പേരും”

    അമ്മയെക്കുറിപ്പ് പെണ്‍കുട്ടികള്‍ക്ക് പറയാന്‍ ഒരുപാടുണ്ടാകും. ഓരോ പെണ്‍കുട്ടിയുടേയും ജീവിതത്തില്‍ അമ്മയെന്ന വ്യക്തി പലവിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. തന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ച് നടി മെറീന മൈക്കിള്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. അമ്മ തന്റെ ആത്മമിത്രമാണെന്നാണ് മെറീന കുറിക്കുന്നത്. അമ്മ-മകള്‍ ബന്ധത്തിനപ്പുറം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അവര്‍ പറയുന്നു. അമ്മ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ സ്ത്രീയായി മാറിയതിനെക്കുറിച്ചും അച്ഛന് താങ്ങായതിനെക്കുറിച്ചുമെല്ലാം അവര്‍ തന്റെ കുറിപ്പിലൂടെ മനോഹരമായി കുറിച്ചിടുന്നു. കൂട്ടുകാരി സ്വന്തം അമ്മയോട് അടുപ്പം കാണിക്കുന്നതില്‍ കുശുമ്പുണ്ടായതിനെക്കുറിച്ചുമെല്ലാം മെറീന രസകരമായി പറഞ്ഞു വെയ്ക്കുന്നു. അമ്മയ്ക്ക് മദേര്‍സ് ഡേ ആശംസകളും പങ്കുവെച്ചുകൊണ്ടാണ് അവര്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപത്തിലേയ്ക്ക് നമ്മളോട് ഒരാള്‍ ഉറ്റ സുഹൃത്തിന്റെ പേരൊക്കെ ചോദിച്ചാല്‍ പറയണ ലിസ്റ്റില്‍ എപ്പോഴും ‘ആഹ്.. പിന്നെ ഒന്ന് എന്റെ അമ്മ’ എന്നുകൂടെ ഉണ്ടാവും.. ഈ അമ്മ മക്കള്‍ ബന്ധത്തിനേക്കാളും ഞങ്ങള്‍ നല്ല ഫ്രണ്ട്സാണ്.. അടിപിടി ബഹളം ഈഗോ ക്ലാഷ് അമ്മ-മോള്‍ യുദ്ധമൊക്കെ ഉണ്ടാവാറുണ്ട്…

    Read More »
Back to top button
error: